Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പച്ചക്കറിയും പഴങ്ങളുംമഴനനഞ്ഞ് നശിക്കുന്നു: വൻനഷ്ടം

കോഴിക്കോട്: വിദേശത്തേക്ക് കയറ്റി അയക്കാനുള്ള പച്ചക്കറിയും പഴങ്ങളും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഴനനഞ്ഞ് നശിക്കുന്നു. കേരളത്തിൽനിന്ന് ഏറ്റവുംകൂടുതൽ പച്ചക്കറി കയറ്റിയയക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിലാണ് ഈ സ്ഥിതി. കഴിഞ്ഞദിവസത്തെ മഴയിലും 15 ലക്ഷത്തിലധികം രൂപയുടെ പച്ചക്കറിയാണ് നശിച്ചത്. മഴനനഞ്ഞ് പാക്കിങ് ഉൾപ്പെടെ നശിക്കുന്നതോടെ ഇത് കയറ്റിയയക്കാൻ പറ്റാതാവുകയും പ്രാദേശികവിപണിയിൽ പാതിവിലയ്ക്ക് വിറ്റഴിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയാണെന്ന് കയറ്റുമതിക്കാർ പറയുന്നു. പാക്കിങ്ങിനുശേഷം പച്ചക്കറി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കാർഗോ കോംപ്ലക്സിലെത്തിക്കും. ഇവിടെവെച്ച് കേന്ദ്രസർക്കാരിന്റെ പ്ലാന്റ് ക്വാറന്റൈൻ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും ക്ലിയറൻസും […]
Read more

ആശ വർക്കർമാർക്ക്‌ മൂന്ന് മാസത്തെ ഓണറേറിയം: 50.49 കോടി അനുവദിച്ചു

സംസ്ഥാനത്തെ ആശ വർക്കർമാർക്ക് മൂന്നുമാസത്തെ ഓണറേറിയം വിതരണം ചെയ്യാൻ 50.49 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ ഓണറേറിയമാണ് ലഭിക്കുക. 26125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഓണറേറിയം നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ മാത്രമായിരുന്നു.
Read more

പാചകവാതകം ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം; എങ്ങനെ ചെയ്യാം?

പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജന്‍സി ഓഫീസുകളില്‍ തിരക്ക്. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജന്‍സികളില്‍ എത്തുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കള്‍ക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് […]
Read more

കരമന ഹരി BJP വലയിൽ

രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളവരെ കയറാന്‍ സ്വാതന്ത്ര്യമുള്ള ആ ധനാഢ്യന്‍ ആരാണ് ? കഴിഞ്ഞ ദിവസം സി പി എം ജില്ലാ കമ്മിറ്റി അംഗവും സി പി എമ്മിന്റെ പ്രമുഖ നേതാവുമായ കരമന ഹരിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരത്തെ സി പി എമ്മില്‍ വലിയ പൊട്ടിത്തെറിയിലേക്കാണ് നയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക ഭവനത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോള്‍ ഒരു മുതലാളിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതെന്നായിരുന്നു കരമന ഹരി കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി […]
Read more

പ്രതീക്ഷിച്ച മഴ ലഭിക്കാത്ത ജൂണ്‍;25 ശതമാനം മഴക്കുറവ്

ഇത്തവണ ജൂണില്‍ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ വിഭാഗം.ജൂണില്‍ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 എംഎം മഴ മാത്രമാണ്.എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഇത്തവണ ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു.1976 നും 1962 നും ശേഷം ഏറ്റവും കുറവ് […]
Read more

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹീമോഡയാലിസിസ് ചെലവേറിയതും […]
Read more

ഇത് അഭിമാനനിമിഷം ..സ്വിറ്റ്സർലാൻ്റ് ക്രിക്കറ്റ് ടീമിലേക്ക് തലശ്ശേരിയിൽ നിന്നുള്ള സഹോദരങ്ങൾ

പെരിങ്ങത്തൂര്‍ (കണ്ണൂര്‍): അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും. തലശ്ശേരി നിട്ടൂരിലെ അര്‍ജുന്‍ വിനോദും അശ്വിന്‍ വിനോദുമാണ് ടീമിലിടംനേടിയത്. ജര്‍മനിയില്‍ ജൂലായ് ഏഴുമുതല്‍ 14 വരെയാണ് ടൂര്‍ണമെന്റ്. 29-കാരനായ അര്‍ജുന്‍ വിനോദ് ഓള്‍റൗണ്ടറാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ കോസോണേ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.സി.) ക്യാപ്റ്റനുമായിരുന്നു. യു.കെ. ലോഫ്ബറോ സര്‍വകലാശാലയില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് നേടിയ ഇദ്ദേഹം ജനീവയിലാണ് ജോലിചെയ്യുന്നത്. സ്വിസ് ദേശീയടീമിന്റെ അണ്ടര്‍ 15, അണ്ടര്‍ 17, […]
Read more

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകള്‍ക്കും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്ളൈറ്റ് സോണിൽ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് കലക്ടർ വി ആർ വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്ളൈയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം […]
Read more

സൽമാൻ ഖാനെതിരായ വധശ്രമത്തിൽ നടന്നത് വൻആസൂത്രണം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 14-ന് നടന്റെ വീടിന് മുന്നില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്‍കിയത്. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ഏപ്രില്‍ 14-നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍നിന്ന് വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെയാണ് ലോറന്‍സ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടര്‍ന്ന് […]
Read more

2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്.രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർബിഐ അറിയിച്ചു. കഴിഞ്ഞവർഷം മെയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷൻ […]
Read more
Advertisement
WhiteswanTV Footer