Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി, കടുത്ത വിമര്‍ശവുമായി DMK; ഇന്‍ഡ്യ സഖ്യത്തിന്റെ ഭാവിയെന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെ. കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരെ പറഞ്ഞു. കോണ്‍ഗ്രസിന് 5 നിയമസഭാ സീറ്റുകള്‍ ലഭിച്ചത് എം.കെ.സ്റ്റാലിന്റെ സഹായം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയും ആര്‍എസ്എസും രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയപ്പോള്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് എം.കെ.സ്റ്റാലിന്‍ മാത്രമായിരുന്നു എന്ന് അണ്ണാദുരെ പറയുന്നു. അതിനിടെ, കോണ്‍ഗ്രസ് ടിവികെയെ പിന്തുണച്ചാല്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പും ഡിഎംകെ മുന്നോട്ട് വെക്കുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

5 എംഎല്‍എമാരുള്ള കോണ്‍ഗ്രസിനോടു തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിജയ് പിന്തുണ തേടിയിരുന്നു. വോട്ടര്‍മാരുടെ വികാരം കണക്കിലെടുത്ത് തീരുമാനമെടുക്കാന്‍ ടിഎന്‍സിസി നേതൃത്വത്തെ ചുമതലപ്പെടുത്തിയെന്നാണ് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചത്. ഇത് സംഭവിച്ചാല്‍ കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix