ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 മരണം,14 പേര്‍ക്ക് പരിക്ക്
ഛത്തീസ്ഗഡ്:ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 പേര്‍ മരിച്ചു.14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധുര്‍ഗ് ജില്ലയിലെ കുംഹരിയിലാണ് അപകടം നടന്നത്.മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്.ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ജോലിക്കായി തൊഴിലാളികളുമായി വന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടതെന്നും ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ധുര്‍ഗ് ജില്ലാ കളക്ടര്‍ റിച്ചാ പ്രകാശ് ചൗധരി അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മദ്യനയ അഴിമതിക്കേസ്;കെജരിവാള്‍ ഇന്ന് […]
Read more