Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കലാലയങ്ങളില്‍ പുറമേനിന്നുള്ള കലാപരിപാടികളാകാം,കര്‍ശന വ്യവസ്ഥകളോടെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലാലയങ്ങളില്‍ പുറമേനിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെ കലാപരിപാടികള്‍ കര്‍ശനനിയന്ത്രണങ്ങളോടെ നടത്താമെന്ന് പുതിയ മാര്‍ഗനിര്‍ദേശം.കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

പ്രതിഫലം നല്‍കേണ്ട കലാപരിപാടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി.എന്നാല്‍, അഞ്ചു ദിവസംമുമ്പ് വിശദവിവരങ്ങള്‍ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി നേടണം.പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസ്‌ക് മാനേജ്മെന്റ് കമ്മിറ്റികള്‍ ഉണ്ടാക്കണം.

200 പേരില്‍ക്കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റിയുടെ അനുമതി വേണം.അധ്യാപകരുടെ മേല്‍നോട്ടവും പോലീസ്, അഗ്‌നിരക്ഷാസേന,ആംബുലന്‍സ് സംവിധാനമുള്ള മെഡിക്കല്‍ സംഘം തുടങ്ങിയവയും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.


ഐപിഎലില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത;തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കി ഷാരൂഖ് ഖാന്‍

കോളേജ് യൂണിയന്‍ ഓഫീസിന്റെ പ്രവര്‍ത്തനം അധ്യയനദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ആറുമണിവരെയാക്കി.വിശേഷാവസരങ്ങളില്‍ സ്ഥാപനമേധാവിയുടെ അനുമതിയോടെ ഇത് രാത്രി ഒന്‍പതുമണിവരെയാക്കാം.കാമ്പസിന്റെയും ഹോസ്റ്റലുകളുടെയും സുരക്ഷാച്ചുമതല പരമാവധി വിമുക്തഭടന്മാരെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശിക്കുന്നു

Recent News

Advertisement
WhiteswanTV Footer