Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തീയതികളായി

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതിയായി.ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും.സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.
Read more

കാലവർഷം ദുർബലമായി;ജൂലൈ നാലിന് ശേഷം കാലവർഷം വീണ്ടും സജീവമായേക്കും

സംസ്ഥാനത്ത് കാലവർഷം ദുർബലമായി.മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്.ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത […]
Read more

‘രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ല’, നിലപാട് അറിയിച്ച് കെഎസ്ആ‍ര്‍ടിസി

രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെഎസ്ആ‍ടിസി.രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത് ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവ്വീസുകൾ നിർദ്ദിഷട […]
Read more

ഉപതെരഞ്ഞെടുപ്പില്‍ ആരാകും യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി?

അനീഷ എം എ പാലക്കാട്,ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണായ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കണമെന്ന ആവശ്യമാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു.നിലവില്‍ പാലക്കാട് നിന്ന് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ്സ് പരിഗണിക്കുന്നത് രാഹൂല്‍ മാങ്കൂട്ടത്തെ തന്നെയാണ്.അത് പോലെ തന്നെ ചേലക്കരയില്‍ നിന്ന് പരിഗണിച്ചിരിക്കുന്ന ഒരു പ്രമുഖ നേതാവ് വൈശാഖ് എസ് […]
Read more

ക്യാൻസർ മരുന്നുകൾ കുറ‍ഞ്ഞ നിരക്കിൽ ലഭ്യമാക്കും :മന്ത്രി വീണ ജോർജ്

തിരുവനന്തപുരം∙ കാന്‍സര്‍ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ടതുമായ വിലകൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്കു നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്നു വിപണിയില്‍ കേരള സര്‍ക്കാര്‍ നിര്‍ണായക ഇടപെടലാണ് നടത്തുന്നതെന്നും 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്കു തന്നെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ‘‘കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നതു രോഗികള്‍ക്ക് ആശ്വാസമാകും. വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. ‌കേരള മെഡിക്കല്‍ […]
Read more

തൊഴിൽ തേടുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിൽനിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് മ്യാൻമർ-തായ്ലൻഡ് അതിർത്തി കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്‌മെന്‍റ് റാക്കറ്റുകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ -തായ്ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ വ്യാജ റിക്രൂട്മെന്റ് വാഗ്ദാനം നൽകി ഇന്ത്യൻ പൗരന്മാരെ ഇരകളാക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിർദേശം. ഈ രാജ്യങ്ങളിലേക്ക് തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റിന്റെ ആധികാരികത ഉറപ്പു വരുത്തണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന തൊഴിൽവാഗ്ദ‌ാനങ്ങളിൽ […]
Read more

തമിഴ് നാടിന് നല്ല നേതാക്കൾ ഉണ്ടാകണം : നടൻ വിജയ്

അനുഷ എൻ.എസ് നീണ്ട നാളത്തെ ചർച്ചയ്ക്കും ഊഹാപോഹങ്ങൾക്കുമൊടുവിലാണ് തമിഴ് നടൻ വിജയ് ഫെബ്രുവരി 2 2024 ൽ തൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നത്. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെയോ അല്ലെങ്കിൽ ഔദ്യോ​ഗികമായോ അനൗദ്യോ​ഗികമായോ പങ്കെടുക്കുന്ന ചടങ്ങുകളിൽ അദ്ദേഹം തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ ക്കുറിച്ചുള്ള സൂചനകൾ പലപ്പോഴും തൻ്റെ ആ​രാധകർക്ക് നൽകിയിട്ടുണ്ട്. തുടർന്നാണ് തമിഴക വെട്രി കഴകം എന്ന തൻ്റെ രാഷ്ട്രീയ പാർട്ടിയിലൂടെ അദ്ദേഹം പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ ഉടനീളമുള്ള ഓരോ നിയോജക മണ്ഡലത്തിൽ നിന്നും 10, […]
Read more

മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

മാക്ട ലെജന്റ് ഓണര്‍ (Legend honour) പുരസ്‌കാരം പ്രഖ്യാപിച്ചു.വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം.ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി,സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. എറണാകുളം ആശിര്‍ഭവനില്‍ വെച്ച നടന്ന മാക്ടയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ജൂറി ചെയര്‍മാന്‍ സിബി മലയിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. സെപ്തംബര്‍ ആദ്യവാരം കൊച്ചിയില്‍ […]
Read more

ബോ​ഗിയും എഞ്ചിനും വേർപെട്ടു; തൃശ്ശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോ​ഗിയും വേർപെട്ടു. എറണാകുളത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.15-ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്പർ എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസിന്റെ ബോഗിയാണ് എൻജിനിൽനിന്ന് വേർപെട്ടത്. തൃശ്ശൂർ വള്ളത്തോൾ നഗറിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു ബോഗികൾ വേർപെട്ടത്. എൻജിനും ബോഗിയും വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ പോലീസ്, ആർ.പി.എഫ്., സി.എൻ.ഡബ്ല്യൂ സ്റ്റാഫ്, മെക്കാനിക്കൽ വിഭാഗം സ്റ്റാഫ് എന്നിവർ ചേർന്ന് […]
Read more

ആരാധകര്‍ക്ക് ആവേശമായി സൂര്യയുടെ ‘കങ്കുവ’ എത്തുന്നു

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിന് ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം.ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ വര്‍ഷം ഒക്ടോബര്‍ 10നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്‌സ് സ്‌ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത […]
Read more
Advertisement
WhiteswanTV Footer