‘മഴ കണ്ടാലല്ല, കനത്താലാണ് അവധി’; കമന്റ് ബോക്സിലെ കുരുന്നുകൾക്ക് കോഴിക്കോട് കളക്ടറുടെ സ്‌നേഹോപദേശം
കോഴിക്കോട്: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍. മഴയുടെ തണുപ്പില്‍ പുതച്ചുമൂടി കിടന്നുറങ്ങാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനുമെല്ലാമായാണ് കുട്ടികള്‍ ‘അവധി ആവശ്യം’ കളക്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്. അത്തരത്തില്‍ മഴക്കാലത്ത് സ്‌കൂളില്‍ പോകാതിരിക്കാന്‍ നോക്കുന്ന മടിയന്മാരും മടിച്ചികളുമായ കുട്ടികള്‍ക്ക് സ്‌നേഹോപദേശവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടറായ സ്‌നേഹില്‍ കുമാര്‍ സിങ്. മഴക്കാലത്ത് ഏതൊക്കെ സാഹചര്യങ്ങളിലാണ് അവധി പ്രഖ്യാപിക്കുക എന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിദ്യാര്‍ഥികളോട് വിശദീകരിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രാധാന്യം […]
Read more

