ഗോൾഡ് കോസ്റ്റ് : കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത മലയാള സിനിമ പേട്രിയാട്ട് കണ്ട വിദേശ വനിത നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഒരു ടോം ക്രൂയിസ് മൂവി പോലെ ഗംഭീരമാണ് സിനിമ എന്നാണ് വിദേശ പ്രേക്ഷക അഭിപ്രായപ്പെടുന്നത്. സംഗീതവും അഭിനയവും ക്യാമറയും ടെക്നോളജിയുമെല്ലാം അന്തർദേശീയ നിലവാരം പുലർത്തുന്നു എന്നാണ് അവർ പറയുന്നത്. സിനിമ കാണാൻ എത്തിയ റിനി ജിജോ എന്ന മലയാളി വ്ലോഗർ ആണ് വിദേശ പ്രേക്ഷകയെ ഇന്റർവ്യൂ ചെയ്തതും വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടതും. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ആണ് വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്.മമ്മൂട്ടിയോ മോഹൻലാലൊ ഈ വീഡിയോ കാണുമായിരിക്കും എന്ന പ്രതീക്ഷ പങ്ക് വച്ചാണ് വ്ലോഗർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും.
റിനി ജിജോ പങ്ക് വച്ച വീഡിയോ കാണാം




