Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

പി സരിനെ എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്ന് പുറത്താക്കി

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി സരിനെ എറണാകുളം ലോ കോളേജ് കെഎസ്യു യൂണിറ്റില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു പാര്‍ട്ടിക്കെതിരായി മത്സരിച്ചു, തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി. ഈ ദിവസം മുതല്‍ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്യു ലോ കോളേജ് യൂണിറ്റ് […]
Read more

പി.പി ദിവ്യക്കെതിരെ സംഘടന തലത്തിൽ ഉടൻ നടപടി വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ ആരോപണങ്ങളിൽ പി.പി ദിവ്യക്കെതിരെ സംഘടന തലത്തിൽ ഉടൻ നടപടി വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. പാർട്ടിയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗൺസിൽ രംഗത്തെത്തിയിരുന്നു. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവരോട് […]
Read more

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് ; മുഖ്യമന്ത്രി

കൊച്ചി : ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് മുഖ്യമന്ത്രി. പാലാരിവട്ടം റിനൈ കൊളോസിയത്തിന്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.– മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരാനും അധികാരികളെ കൊണ്ട് അവ പരിഹരിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാനുമുള്ള ചുമതലയാണ് മാധ്യമങ്ങള്‍ക്കുള്ളത്. […]
Read more

‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി

എൻ.വി. മനോജ് സംവിധാനത്തിൽ പുതുമുഖ താരം ബാലാജി ജയരാജ് നായകനായെത്തുന്ന ചിത്രം ‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ജോസ്.എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണയമാണ് ഈ ചിത്രത്തിന്‍റെ കാതലായ വിഷയം. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത […]
Read more

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും

തിരുവനന്തപുരം : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 21ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന […]
Read more

പ്രിയങ്ക ഗാന്ധി വയനാട്ടിൽ 6 ലക്ഷം വോട്ടിന് ജയിക്കും: പി വി അൻവർ

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി 6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. വൈറ്റ്‌സ്വാന്‍ ടി വി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെ അവര്‍ക്കെതിരെ നില്‍ക്കുക എന്നതായിരിക്കും നിലപാടെന്ന് അന്‍വര്‍ നേരത്തെ പ്രതികരിച്ചിരുന്നു. പ്രിയങ്കയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read more

രാഹുൽ ഗാന്ധിയും എത്തും; പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്

കല്പറ്റ: വയനാട് പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പറഞ്ഞു. […]
Read more

പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിച്ചിട്ടില്ല; സ്റ്റാഫ് കൗണ്‍സില്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെക്ഷണിച്ചിട്ടില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍. പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചു.യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കണ്ണൂര്‍ കളക്ടര്‍ പ്രതികരിച്ചത്. ജില്ലാ കളക്ടറുടെ പ്രതികരണത്തിന് പിന്നാലെയാണ് സ്റ്റാഫ് കൗണ്‍സിലിന്റെ പ്രതികരണം. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു കളക്ടര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ഉന്നതതല […]
Read more

ബിരേൻ സിങ്ങിനെ മാറ്റണം ; കേന്ദ്ര നേതൃത്വത്തിന് 19 ബിജെപി എംഎൽഎമാരുടെ നിവേദനം

ഗുവാഹതി : മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു 19 ബിജെപി എംഎൽഎമാരുടെ നിവേദനം. സുരക്ഷാ സേനയെ വിന്യസിച്ചതു കൊണ്ടു മാത്രം മണിപ്പുരിൽ സമാധാനം കൊണ്ടുവരാൻ പറ്റില്ലെന്ന് ബിജെപി എംഎൽഎമാർ. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ മന്ത്രിമാരും എം.എൽ.എ മാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. നിയമസഭ സ്പീക്കർ തോക്‌ചോം സത്യവ്രത് സിങ്, മന്ത്രിമാരായ തോംഗം വിശ്വജിത് സിങ്, യുംനാം ഖേംചന്ദ് സിങ് എന്നിവരും ഒപ്പിട്ടവരിൽ […]
Read more

വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നത്, രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് പറയാനുളളത്; എ കെ ഷാനിബ്

പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പി.സരിന്റെ വിജയത്തിനായി ഇനി നിലകൊള്ളുമെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി.സതീശന്‍ ആര്‍.എസ്.എസിന്റെ കാല് പിടിക്കുകയാണെന്ന് പറഞ്ഞ ഷാനിബ് വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പി. വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. സി.പി.എം തുടര്‍ ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ല. പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ […]
Read more

Recent News

Advertisement
WhiteswanTV Footer