Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

എന്‍സിപിയിലെ മന്ത്രിമാറ്റം; സംസ്ഥാന നേത്യത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന ഘടകത്തിന് ഇന്ന് നിര്‍ണായക ദിനം. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കനക്കുന്നതിനിടെ സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. വൈകീട്ട് മൂന്നരയോടെയാണ് കൂടിക്കാഴ്ച. മന്ത്രിമാറ്റം ആവശ്യപ്പെട്ട് എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഈ ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് ഇന്നത്തെ കൂടിക്കാഴ്ച.രണ്ട് വര്‍ഷത്തെ കരാറിനെ […]
Read more

മുന്‍നിര ബ്രാന്‍ഡുകളിലും ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ഉത്സവകാല ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഉത്സവകാല കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നേടാം. മുന്‍നിര ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ജി, സാംസംഗ്, സോണി തുടങ്ങിയ ഇലക്ട്രോണിക് ബ്രാന്‍ഡുകളിലും ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും 40,000 രൂപ വരെ ഇളവു ലഭിക്കും. മാക്ബുക് എയര്‍, എച്ച്പി, ഡെല്‍, എയ്സര്‍ തുടങ്ങിയവയില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്ക് 5000 രൂപ തല്‍ക്ഷണം […]
Read more

ലെജൻഡ്​സ്​ എൽ ക്ലാസികോ മത്സരത്തിന്​ ഖത്തർ വേദിയാകും

ദോഹ: റയൽ മഡ്രിഡ്- ബാഴ്​സലോണ ക്ലബുകളുടെ ഇതിഹാസ താരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്​സ്​ എൽ ക്ലാസികോ മത്സരത്തിന്​ ഖത്തർ വേദിയാകും. നവംബർ 28 വ്യാഴാഴ്​ച രാത്രി ഏഴ്​ മുതൽ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ്​ മത്സരങ്ങൾ. ഇരു ടീമുകൾക്കുമായി മുൻകാലങ്ങളിൽ ബൂട്ടണിഞ്ഞ ഇതിഹാസങ്ങൾ ഖത്തറിലെ അങ്കത്തിൽ വീണ്ടും പന്തുതട്ടാനെത്തും. മാച്ച്​ ടിക്കറ്റുകൾ ഒക്​ടോബർ 10 മുതൽ വിൽപന ആരംഭിക്കുമെന്ന്​ സംഘാടകരായ ‘വിസിറ്റ്​ ഖത്തർ’ അറിയിച്ചു
Read more

ഉപസംവരണത്തിലൂടെ വികസനം നേടിയ അരുന്തതിയാർ സമുദായം!!

കെ.എം.സലിം കുമാർ ഡോ : തോൽ. തിരുമാളവൻ അരുന്തതിയാർ ഉപവിഭാഗത്തിലെ അംഗമാണ്. പ്രധാനമായും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ VCK യുടെ ശ്രമഫലമായിട്ടാണ് DMK സർക്കാർ പ്രസ്തുത സമുദായത്തിന് 3% ഉപസംവരണം അനുവദിച്ചത്!! തമിഴ്നാട്ടിലെ പറയരുടെ ചരിത്രത്തിൽ തങ്ക ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര വസ്തുതയാണിത്! തമിഴ്നാട്ടിലെ പട്ടികജാതിയും, പറയ സമുദായത്തിലെ ഉപവിഭാഗവും ആണ് അരുന്തതിയാർ സമുദായം. വെല്ലൂർ, തിരുവണ്ണാമല, വില്ലുപുരം ഗൂഡല്ലൂർ, കാഞ്ചിപുരം ജില്ലകളിലാണ് അധിവസിക്കുന്നത്. ചെരുപ്പ് നിർമ്മാണം, ചെരുപ്പ് നന്നാക്കൽ, തുകൽ ബെൽറ്റ് നിർമ്മാണം, തുകൽ ബാഗ് […]
Read more

പി വി അന്‍വറിനൊപ്പമില്ല, ഞാന്‍ എന്നും സി പി എം സഹയാത്രികനായി തുടരും ; കെ ടി ജലീല്‍

മലപ്പുറം : പി വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നും, അന്‍വറുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് ഉണ്ടായിരിക്കില്ലെന്നും കെ ടി ജലീല്‍ എം എല്‍ എ വ്യക്തമാക്കി. സിപിഎം ബന്ധം ഉപേക്ഷിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇവിടെ ഇല്ലെന്നും, അതിനാല്‍ അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയെ ശക്തമായി എതിര്‍ക്കുമെന്നും കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പി വി അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്ന ചില ആരോപണങ്ങളില്‍ സത്യങ്ങള്‍ ഉണ്ട്. ഇത്തരം വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുതന്നെയാണ് എന്റെ […]
Read more

തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ; തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും; മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അര്‍ജുന്റെ ചിത […]
Read more

അര്‍ജുന്റെ മരണത്തില്‍ കുടുംബത്തിന്റെ വൈകാരികത മനാഫ് മുതലെടുക്കുന്നു; ആരോപണവുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണമായി മാറുന്നുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞു. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടക്കുന്നുണ്ടെന്നും അത്തരത്തില്‍ ഫണ്ട് പിരിവ് വേണ്ടെന്നും കുടുംബം പറഞ്ഞു. കുടുംബത്തിന്റെ ദാരിദ്ര്യവും വൈകാരികതയും മുതലെടുത്താണ് മനാഫ് പ്രവര്‍ത്തിക്കുന്നത്. അര്‍ജുനെ […]
Read more

ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട

ന്യൂഡൽഹി: ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും സഹിതം രണ്ട് അഫ്ഗാൻ […]
Read more

സ്‌കൂള്‍ കലോത്സവത്തില്‍ ഇനി ഗോത്രകലകളും

സ്‌കൂള്‍ കലോത്സവത്തില്‍ ഇനി ഗോത്രകലകളും മത്സര ഇനമാകും. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി അഥവാ പണിയനൃത്തം, ഇരുളരുടെ നൃത്തം ഇരുള നൃത്തം അഥവാ ആട്ടം പാട്ടം, പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചു. ഈ കലാരൂപങ്ങള്‍ ഉല്‍പ്പെടുത്തിയ മാന്വല്‍ പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രകലകള്‍ സ്‌കൂള്‍ കലോത്സവത്തില്‍ മത്സര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix