Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് ; മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് മുഖ്യമന്ത്രി. പാലാരിവട്ടം റിനൈ കൊളോസിയത്തിന്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.– മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരാനും അധികാരികളെ കൊണ്ട് അവ പരിഹരിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാനുമുള്ള ചുമതലയാണ് മാധ്യമങ്ങള്‍ക്കുള്ളത്. മാധ്യമങ്ങളുടെ പ്രാരംഭ കാലവും വികാസവും ദേശീയ സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി അടക്കമുള്ള പത്രാധിപന്‍മാര്‍ ചെയ്തത് പരിശോധിച്ചാല്‍ ഇവ ബോധ്യപ്പെടും.

നിയന്ത്രണവും ജാഗ്രതയും ഉള്ള പത്രപ്രവര്‍ത്തന ശൈലിയായിരുന്നു ഇവരുടേത്. അലക്ഷ്യമായി ഒന്നും എഴുതില്ലെന്നും ദേഷ്യമോ വിദ്വേഷമോ തീര്‍ക്കാനും, വൈകാരിക വിസ്‌ഫോടനത്തിനായും പേന ചലിപ്പിക്കില്ലെന്നും ഉറപ്പ് വരുത്തിയിരുന്നു.

മാധ്യമങ്ങള്‍ ഇന്ന് മാറ്റത്തിന്റെ പാതയിലാണ് ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാലത്താണ് നമ്മള്‍ ഉള്ളത്. ഓഗ്‌മെന്റെല്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വാര്‍ത്തകളുടെ വിസ്മയ കാഴ്ചകള്‍ ഒരുക്കുകയാണ് വാര്‍ത്ത ചാനലുകള്‍.

ഇങ്ങനെ മാറ്റങ്ങള്‍ പലതുണ്ടായാലും മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ മാറുന്നില്ല എന്നത് കാണണം. ഇതിന്റെ അടിസ്ഥാനത്തില്‍ സമകാലിന മാധ്യമ പ്രവര്‍ത്തനത്തിന്റെ ന്യായ അന്യായങ്ങള്‍ പരിശോധിക്കണം. മാധ്യമരംഗത്തുള്ളവര്‍ ഓരോ വാര്‍ത്തയും എത്രമാത്രം ആഴത്തിലാണ് സമീപിക്കുന്നതെന്നും അവയുടെ കൃത്യമായ വിശദാംശങ്ങളിലേക്ക് കടക്കുന്നുണ്ടോ എന്നതും പരിശോധിക്കണം.

മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോഴും അവയെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ കഴിയണം. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ വ്യക്തി സ്വാതന്ത്യത്തിലേക്ക് കൈ കടത്തുന്നില്ല എന്നത് ഉറപ്പ് വരുത്തുന്നതാണ് നീതിയുക്തമായ മാധ്യമപ്രവര്‍ത്തനം എന്ന ബോധ്യമുണ്ടാകണം. വിവാദ വ്യവസായമായി മാധ്യമപ്രവര്‍ത്തനം കൂപ്പുകുത്തുന്നില്ല എന്നത് ഉറപ്പ് വരുത്തണം.– മുഖ്യമന്ത്രി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer