Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

അജിത് കുമാറിനെ മാറ്റുന്നില്ല, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരും

തിരുവനന്തപുരം: അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരും. തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പൂരം കലക്കൽ സംബന്ധിച്ച് ത്രിതല അന്വേഷണമായിരിക്കും നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിക്കുണ്ടായ വീഴ്ചകളെ കുറിച്ച് ഡി.ജി.പി ശൈഖ് ദർവേശ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡി.ജി.പിയും അന്വേഷണം നടത്തും. സംഭവത്തിൽ ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തും. പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പി നൽകിയ അന്വേഷണ […]
Read more

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം : പൂരംകലക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയെ ചുമതപ്പെടുത്തിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വീഴ്ചയും അന്വേഷിക്കും. പൂരം ഇതിനു മുന്‍പും വെട്ടിച്ചുരുക്കിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. 1930 ലും 2020 ലും പൂരം ചടങ്ങുകളായി ചുരുക്കിയിരുന്നു. ഇക്കഴിഞ്ഞ പൂരത്തില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായി. അക്കാര്യത്തിലാണ് അന്വേഷണം നടക്കുക. ചൂരല്‍മലയിലും മറ്റുമുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. […]
Read more

ബ്രെ​യി​ൽ ലിപിയിലൂടെ സാ​ക്ഷ​ര​ത പ​ഠനത്തിനും അവസരം

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ കാ​ഴ്ച പ​രി​മി​തി നേ​രി​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ബ്രെ​യി​ൽ സാ​ക്ഷ​ര​ത പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ അ​വ​സ​രം. കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡ് അ​ധ്യാ​പ​ക ഫോ​റ​വു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ അ​തോ​റി​റ്റി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ര​ക്ഷ​ര​രാ​യ കാ​ഴ്ച​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് ബ്രെ​യി​ൽ ലി​പി​യി​ൽ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക, ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ വി​ക​സി​പ്പി​ക്കാ​നും പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​സ​രം ഒ​രു​ക്കു​ക, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ. നാ​ലു മാ​സ​മാ​ണ് പ​ദ്ധ​തി കാ​ലാ​വ​ധി. […]
Read more

പരിഷ്കാരം വേണ്ട ; ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ള്‍ പ​ഴ​യ​പ​ടി​യി​ലേ​ക്ക്

കോ​​ഴി​​ക്കോ​​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​​ലെ ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ളു​ടെ പ​രി​ഷ്‍കാ​രം മാ​റ്റി പ​ഴ​യ​പ​ടി​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ദി​നം​പ്ര​തി ന​ട​ക്കു​ന്ന ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണ​പ്പെ​രു​പ്പം​കൊ​ണ്ട് ഗു​ണ​മേ​ന്മ കു​റ​യു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി, വി​വാ​ദ​മാ​യ ഉ​ത്ത​ര​വി​ലൂ​ടെ എ​ണ്ണം കു​റ​ച്ച ന​ട​പ​ടി​യാ​ണ് പ​തി​യെ​പ്പ​തി​യെ നേ​ർ​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​​ത്തെ ആ​ർ.​ടി.​ഒ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ദി​നം​പ്ര​തി ഒ​രു എം.​വി.​ഐ ന​ട​ത്തു​ന്ന ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം നാ​ൽ​പ​തി​ൽ​നി​ന്ന് അ​മ്പ​താ​യി ഉ​യ​ർ​ത്തി ഗ​താ​ഗ​ത മ​ന്ത്രി ഉ​ത്ത​ര​വ് വീ​ണ്ടും പ​രി​ഷ്ക​രി​ച്ച​ത്. ചു​മ​ത​ല​യേ​റ്റ​യു​ട​ൻ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഒ​രു എം.​വി.​ഐ 60 ഡ്രൈ​വി​ങ് ടെ​സ്റ്റ് […]
Read more

പാലക്കാട് നിയമസഭാ ഉപതിരഞ്ഞടുപ്പ്; സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ജില്ലയിലെ ഒരു വിഭാഗം ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഒരു വിഭാഗവുമുണ്ട്. കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗവും […]
Read more

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ആറ് വരെ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്നാട് തീരത്ത് കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി അടക്കം നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും […]
Read more

മ​നാ​ഫ് അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു

മം​ഗ​ളൂ​രു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ര്‍ജു​ൻ ഓ​ടി​ച്ച ലോ​റി​യു​ടെ ഉ​ട​മ മ​നാ​ഫും മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ര്‍ മാ​ല്‍പെ​യും നാ​ട​കം ക​ളി​ച്ചെ​ന്ന് ഉ​ത്ത​ര ക​ന്ന​ട ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് എം. ​നാ​രാ​യ​ണ ആ​രോ​പി​ച്ചു. മ​നാ​ഫ് അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് എ​സ്.​പി കു​റ്റ​പ്പെ​ടു​ത്തി​ല്‍. മ​നാ​ഫി​ന്റെ​യും മാ​ല്‍പെ​യു​ടെ​യും ഇ​ട​പെ​ട​ല്‍മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ആ​ദ്യ ര​ണ്ടു ദി​വ​സം ന​ഷ്ട​മാ​യി. ഇ​രു​വ​ര്‍ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​നാ​ഫി​ന്റെ ഇ​ട​പെ​ട​ല്‍ ഉ​ചി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നി​ല്ലെ​ന്ന് കാ​ര്‍വാ​ര്‍ എം.​എ​ല്‍.​എ സ​തീ​ഷ് കൃ​ഷ്ണ സെ​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. മ​നാ​ഫ് കു​ടും​ബ​ത്തി​ന്റെ വൈ​കാ​രി​ക​ത […]
Read more

നെഹ്റു ട്രോഫി വള്ളംകളി ; ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വീഡി​യോ പ​രി​​ശോ​ധ​ന ഇന്ന്

ആ​ല​പ്പു​ഴ: ​നെഹ്റു ട്രോഫി വള്ളംകളിക്ക് പിന്നാലെ ആരംഭിച്ച വിജയപ്രഖ്യാപന തര്‍ക്കത്തില്‍ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വീഡി​യോ പ​രി​​ശോ​ധ​ന ഇന്ന് ന​ട​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ക​ല​ക്ട​ർ അ​ല​ക്സ്​ വ​ർ​ഗീ​സി​ന്‍റെ ചേം​ബ​റി​ൽ ജൂ​റി ഓ​ഫ്​ അ​പ്പീ​ൽ ക​മ്മി​റ്റി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കുക. നെ​ഹ്​​റു​ ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മൈ​ക്രോ​സെ​ക്ക​ൻ​ഡി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത്. മ​ത്സ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ നെ​ഹ്​​റു ട്രോ​ഫി വ​ള്ളം​ക​ളി ക​ഴി​ഞ്ഞ്​ അ​ഞ്ചാം ദി​വ​സ​ത്തെ പു​നഃ​പ​രി​ശോ​ധ​ന​യും ആ​ദ്യ​മാ​ണ്. ഫൈ​ന​ലി​ൽ അ​ന്തി​മ​വി​ശ​ല​ക​നം ന​ട​ത്താ​തെ കാ​രി​ച്ചാ​ൽ ചു​ണ്ട​നെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ വി.​ബി.​സി […]
Read more

തിരുവോണം ബമ്പര്‍ റെക്കോര്‍ഡ് വില്‍പ്പനയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. 70 ലക്ഷം ടിക്കറ്റുകളില്‍ വില്‍പ്പന 58 ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. നറുക്കെടുപ്പിന് ആറ് ദിവസം ബാക്കിനില്‍ക്കെയാണ് റെക്കോര്‍ഡ് വില്‍പ്പന നടക്കുന്നത്. ഇക്കുറിയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. 25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല ഓണം ബംബറിന്റെ പ്രത്യേകത.രണ്ടാം സമ്മാനമായി 20 പേര്‍ക്ക് കോടി രൂപയാണ്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. തിരുവനന്തപുരത്തും […]
Read more

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. നിരവധിയായ രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്താണ് നിയമസഭ സമ്മേളനം ചേരുന്നത്. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പുനരധിവാസ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix