കരിപ്പൂരില്‍ 62-കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് 67 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. നാല് കാപ്‌സ്യൂളുകളാക്കി 964 ഗ്രാം സ്വര്‍ണമാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഇയാളെ […]
Read more

