Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സം​ഗീതസംവിധായകനെതിരേ രൂക്ഷവിമർശനം

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് […]
Read more

അമരവിള ചെക്ക്‌പോസ്റ്റില്‍ ബസ് യാത്രക്കാരില്‍നിന്ന് പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍

തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത രണ്ടുപേരില്‍നിന്നാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 2.250 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടിച്ചെടുത്തത്. മതിയായ രേഖകളില്ലാതെ സ്വര്‍ണവുമായി യാത്രചെയ്ത തൃശ്ശൂര്‍ സ്വദേശികളായ ജിജോ, ശരത് എന്നിവരെ ആഭരണങ്ങള്‍ സഹിതം പിന്നീട് ജി.എസ്.ടി. വകുപ്പിന് കൈമാറി. ഇവര്‍ക്ക് ഒമ്പതുലക്ഷം രൂപ പിഴ ചുമത്തി. സിവില്‍ എക്‌സൈസ് […]
Read more

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്കു വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണു മരിച്ചത്. ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരുക്കേറ്റു. ഭീകരരെ തിരഞ്ഞു പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണു സംഭവം.ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികർ ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച കഠ്‌വയിൽ ഏറ്റുമുട്ടലിനിടെ 5 സൈനികർ വീരമൃത്യു […]
Read more

രോഗി ഒന്നരദിവസം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: 3 മെഡിക്കല്‍ കോളേജ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.സംഭവം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ ആണ് ശനിയാഴ്ച […]
Read more

KSRTC ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. പ്രതിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സുനില്‍ സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍, വഴിയില്‍ തടസ്സം സൃഷ്ടിച്ച് അബ്ദുള്‍ റഷീദിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാന്‍ വിസമ്മതിച്ച ഇയാള്‍ സുനിലിനെ മര്‍ദിച്ചു. ഇതിനുപിന്നാലെയാണ് ഓട്ടോയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചത്. […]
Read more

തിരുവനന്തപുരം മെ‍ഡി. കോളേജിൽ 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങി രോഗി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രണ്ടു ദിവസം രോഗി കുടുങ്ങി കിടന്നു . ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. രോഗി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ രവീന്ദ്രൻ നായരെ കണ്ടെത്തുകയായിരുന്നു.2 രാത്രിയും ഒരു പകലുമാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയത്. ഡോക്‌ടറെ […]
Read more

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ;രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും […]
Read more

റോബോട്ടിക് ക്യാമറയിൽ കണ്ടത് ശരീരഭാഗങ്ങളല്ല, സ്ഥിരീകരിച്ച് സ്കൂബാടീം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ 26 മണിക്കൂർ പിന്നിട്ടു. തോട്ടിലെ ടണലിനുള്ളിൽ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ജോയിയുടെ ശരീരഭാഗങ്ങൾ അല്ലെന്ന് സ്ഥിരീകരിച്ചു. സ്കൂബാ ടീം സ്ഥലത്ത് പരിശോധന നടത്തി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാൽപ്പാദമാണെന്ന് നേരത്തെ സംശയമുയർന്നിരുന്നു.റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് സ്കൂബാ ടീം അംഗങ്ങൾ ടണലിനുള്ളിലേക്ക് പ്രവേശിച്ച് നടത്തിയ പരിശോധനയിൽ ഇത് മനുഷ്യശരീരമല്ലെന്നും മാലിന്യമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. […]
Read more

തെളിവെടുപ്പിനിടെ ആക്രമണം? തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവം. തെളിവെടുപ്പിനിടെ എസ്ഐമാരിൽ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആംസ്ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്. പരുക്കേറ്റ ഇയാളെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2015ൽ തിരുവളളൂർ ജില്ലയിലെ ബിഎസ്‌പി പ്രസിഡന്റ് തേനരശിനെ […]
Read more

വീരമൃത്യുവരിച്ച ജവാന്റെ ഭാര്യക്കെതിരേ സൈബർ അധിക്ഷേപം; ഇടപെട്ട് വനിതാ കമ്മിഷൻ, കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മിഷൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു. ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ സെക്ഷനുകളും ഐ.ടി. ആക്ടിലെ സെക്ഷനുകളും ചുമത്തിയാണ് നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. നേരത്തെ, സ്മൃതി സിങ്ങിനെതിരേ ​ഗുരുതരമായ ആരോപണങ്ങൾ […]
Read more
Advertisement
WhiteswanTV Footer