Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

വര്‍ക്കല പൊലീസ് സ്റ്റേഷനുമുന്നിൽ യുവാവിന്‍റെ മൃതദേഹം

തിരുവനന്തപുരം : വര്‍ക്കല ഡി.വൈ.എസ്.പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. തലക്കും കൈയ്ക്കും അടിയേറ്റ് കട വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മുതിർന്ന സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

കൊച്ചി : മുതിർന്ന സി.പി.എം നേതാവും എറണാകുളം ജില്ലാകമ്മറ്റി അംഗവുമായ കെ.ജെ ജേക്കബ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് നാലുമണി മുതൽ എറണാകുളം ലെനിൻ സെൻ്ററിലെ പൊതുദർശനത്തിന് ശേഷം കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ നടക്കും. സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ്, ബാംബു കോർപറേഷൻ ചെയർമാൻ, […]
Read more

ക്രോസ് വോട്ട് പരാമര്‍ശം; സരിന് സിപിഐഎം നിര്‍ദ്ദേശം

പാലക്കാട്: പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിന് നിര്‍ദേശവുമായി സിപിഐഎം നേതൃത്വം. ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെയാണ് സരിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സരിന്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തിയാല്‍ മാത്രം മതിയെന്നും വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നുമാണ് നിര്‍ദേശം. 2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്തെന്നും ഇതാണ് ഷാഫി ജയിക്കാന്‍ കാരണമെന്നുമായിരുന്നു സരിന്‍ പറഞ്ഞത്. ഷാഫി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും ഇത്തവണ നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്ക് അനുകൂലമായി ചെയ്ത വോട്ടാണെന്നും […]
Read more

നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നീതി പൂര്‍വ്വമായി പൊലീസ് അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് മഞ്ജുഷ മുന്നോട്ട് വെച്ചത്. വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്ന ശേഷം നിലപാട് വ്യക്തമാക്കാനാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ തീരുമാനം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് […]
Read more

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി

മുംബൈ : മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. നവംബർ 20നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ) എന്നിവരടക്കം 99 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ മകൾ ശ്രീജയ ചവാനും (ഭോക്കർ) പട്ടികയിലുണ്ട്. അശോക് ചവാന്റെ സിറ്റിങ് മണ്ഡലമായിരുന്നു ഭോകർ. രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന അശോക് ചവാൻ നിലവിൽ രാജ്യസഭാംഗമാണ്. […]
Read more

ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സീരിയൽ നടി

കൊല്ലം : ലഹരിയുമായി പരവൂർ പൊലീസിന്‍റെ പിടിയിലായ ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്ത് വിഷാദവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി. നടിയെ പരവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തു. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. കടയ്ക്കൽ ഭാഗത്തു നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് നടിയുടെ മൊഴി. സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനും […]
Read more

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ് – യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നു ; കെ.സുരേന്ദ്രന്‍

കോഴിക്കോട് : നിലപാടില്‍ മലക്കം മറിഞ്ഞെങ്കിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ്- യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തോല്‍പിക്കാന്‍ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിന്‍ പറഞ്ഞത് വസ്തുതയാണ്. ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നു പറയുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് […]
Read more

മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക ലക്ഷ്യം ; മാണി സി.കാപ്പൻ

മേലടുക്കം : മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് ‘ ഏക ആശ്രയമായ റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കി നവീകരിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും മലയോര മേഖലയിൽ വികസന വിപ്ലവം സാധ്യമാക്കാൻ എല്ലാവരും തുടർന്നും സഹകരിക്കണമെന്നും എം.എൽ. എ പറഞ്ഞു. […]
Read more

പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ; എം.വി ഗോവിന്ദൻ

പത്തനംതിട്ട : പി. പി ദിവ്യയുടെ ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചതിന് ശേഷമുള്ള പ്രതികരണത്തിലാണ് അന്നും ഇന്നും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമായിരിക്കും പാർട്ടിയെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത്. നവീൻ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. മരണം നടക്കുമ്പോൾ പി.ബിയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങൾ അറിയുന്നത്. തിരിച്ചെത്തിയുടൻ തന്നെ […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു. ഐശ്വര്യം കിട്ടാനാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചതെന്നാണ് പ്രതികളുടെമൊഴി. ഗണേഷ് ഝാ എന്ന ആസ്ട്രേലിയൻ പൗരനും രണ്ടു സ്ത്രീകളുമാണ് പ്രതികൾ. ഹരിയാന സ്വദേശികളായ ഇവരെ ഗുഡ്ഗാവ് പൊലീസിന്റെ സഹായത്തോടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. മോഷണ ശേഷം ഉഡുപ്പിയിലെത്തിയ ഇവർ വിമാന മാർഗമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer