Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

ഹോണ്ട ഇന്ത്യ 2024 ജൂണ്‍ മാസം 5,18,799 യൂണിറ്റുകള്‍ വിറ്റു

കൊച്ചി:വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ).2024 ജൂണില്‍ 5,18,799 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.60 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.ആകെ വില്‍പനയില്‍ 4,82,597 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്.36,202 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 70 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂണ്‍ മാസം കമ്പനി മേഘാലയയില്‍ അതിന്റെ ആദ്യ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റ് തുറന്നിരുന്നു.മലപ്പുറം […]
Read more

എ.കെ.ജി സെന്റർ ബോംബാക്രമണം: രണ്ടാംപ്രതി സുഹൈൽ ഷാജഹാൻ ഡല്‍ഹിയില്‍ പിടിയില്‍.

തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ ആക്രമണക്കേസിലെ മുഖ്യ ആസൂത്രകൻ പോലീസ് പിടിയിൽ . . കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈൽ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവെക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെയായിരുന്നു അറസ്റ്റ് […]
Read more

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ

പ്ലസ്‌ വൺ മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രാവിലെ 10 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുക.സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം […]
Read more

കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
Read more

എസ് എസ് എല്‍ സി:സജി ചെറിയാന്‍ പറഞ്ഞതില്‍ കഴമ്പുണ്ടോ ?

രാജേഷ് തില്ലങ്കേരി കേരളത്തിലെ പത്താംക്ലാസ് പാസായവരില്‍ പലര്‍ക്കും തെറ്റുകൂടാതെ സ്വന്തം പേരുപോലും എഴുതാനറിയില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ അഭിപ്രായം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം തള്ളിയെങ്കിലും സാംസ്‌കാരിക മന്ത്രി കൂടിയായ സജിചെറിയാന്റെ അഭിപ്രായം നമ്മള്‍ മുഖവിലയ്ക്കെടുത്തേ പറ്റൂ.കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് സജി ചെറിയാന്റെ വെളിപ്പെടുത്തല്‍.കേരളത്തില്‍ പണ്ട് എസ് എസ് എല്‍ സി പരീക്ഷ ജയിക്കുകയെന്നത് വലിയ പാടായിരുന്നു.210 മാര്‍ക്കുവാങ്ങാന്‍ നന്നായി മെനക്കെടണമായിരുന്നു. ഇന്ന് അതല്ല സ്ഥിതി, ഓള്‍ പാസാണ്.ഒരാള്‍ തോറ്റാല്‍ അത് സര്‍ക്കാരിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുക […]
Read more

നീറ്റ് പരീക്ഷ ഓൺലൈനാക്കുന്നത് പരിഗണനയിൽ

നീറ്റ്-യുജി പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ പിഴവുകളും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം.പരീക്ഷാ പേപ്പർ ചോർച്ചയും തട്ടിപ്പും സംബന്ധിച്ച് അന്വേഷണങ്ങൾ മുന്നേറുന്നുണ്ടെങ്കിലും യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനായില്ല. നിലവിൽ പെൻ-പേപ്പർ എംസിക്യു ടെസ്റ്റായാണ് നീറ്റ് പരീക്ഷ നടത്തുന്നത്. നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് വിദ്യാർഥികൾക്ക് അവരുടെ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആർ ഷീറ്റിൽ അടയാളപ്പെടുത്താം. എന്നാൽ ജോയിന്റ് എൻട്രൻസ് എക്സാം(JEE) മെയിൻ, അഡ്വാൻസ് പരീക്ഷകൾ ഓൺലൈനായാണ് […]
Read more

‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി:മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു.കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.താരസംഘടനയായ ഇടവേള ബാബുവിന്റെ പിന്‍ഗാമിയായിട്ടാണ് താരം എത്തുന്നത്.’അമ്മ’യുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു.ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ […]
Read more

കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് രണ്ട് മരണം

തിരുവനന്തപുരം:വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ (34 വയസ്സ്) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.
Read more

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്. സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന് ആണ് […]
Read more

ഞായാറാഴ്ച അ​ർധരാത്രിക്ക് ശേഷം രാജ്യത്ത് പുതിയ ക്രിമിനൽ നിയമം

ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വരും.അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. […]
Read more

Recent News

Advertisement
WhiteswanTV Footer