Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

കൊച്ചി:എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്. കൂത്താട്ടുകുളം-ഇടയാര്‍ റോഡില്‍ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.സ്വകാര്യ ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ അടിയില്‍ പെടുകയുമായിരുന്നു.
Read more

ദളപതി ചിത്രം’ഗില്ലി’ റീ റിലീസിനൊരുങ്ങുന്നു;റെക്കോര്‍ഡ് ബുക്കിംഗ്

തമിഴകത്ത് ഏറ്റവും അധികം ആരാധകരുളള താരമാണ് വിജയ്.താരത്തിന്റെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ ചിത്രമാണ് ഗില്ലി.20 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രത്തിന്റെ റീ റിലീസ് ഏപ്രില്‍ 20 ന് ആണ്. ഇനിയും രണ്ട് ദിവസം ശേഷിക്കെ തമിഴ്‌നാട്ടില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം വിറ്റത് 75,000 ല്‍ അധികം ടിക്കറ്റുകളാണ്.ഇതിലൂടെ നേടിയിരിക്കുന്ന കളക്ഷന്‍ 87 ലക്ഷവും! പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കാണ് ഇത്.ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് വലിയ ബുക്കിംഗ് ആണ് ഇത്. അബ്ദു […]
Read more

അബ്ദു റഹീമിന്റെ മോചനം സിനിമയാകുന്നു;ചിത്രത്തിലുടെ മലയാളികളുടെ നന്മ ലോകത്തിന് കാണിച്ച് കൊടുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

മലപ്പുറം:സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള കേരളത്തിന്റെ ശ്രമം സിനിമയാകുന്നു.സംവിധായകന്‍ ബ്ലെസിയുമായി സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ നടന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.പോസിറ്റീവ് മറുപടിയാണ് ബ്ലെസിയില്‍ നിന്ന് ലഭിച്ചത്.സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും ലാഭം ആഗ്രഹിക്കുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണ് സിനിമയാക്കുന്നത്.മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചു കൊടുക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. അബ്ദു റഹീം […]

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ:വ്യാജപുരാവസ്തു കേസില്‍ അറസ്റ്റില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ മോന്‍സി (ത്രേസ്യ) കുഴഞ്ഞുവീണ് മരിച്ചു.68 വയസ്സായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരെ ദിലീപ് നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി.മെമ്മറി കാര്‍ഡ് പരിശോധനയുടെ മൊഴിപ്പകര്‍പ്പ് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് തള്ളിയത്.ദിലീപിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ദിലീപിന്റെ വാദങ്ങള്‍ സാധൂകരിക്കാന്‍ കഴിയല്ല.മൊഴിപ്പകര്‍പ്പ് കൈമാറാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കും.സിംഗിള്‍ ബെഞ്ച് നല്‍കിയത് അനുബന്ധ ഉത്തരവാണ്.ഇതില്‍ ഇടപെടേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്. നിഷ്പക്ഷ അന്വേഷണം ഉറപ്പു വരുത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.സാക്ഷി മൊഴികള്‍ അറിയാന്‍ അതിജീവിതയ്ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവാദം:ശശിധരന്‍ കര്‍ത്തയെ […]
Read more

മാസപ്പടി വിവാദം:ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി

കൊച്ചി:മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍.ഉച്ചയ്ക്ക് ഒന്നരയോടെയാണ് എന്‍ഫോഴ്സ്മെന്റ് സംഘം കര്‍ത്തയുടെ വീട്ടിലെത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ ശശിധരന്‍ കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് ശശിധരന്‍ കര്‍ത്ത ഹാജരാകാതിരുന്നത്. കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി നേരത്തെ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം […]
Read more

കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി

ഏറെ കാലമായി നഷ്ട്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം.ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കളക്ഷനില്‍ റെക്കോര്‍ഡിട്ടത്.8.57 കോടി രൂപയാണ് ഏപ്രില്‍ 15ന് കെഎസ്ആര്‍ടിസിയുടെ വരുമാനം.ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.14.36 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്. […]
Read more

കലാലയങ്ങളില്‍ പുറമേനിന്നുള്ള കലാപരിപാടികളാകാം,കര്‍ശന വ്യവസ്ഥകളോടെ

കലാലയങ്ങളില്‍ പുറമേനിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെ കലാപരിപാടികള്‍ കര്‍ശനനിയന്ത്രണങ്ങളോടെ നടത്താമെന്ന് പുതിയ മാര്‍ഗനിര്‍ദേശം.കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പ്രതിഫലം നല്‍കേണ്ട കലാപരിപാടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി.എന്നാല്‍, അഞ്ചു ദിവസംമുമ്പ് വിശദവിവരങ്ങള്‍ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി നേടണം.പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസ്‌ക് മാനേജ്മെന്റ് കമ്മിറ്റികള്‍ ഉണ്ടാക്കണം. 200 പേരില്‍ക്കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റിയുടെ അനുമതി വേണം.അധ്യാപകരുടെ മേല്‍നോട്ടവും പോലീസ്, അഗ്‌നിരക്ഷാസേന,ആംബുലന്‍സ് സംവിധാനമുള്ള മെഡിക്കല്‍ സംഘം തുടങ്ങിയവയും സ്ഥാപനമേധാവി ഉറപ്പുവരുത്തണം. ഐപിഎലില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer