Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

മുട്ടില്‍ മരം മുറിക്കേസ്: അപ്പീല്‍ തള്ളി, കര്‍ഷകര്‍ക്കെതിരെ നടപടിക്ക് നീക്കം

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്കെതിരെ റവന്യൂ നടപടിക്ക് നീക്കമെന്ന് റിപ്പോര്‍ട്ട്. 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളുകയായിരുന്നു. മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം നല്‍കുന്നത് വൈകുകയാണ്. കേസില്‍ ഇനിയും നാല് കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിക്കാനുണ്ട്. അതേസമയം, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കനത്ത ആശങ്കയിലാണ്. കര്‍ഷകരെ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാഴായി എന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.
Read more

കര്‍ണാടകയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

മൈസൂര്‍: കര്‍ണാടകയിലെ ബേഗൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭര്‍ത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ (1്) എന്നിവരെ മൈസൂര്‍ മണിപ്പാല്‍ […]
Read more

എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം; ഒന്നാംപ്രതി എംഎൽഎ ഐസി ബാലകൃഷ്ണൻ

കൽപറ്റ: എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യും, മുൻ ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, മുൻ കോൺഗ്രസ് നേതാക്കൾ കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.വിഷം കഴിച്ച് […]
Read more

NM വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്

സുല്‍ത്താന്‍ബത്തേരി: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വിജിലന്‍സ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതില്‍ എംഎല്‍എക്ക് പങ്കുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക അന്വേഷണ പൂര്‍ത്തിയാക്കി. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് […]
Read more
Advertisement
WhiteswanTV Footer