Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി:മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു.കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.താരസംഘടനയായ ഇടവേള ബാബുവിന്റെ പിന്‍ഗാമിയായിട്ടാണ് താരം എത്തുന്നത്.’അമ്മ’യുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു.ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ […]
Read more

പ്രവാസി ലീഗൽ സെൽ പുരസ്ക്കാരം വിവരാവകാശ കമീഷണർ ഡോ.എ.എ. ഹക്കിമിന്

ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ.ഹക്കിമിന്. പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു. ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ […]
Read more

വർക്കല കാപ്പിലെ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊട്ടാരക്കര സ്വദേശി അൻവർ (34 ), കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24 ) എന്നിവരാണ് തിരയിൽ അകപ്പെട്ട് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം. ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ.
Read more

പത്താം ക്ലാസ്​ ജയിച്ചവർക്ക്​ എഴുതാനും വായിക്കാനുമറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ്​ ജയിച്ചവർക്ക്​ എഴുതാനും വായിക്കാനുമറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്.എസ്.എൽ.സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത് എന്ന് […]
Read more

ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ;അവഗണിച്ച് രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കീരിട നേട്ടം രാജ്യം ആഘോഷമാക്കുകയാണ്.നായകന്‍ രോഹിതിനും കൂട്ടര്‍ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.എന്നാല്‍ ഇതിനെല്ലാമിടയിലും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഹസ്തദാനം നല്‍കാന്‍ രോഹിത് വിസമ്മതിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളളുത്തിയിരിക്കുകയാണ്. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ അനുകരിച്ച് കപ്പെടുക്കാനായി രോഹിത് ശര്‍മ്മയെത്തി.നടന്നെത്തിയ രോഹിതിന് ഹസ്തദാനം നല്‍കാനായി ജയ് ഷാ കെനീട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ ജയ് ഷായ്ക്ക് മുഖം നല്‍കാതെ നീട്ടിയ കൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ അവഗണിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം.ജയ് ഷായുടെ മുഖത്ത് പോലും […]
Read more

കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് രണ്ട് മരണം

തിരുവനന്തപുരം:വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ (34 വയസ്സ്) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.
Read more

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം: ശുചിത്വം പ്രധാനം

മലപ്പുറം :ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ച വാർത്ത പുറത്തുവന്നിരുന്നു. അബ്ദുൽ സലീം-ഖൈറുന്നീസ ദമ്പതിമാരുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ദിൽഷയെ രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രോ​ഗസ്ഥിരീകരണം നടത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. തുടർന്ന് അസുഖം വീണ്ടും രൂക്ഷമാവുകയും ആശുപത്രിയിലെത്തിച്ച് ചികിത്സയിൽ കഴിയവേ മരണപ്പെടുകയമായിരുന്നു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ കുടിക്കാനുപയോ​ഗിക്കുന്ന വെള്ളം ഉൾപ്പെടെ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് നേരത്തേ പറഞ്ഞിരുന്നു. മലിനമായ ജലസ്രോതസ്സുകളിലൂടെയും […]
Read more

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്. സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന് ആണ് […]
Read more

ഞായാറാഴ്ച അ​ർധരാത്രിക്ക് ശേഷം രാജ്യത്ത് പുതിയ ക്രിമിനൽ നിയമം

ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വരും.അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. […]
Read more

ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ദുർബലമായി, ഒപ്പം കാലവർഷവും

കേരളത്തിൽ കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഇതോടെ കേരളത്തിൽ ദുർബലമായിട്ടുണ്ട്. വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ […]
Read more
Advertisement
WhiteswanTV Footer