Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിതുര താലൂക്ക് ആശുപത്രിയിൽ അണലി; ആർആർടി സംഘമെത്തി പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി കുഞ്ഞിനെ കണ്ടെത്തി. ആശുപത്രിയിലെ ക്യാഷ്വാലിറ്റി വിഭാഗത്തിലാണ് ജീവനക്കാർ അണലിയെ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഉടൻ തന്നെ പരുത്തിപ്പള്ളി ആർആർടി സംഘത്തെ വിവരം അറിയിച്ചു. തുടർന്ന് ആർആർടി അംഗം റോഷിനി സ്ഥലത്തെത്തി അണലി കുഞ്ഞിനെ പിടികൂടി.

ക്യാഷ്വാലിറ്റിയിലെ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിനുള്ളിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്. ജീവനക്കാർ ആദ്യം പഞ്ഞി വച്ച് ദ്വാരം അടച്ചിരുന്നു. പിന്നീട് എത്തിയ ആർആർടി സംഘം പഞ്ഞി നീക്കം ചെയ്ത് അണലിയെ പുറത്തെടുത്തു പിടികൂടുകയായിരുന്നു.

അണലിയുടെ മറ്റ് കുഞ്ഞുങ്ങളും സമീപത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ പ്രദേശത്ത് പരിശോധന തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer