Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പുതിയ 2 കോച്ചുകളുമായി പരശുറാം എക്സ്രപ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ

മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും.മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്.21ന് പകരം 23 കോച്ചുകളുമായാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുക.2 ജനറല്‍ കോച്ചുകളാണു കൂട്ടിയത്.
Read more

കല മറ്റൊരാളോടൊപ്പം പോയി, പിന്നീടു തിരികെ വന്നില്ല’; അനിലിന്റെ അച്ഛൻ

ആലപ്പുഴ : കല എന്ന യുവതിയെ മകന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയെന്ന വാർത്തകേട്ട് സ്തംഭിച്ചിരിക്കുകയാണ് അനിലിന്റെ അച്ഛൻ കണ്ണമ്പള്ളിൽ തങ്കച്ചൻ. മകൻ പ്രണയിച്ചു കൊണ്ടുവന്ന യുവതിയെ താൻ അദ്യം വീട്ടിൽ കയറ്റിയില്ല. പിന്നീട് ഒരു കുഞ്ഞായപ്പോഴാണ് മകൻ ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിൽ താമസിപ്പിച്ചത്. മകൻ വിദേശത്തു പോയപ്പോൾ കല മറ്റൊരാളോടൊപ്പം പോയി. പിന്നീടു തിരികെ വന്നില്ല. അല്ലാതെ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് തങ്കച്ചൻ പറഞ്ഞു. മാന്നാറിൽ ചുമട്ടുതൊഴിലാളിയായിരുന്നു തങ്കച്ചൻ. അതേസമയം, പരപുരുഷബന്ധം ആരോപിച്ച് കലയെ അനിൽ കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്. അനിലാണ് ഒന്നാംപ്രതി. […]
Read more

മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരിച്ച് കൊണ്ട് വരും എന്നാണ് വിശ്വാസം. ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്നും കലയുടെ മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന […]
Read more

വിഴിഞ്ഞം തുറമുഖത്തിന് ലോക്കേഷൻ കോഡ് ലഭിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ലോക്കേഷൻ കോഡ്. ഈ മാസം രണ്ടാം വാരത്തോടെ വിഴിഞ്ഞത്ത് ട്രയൽ റൺ നടക്കും. വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ VIZ എന്നതായിരുന്നു ലൊക്കേഷൻ കോഡ്. അതിനാലാണ് പുതിയ തുറമുഖത്തിന് നെയ്യാറ്റിൻകര താലൂക്കിന്റെ ചുരുക്കെഴുത്ത് നൽകിയത്. കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആന്റ് ഡാറ്റാ മാനേജ്മെന്റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്ന […]
Read more

അഭിമാന നിമിഷം, സൂര്യന് ചുറ്റും ആദ്യ റൗണ്ട് പൂർത്തിയാക്കി ആദിത്യ എൽ1

സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. സൂര്യനെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ-എൽ1 ദൗത്യം, എൽ1 പോയിൻ്റിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ ഏകദേശം 178 ദിവസമെടുത്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ […]
Read more

ജൂലൈ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ

സംസ്ഥാനത്ത് ജൂലൈ ആറ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന […]
Read more

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു

റിയാദ്:സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു.റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്. കോടതിയില്‍ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി. സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ […]
Read more

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു.ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്. രോഗബാധിതർ ഏറെയും വടക്കൻ ജില്ലക്കാർ. പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Read more

സിംബാബെ പരമ്പര;ആദ്യ രണ്ട് മത്സരങ്ങളില്‍ സജ്ഞു ഉണ്ടാവില്ല

ന്യൂഡല്‍ഹി:സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല.പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്.സഞ്ജുവിനൊപ്പം ശിവം ദുബെ,യശസ്വി ജയ്സ്വാള്‍ എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല. മൂന്ന് താരങ്ങള്‍ക്ക് പകരക്കാരായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ബിസിസിഐ ഉള്‍പ്പെടുത്തി.ഇതിന്റെ ഫലമായാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായത്.അവസാന മൂന്ന് മത്സരങ്ങളില്‍ മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
Read more

ആലപ്പുഴയിൽ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന

മാന്നാറിൽ 15 വര്‍ഷം മുമ്പ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന. മാന്നാർ സ്വദേശി അനിലിന്റെ ഭാര്യ കലയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാണ് മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥലത്ത് കുഴിച്ച് പരിശോധന നടത്തുന്നത്. അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് രണ്ട് മാസം മുമ്പ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംഭവത്തിൽ അനിലിന്റെ ബന്ധുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അനിലും കലയും പ്രണയിച്ച് വിവാഹിതരായതാണ്. കലയെ കാണാതായതോടെ […]
Read more
Advertisement
WhiteswanTV Footer