Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
Read more

പാസ്പോട്ടിനും രക്ഷയില്ല : കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചത് 87ലക്ഷത്തിന്റെ സ്വർണം

മട്ടന്നൂർ: ​രാജ്യത്ത് സ്വർണ്ണ കള്ളക്കടത്തുകൾ പല രീതിയിലാണ് നടക്കുന്നത്.കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് നൂതന വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് ശനിയാഴ്ച ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് പിടിച്ചത്.സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്നാണ് 1223 ഗ്രാം […]
Read more

സ്കൂളിൽ രാഷ്ട്രീയ പ്രവർ‌ത്തനം അനുവദിക്കണോയെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം’

കൊച്ചി∙ സ്കൂളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കണോ എന്ന കാര്യത്തിൽ സ്കൂൾ അധികൃതർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. സ്കൂൾ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ വേണോ എന്ന കാര്യവും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. കണ്ണൂർ പട്ടാനൂരിലുള്ള കെപിസി എച്ച്എസ്എസ് സ്കൂൾ അധികൃതരുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. സ്കൂൾ അധികൃതർ എടുക്കുന്ന തീരുമാനം നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ അത് വിദ്യാഭ്യാസ വകുപ്പ് നൽകണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. തങ്ങളുടെ സ്കൂള്‍ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ […]
Read more

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
Read more

കോയിക്കോട്ടുകാരേ.. മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാണേ…

കോഴിക്കോട്:കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാവും. ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. ഈ രീതി തുടര്‍ന്നാല്‍ കേസെടുക്കുന്ന കാര്യത്തില്‍ ഇനി വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്. മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. […]
Read more

ജോലി സമ്മര്‍ദം: കൗൺസിലിം​ഗ്തേടുന്ന ഡോക്ടര്‍മാരുടെ എണ്ണം കേരളത്തില്‍ കൂടുന്നു.

കൊച്ചി: ജോലിയിലെ സമ്മര്‍ദം മൂലം കടുത്ത മാനയിക പ്രശ്നങ്ങൾ നേരിടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു.ജോലിയിലെ സമ്മര്‍ദം മൂലം രാജി വയ്ക്കുന്നത് മുതല്‍ ആത്മഹത്യ വരെയുള്ള ചിന്തകളാണ് കൗൺസിലിം​ഗിനെത്തുന്നഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്. ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചുവരുന്നതായാണ് കൗണ്‍സലിങ് രംഗത്തുള്ളവര്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ ഇമോഷണല്‍ വെല്‍ബീയിങ് ആന്‍ഡ് സൂയിസൈഡ് പ്രിവന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ടെലി ഹെല്‍പ് ലൈനിലേക്ക് വരുന്ന കോളുകളിലും വലിയ വര്‍ധന കാണാം.കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമായി […]
Read more

കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയസെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി

കായംകുളം:ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി.അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു.ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു. ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു .കുടുംബത്തെ വെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പരാതിയിൽ പോലിസ് കേസെടുത്തു. […]
Read more

SSLC : സജി ചെറിയാന്‍ പറഞ്ഞതില്‍ കഴമ്പുണ്ടോ ?

രാജേഷ് തില്ലങ്കേരി കേരളത്തിലെ പത്താംക്ലാസ് പാസായവരില്‍ പലര്‍ക്കും തെറ്റുകൂടാതെ സ്വന്തം പേരുപോലും എഴുതാനറിയില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ അഭിപ്രായം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം തള്ളിയെങ്കിലും സാംസ്‌കാരിക മന്ത്രികൂടിയായ സജിചെറിയാന്റെ അഭിപ്രായം നമ്മള്‍ മുഖവിലയ്ക്കെടുത്തേ പറ്റൂ. കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് സജി ചെറിയാന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ പണ്ട് എസ് എസ് എല്‍ സി പരരീക്ഷ ജയിക്കുകയെന്നത് വലിയ പാടായിരുന്നു. 210 മാര്‍ക്കുവാങ്ങാന്‍ നന്നായി മെനക്കെടണമായിരുന്നു. ഇന്ന് അതല്ല സ്ഥിതി, ഓള്‍ പാസാണ്. ഒരാള്‍ തോറ്റാല്‍ […]
Read more

രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി: ആദ്യകേസ് റിപ്പോർട്ട് ചെയ്തത് രാജ്യതലസ്ഥാനത്ത്

ന്യൂഡൽഹി∙ അർധരാത്രി പിന്നിട്ടതോടെ കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ് . രാജ്യത്ത് ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റജിസ്റ്റർ ചെയ്തതു തലസ്ഥാനമായ ഡൽഹിയിൽ. ഡൽഹി കമല പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിഡ്ജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാതീയ ന്യായ് സംഹിത സെക്ഷൻ 285 പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പ്രധാന […]
Read more

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു പരാമർശം. മുതലാളി ആരെന്ന് പറയണമെന്ന് ജില്ലാ കമ്മറ്റി യോഗത്തില്‍ എം സ്വരാജ് ആവശ്യപ്പെട്ടു. പേര് പറയാൻ കരമന ഹരി തയ്യാറായില്ല. തുടർന്നാണ് ആരോപണത്തിൽ വിശദീകരണം തേടിയത്. കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി. കരമന ഹരി ഇന്നലത്തെ കമ്മിറ്റിയിൽ […]
Read more
Advertisement
WhiteswanTV Footer