Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

ഉരുള്‍പൊട്ടല്‍ ഭയം നിറയ്ക്കുമ്പോള്‍ അഭയം തേടി പുറംമ്പോക്കില്‍ ഒരമ്മയും മക്കളും

മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് പുറംമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയും കുടുംബവും…സഹായിക്കാന്‍ മനസുള്ളവര്‍ സഹായിക്കുക…വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലും വളരെക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറംമ്പോക്കില്‍.മുണ്ടക്കയത്തിനടുത്ത് പാലൂര്‍ക്കാവില്‍ കളത്തിനാനിക്കല്‍ ജിനു എന്ന വീട്ടമ്മയാണ് വിദ്യാര്‍ത്ഥികളായ 3 മക്കള്‍ക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറംമ്പോക്കില്‍ ഇടിഞ്ഞു പൊളിഞ്ഞ കൂരയില്‍ താമസിക്കുന്നത്.ഇവര്‍ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഉരുള്‍പൊട്ടിയിട്ടുണ്ട്.ഭയത്താലാണ് ഇവിടെ എന്നും ഇവര്‍ ജീവിക്കുന്നത്. മഴ ശക്തമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭയന്ന് ഈ കുടുംബത്തെയും ക്യാമ്പില്‍ […]
Read more

കേളുവിന്‌ ദേവസ്വം വകുപ്പ് ഇല്ല

കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ എം.പി ആയി പോയ ഒഴിവില്‍ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ സ്ഥാനത്ത് പുതിയ എത്തുകയാണ്.മാനന്തവാടിയില്‍ നിന്നും നിയമസഭയെ പ്രതീനിധികരിക്കുന്ന ഒ ആര്‍ കേളുവാണ് പുതിയ മന്ത്രിയാകുന്നത്.എന്നാല്‍ കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കേളുവിന് ഇല്ലെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ ചുമതല മാത്രമാണ് ഒ ആര്‍ കേളുവിന് നല്‍കുന്നത്.എന്നാല്‍ ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു എന്നാണ് നിയുക്ത മന്ത്രി ഒ ആര്‍ കേളു പറയുന്നത്.അദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി-പട്ടികവര്‍ഗ […]
Read more

ഇ പി ജയരാജനെ സിപിഎം എന്തു ചെയ്യും?

ഇ പി ജയരാജന്‍ സി പി എമ്മിന് വലിയ ബാധ്യതയെന്ന് പാര്‍ട്ടി നേതൃത്വവും ശരിവെക്കുകയാണ്.ഇന്നലെ സമാപിച്ച സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി ജയരാജനെതിരെ കടുത്ത ഭാഷയിലാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതികരിച്ചത്.ഇ പി ജയരാജന്റെ വഴിവിട്ട ബന്ധങ്ങള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയെന്നും,തുടര്‍ച്ചയായുള്ള ആരോപണങ്ങള്‍ ജനങ്ങളില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നുമാണ് സി പി എം വിലയിരുത്തുന്നത്.കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനറുമായ ഇ പി ജയരാജന്‍ പലപ്പോഴും രാഷ്ട്രീയ പക്വതയില്ലാതെ പെരുമാറുന്നുവെന്നും ബി ജെ പി […]
Read more

ഇതാണ് മക്കളേ..ജാതി സവര്‍ണ്ണതാബോധം

മന്ത്രി കേളുവിന് അഭിവാദ്യങ്ങള്‍ നേരുന്ന തിരിക്കിലാണ് കേരളത്തിലെ പുരോഗമന പ്രസ്ഥാനക്കാര്‍.കേരളത്തില്‍ ഒരു ആദിവാസിയെ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് മുഴുവനായും സി പി എം എന്ന വിപ്ലവാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്.കേളുവിന്റെ ഇതേ മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിക്ക് ശേഷം കുറിച്യ വിഭാഗത്തില്‍ നിന്നും വീണ്ടും ഒരു മന്ത്രിയുണ്ടായത് പ്രശംസനീയംതന്നെ. പട്ടികജാതി/ പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ ‘കോളനി’പ്രയോഗം എടുത്തു മാറ്റിയതും കേരളം ഏറെ ചര്‍ച്ച ചെയ്തു […]
Read more

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു

മലപ്പുറം:തിരൂര്‍ വൈലത്തൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്‍ മരിച്ചു.കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടര്‍ന്നു മരണ്ണപ്പെടുകയായിരുന്നു. ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാന്‍.ആസിയയുടെ മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more

എറണാകുളത്ത് മഴക്കാലജന്യരോഗങ്ങള്‍ പടരുന്നു

കൊച്ചി:സംസ്ഥാനത്ത് മഴക്കാലം ശക്തി പ്രാപിച്ചതോടെ മഴക്കാല രോഗങ്ങളും പിടിമുറുക്കുന്നു.എറണാകുളം ജില്ലയില്‍ ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.മഴക്കാലജന്യ രോഗമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.ദിവസവും 500 ലധികം പേരാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്.മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. ജില്ലയില്‍ ഇതുവരെ 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതല്‍ പടരുന്നത്.കളമശ്ശേരി,തൃക്കാക്കര നഗരസഭകളിലും പനി പടരുന്നു.മഴക്കാലത്ത് മലിന ജലം […]
Read more

എയര്‍പോര്‍ട്ടില്‍ കാറ് റെഡി:സൂം കാറുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തതിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി:രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാര്‍ക്ക്‌ പുത്തന്‍ അനുഭവം നല്‍കുന്നതിനായി സൂം കാറുമായി ചേര്‍ന്നുള്ള പങ്കാളിത്തതിന്‌ തുടക്കമിട്ട്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌. യാത്രക്കാര്‍ക്ക്‌ ഇഷ്ടമുള്ള കാര്‍ ബുക്ക്‌ ചെയ്യാനും എയര്‍പോര്‍ട്ടില്‍ നിന്ന്‌ തന്നെ വാഹനമെടുത്ത്‌ സ്വയം ഓടിച്ച്‌ പോകാനുള്ള സംവിധാനമാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഒരുക്കിയിരിക്കുന്നത്‌. എയര്‍പോര്‍ട്ടില്‍ നിന്നും വാഹനമെടുത്ത്‌ യാത്രയ്‌ക്ക്‌ ശേഷം തിരികെ എയര്‍പോര്‍ട്ടില്‍ തന്നെ വാഹനം പാര്‍ക്ക്‌ ചെയ്‌ത്‌ ആപ്പിലൂടെ ലോഗൗട്ട്‌ ചെയ്യാം എന്നതാണ്‌ പ്രധാന ആകര്‍ഷണം. കൊച്ചി, ബെംഗളൂരു, […]
Read more

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല,കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കും:ധര്‍മ്മേന്ദ്ര പ്രധാന്‍

പരീക്ഷ ക്രമക്കേട് വിവാദത്തിനിടെ നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി സര്‍ക്കാര്‍ ഉന്നത സമിതി രൂപീകരിക്കും.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനം,പരീക്ഷാ ക്രമീകരണങ്ങള്‍, സുതാര്യത, സുരക്ഷാ പ്രോട്ടോകോള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് സമിതി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് […]
Read more

മഴ ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകലിൽ ഓറഞ്ച് അലർട്ടാണ്. അന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. […]
Read more

മുഖ്യമന്ത്രി പറയണം കൊലക്കത്തി താഴെ വെക്കാന്‍ -മുല്ലപ്പള്ളി രാമചന്ദ്രന്‍

തലശ്ശേരി നഗരത്തിന്റെ ഹൃദയ ഭാഗത്ത് 1969 ഏപ്രില്‍ 28ന്ന് നടന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകത്തോടെയാണ് ഉത്തരമലബാര്‍ രാഷ്ട്രീയ കുരുതിക്കളങ്ങളായി മാറുന്നത്.അന്തരിച്ച സി.പി.എം.സംസ്ഥാന സെക്രട്ടറി യുവ നേതാവായ കാലത്ത് നടന്ന നിഷ്ഠൂര നരഹത്യ.ആ യുവ നേതാവുമായുണ്ടായ ഒരു ചെറിയ വഴക്കാണ് ഇന്നത്തെ മുഖ്യമന്ത്രി പ്രതിയായിട്ടുള്ള വാടിക്കല്‍ രാമകൃഷ്ണനെന്ന ജനസംഘം അനുഭാവിയുടെ ജീവനെടുത്ത സംഭവം. കണ്ണൂര്‍ പിന്നീട് സമാധാനത്തിലെക്ക് തിരിച്ചു പോയിട്ടില്ല.എത്രയെത്ര നിരപരാധികളാണ് കൊലക്കത്തിക്കിരയായത്.ഒരിടത്തുമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍ കണ്ണൂരില്‍ സൃഷ്ടിക്കപ്പെട്ടത് ഈ ഹീനമായ രാഷ്ട്രീയ കൊലപാതകങ്ങളൊടൊപ്പമാണ്.മറ്റ് രാഷ്ട്രീയ ആശയക്കാര്‍ ഭയവിഹ്വലരായാണ് […]
Read more

Recent News

Advertisement
WhiteswanTV Footer