Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍:മാച്ചേരി ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണ്.
Read more

കാലിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീന​ഗർ: കേസുകളിൽ ഉൾപ്പെടുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജമ്മുകശ്മീർ പോലീസ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരോ ഇത്തരം പ്രവർത്തനങ്ങളിൽ സഹായം നൽകുന്നവരോ ആയവരുടെ ശരീരത്തിൽ ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ് ബദ്ഗാം പോലീസ്. ഇത്തരം നീക്കത്തിന്‍റെ ഭാഗമായി ബദ്ഗാം പോലീസ് യുഎപിഎ കേസിൽ അറസ്റ്റിലായ മുദാസിർ ഫയാസ് എന്നയാളിൽ ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കാലിൽ ഊരിയെടുക്കാനാകാത്തവിധം ഉപകരണം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കോടതി ഉത്തരവ് പ്രകാരമാണ് ഇത്തരത്തിൽ പ്രതിയുടെ കാലിൽ ഉപകരണം […]
Read more

വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള എം.വി. ഗോവിന്ദന്റെ പരാമർശത്തെ തള്ളി ജി.സുധാകരൻ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തെ തള്ളി മുൻമന്ത്രി ജി.സുധാകരൻ. പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളിയെന്നു സുധാകരൻ പറഞ്ഞു. അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കഴിഞ്ഞ 50 വർഷമായി വെള്ളാപ്പള്ളിയെ നേരിട്ടറിയാം. ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല. ഇപ്പോൾ പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെയും […]
Read more

ഭൂമി തരംമാറ്റം തീർപ്പാക്കൽ താലൂക്ക് അടിസ്ഥാനത്തിൽ

ഭൂമി തരംമാറ്റത്തിന് കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കൽ ജൂലായ് ഒന്നു മുതൽ താലൂക്ക് അടിസ്ഥാനത്തിലാക്കും. സംസ്ഥാനത്ത് 27 ആർ.ഡി.ഒ/സബ് കളക്ടർമാർ കൈകാര്യം ചെയ്തിരുന്ന തരംമാറ്റൽ മേൽനോട്ടം ഇനി മുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ടുമാരും 181 ക്ലാർക്കുമാരുമുണ്ടാവും.വിവിധ ഓഫീസുകളിലെ 779 ഒ.എ മാരെയും 243 ടൈപ്പിസ്റ്റുമാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു. ഇ-ഓഫീസ് സംവിധാനവും ശക്തമാക്കി. ഓൺലൈൻ വഴി തരംമാറ്റത്തിനായി ലഭിച്ച 4,52,215 ലക്ഷം അപേക്ഷകളിൽ 1,78,620 എണ്ണം […]
Read more

വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ തുടര്‍ന്ന് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. രാജ്‌കോട്ട് വിമാനത്താവളത്തിലാണ് സംഭവം. ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ ഡ്രൈവറായ നാല്‍പ്പത്തഞ്ചുകാരനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. വ്യാഴാഴ്ച മധ്യപ്രദേശിലെ ജബല്‍പുര്‍ വിമാനത്താവളത്തിന്റെയും മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. മഴവെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നായിരുന്നു മേല്‍ക്കൂര തകര്‍ന്നത്. താഴെ […]
Read more

‘കൊണ്ടൽ’; ആർ.ഡി.എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ പുതിയ ചിത്രം

ആർ.ഡി.എക്സിന്‍റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രമായ ‘കൊണ്ടൽ’ ടൈറ്റിൽ ലോഞ്ചിങ് നടന്നു. പുതുമുഖമായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകൻ ആന്‍റണി വർഗീസാണ്. കടലിൽ നിന്നും കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് കൊണ്ടൽ എന്നു പറയുന്നത്. കടലാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. ചിത്രത്തിന്‍റെ 90 ശതമാനം വരുന്ന രംഗങ്ങളും കടലാണ്. 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ സിനിമക്ക് വേണ്ടി വന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഹസാരിബാഗിലാണ് ഇയാ​ൾ പിടിയിലായത്. സി.ബി.ഐ​യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹിന്ദി ദിനപത്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ജമാലുദ്ദീൻ എന്നയാളാണ് പിടിയിലായതെന്ന് ​പൊലീസ് അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒയാസിസ് സ്കൂളിലെ പ്രിൻസിപ്പലുമായും വൈസ് പ്രിൻസിപ്പിലുമായും ഇയാൾക്ക് ബന്ധ​മുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി.ഗോധ്ര, ഖേഢ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗോധ്ര ​പൊലീസും […]
Read more

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് അപകടമുണ്ടായത്. ആലിക്കുളത്തിന് സമീപമാണ് അപകടം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ഇ-ബുൾജെറ്റ് സഹോദരൻമാരുടെ കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ എബിനും ലിബിനും നിസാര പരിക്കേറ്റു. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഇബുൾ സഹോദരൻമാരെ കൂടാതെ മറ്റ് മൂന്ന് പേരും ഒരു കുട്ടിയുമുണ്ടായിരുന്നു. നേരത്തെ ഇ ബുൾജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹനവകുപ്പ് […]
Read more

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: ഗുജറാത്തിലെ ഏഴിടങ്ങളിൽ സി.ബി.ഐ തിരച്ചിൽ

ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴ് കേന്ദ്രങ്ങളിൽ സി.ബി.ഐ തിരച്ചിൽ നടത്തി. ഗുജറാത്തിലെ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര എന്നീ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളിൽ രാവിലെയാണ് സി.ബി.ഐ ഓപറേഷൻ തുടങ്ങിയത്. നീറ്റ്-യു.ജി പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തു. അയോധ്യ ക്ഷേത്രത്തിലെ ചോർച്ച; ആറു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്‌കൂളിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും ഒരു ഹിന്ദി പത്രത്തിന്റെ ലേഖകനെയും സി.ബി.ഐ […]
Read more

അയോധ്യ ക്ഷേത്രത്തിലെ ചോർച്ച; ആറു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

അയോധ്യ: അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമ​ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ​ക്ഷേത്ര വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ് എഞ്ചിനീയർ അനൂജ് ദേശ്‌വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ […]
Read more
Advertisement
WhiteswanTV Footer