Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പി ജയരാജനും മകനുമെതിരെ രൂക്ഷ ആരോപണവുമായി മനു തോമസ്

തിരുവനന്തപുരം: പി ജയരാജനും മകനുമെതിരെ രൂക്ഷ ആരോപണവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്‍റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് […]
Read more

കേന്ദ്രമന്ത്രിക്ക് ശശി തരൂരിന്‍റെ കത്ത്

തിരുവനന്തപുരം: വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ എം പി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് അദ്ദേഹം കത്തെഴുതി.വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കുള്ള യൂസർ ഫീ 506 -ൽ നിന്നും 50 % വർദ്ധിപ്പിച്ച് 770 ആയി ഉയർത്തി. 2025 മാർച്ച് 31 വരെ ഈ നിരക്കായിരിക്കുമെന്നും തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിൽ ഇപ്രകാരം നിരക്കു വർദ്ധന ഉണ്ടാകുമെന്നും എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി […]
Read more

ടിപി കേസ് പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കത്തിനെതിരെ ഷാഫി പറമ്പിൽ എംപി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയാണ്. പ്രതികൾക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് തന്നെയാണ്. പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യങ്ങൾ അറിയുന്നത്. സ്പീക്കറിനെ കൊണ്ടു പോലും ശിക്ഷായളവിനുള്ള നീക്കമില്ലെന്ന് പറയിപ്പിച്ചു. സഭയിൽ ഹാജരാവാൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളത്. നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയിൽ ഇല്ലാത്തതെന്നും ഷാഫി പറഞ്ഞു. […]
Read more

എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു.വിമാന ടിക്കറ്റുകള്‍ 883 രൂപ മുതല്‍

വിമാന ടിക്കറ്റുകള്‍ 883 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. 2024 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 28 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കില്‍ ലഭിക്കുക. മറ്റ് ബുക്കിങ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ 1096 രൂപ മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും. വെബ്സൈറ്റിലൂടെ […]
Read more

യാക്കോബായ -ഓർത്തഡോക്സ് പള്ളി തർക്കത്തിൽ പള്ളികൾ ഏറ്റെടുക്കുമെന്ന് സർക്കാർ

കൊച്ചി: യാക്കോബായ -ഓർത്തഡോക്സ് പള്ളി തർക്കത്തിൽ പള്ളികൾ ഏറ്റെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സർക്കാർ ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടികൾ വൈകിയതെന്നും അറിയിച്ചു. തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സംബന്ധിച്ചാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കോടതി നിർദേശം കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ പള്ളികൾ ഏറ്റെടുക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം. യാക്കോബായ ഓർത്തഡോക്സ് പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചിരുന്നു. പളളികൾ ഏറ്റെടുത്ത് ഓ‍ർത്തഡോക്സ് […]
Read more

സിദ്ധാർത്ഥൻ്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർ‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർ‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം. സർവകലാശാല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. എന്നാല്‍, ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു. പിന്നാലെ സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവുമിറക്കി. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് […]
Read more

റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും.കേന്ദ്ര, കേരള സർക്കാറുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി […]
Read more

നികുതി വർധനയ്ക്ക് എതിരെ പ്രക്ഷോഭം ശക്തം, വിവാദ തീരുമാനം പിൻവലിച്ച് കെനിയൻ പ്രസിഡന്റ്

നയ്റോബി: നികുതി വർധനയ്ക്ക് എതിരെ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ വിവാദ തീരുമാനം പിൻവലിച്ച് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. പാർലെമെന്റിലേക്ക് അടക്കം പ്രതിഷേധക്കാർ എത്തിയതിന് പിന്നാലെയാണ് തീരുമാനം. ബുധനാഴ്ചയാണ് വില്യം റൂട്ടോ ഇക്കാര്യം വിശദമാക്കിയത്. നികുതി വർധന സംബന്ധിച്ച ബില്ലിൽ താൻ ഒപ്പിടില്ലെന്ന് വില്യം റൂട്ടോ ബുധനാഴ്ച വിശദമാക്കി. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളിൽ പരിക്കേറ്റിരുന്നു. 2024ലെ സാമ്പത്തിക ബില്ലിനെതിരായ രാജ്യത്തെ ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും […]
Read more

ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി തള്ളി

മുംബൈ: കോളേജ് കാമ്പസിൽ ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരായ ഹർജി ബോംബൈ ഹൈക്കോടതി തള്ളി. മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ മറാത്തെ കോളേജ് മാനേജ്മെന്റിനെതിരെയാണ് ഒൻപത് വിദ്യാർത്ഥിനികൾ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എ.എസ് ചന്ദുർകർ, ജസ്റ്റിസ് രാജേഷ് പാട്ടിൽ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. കോളേജ് മാനേജ്മെന്റിന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ചെമ്പൂർ ട്രോംബൈ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവ‍ർത്തിക്കുന്ന മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ […]
Read more

നീറ്റ് പരീക്ഷ ക്രമക്കേട്; ദില്ലി ജന്തർമന്തറിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർമന്തറിൽ പ്രതിഷേധ സമരം നടത്തി യൂത്ത് കോൺ​ഗ്രസ്. എൻടിഎ നിരോധിക്കുക, നീറ്റ് വീണ്ടും നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ആണ് സമരം നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രസ്താവന അപലപനീയമാണെന്നും പറഞ്ഞ ബിവി ശ്രീനിവാസ് വിദ്യാർഥികൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. പരീക്ഷയെഴുതിയവരിൽ കൂടുതലും ദരിദ്രരായ […]
Read more
Advertisement
WhiteswanTV Footer