വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനികുമാരി ആണ് വീടിന് പിന്നിൽ ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം അതിന് തീ കൊളുത്തി നളിനികുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. ചിത കത്തുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി […]
Read more