Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പരീക്ഷകള്‍ക്ക് മണിക്കൂറുകള്‍ മാത്രം;ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചു

ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു.രാജ്യത്ത് നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചത്.ഇന്ന് തുടങ്ങേണ്ടിയിരുന്ന 2,4,6 സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റി വെച്ചത്.പരീക്ഷക്ക് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മാറ്റി വെക്കുന്നതായി വിസി ഉത്തരവിറക്കിയത്.ജൂലൈ 19ലേക്കാണ് മാറ്റിയത്.
Read more

ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് ബിരുദ വിദ്യാർഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. പൂവം കടവിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ (28) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു.പഴശ്ശി ജലസംഭരണിയുടെ പടിയൂർ പൂവംകടവിലാണ് വിദ്യാർഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേനാ വിഭാഗങ്ങളിൽനിന്നുള്ള സ്കൂബാ സംഘത്തിന്റെയും മേഖലയിൽനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം […]
Read more

മേയാന്‍ പോയ പശുക്കള്‍ ചത്ത നിലയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാലക്കാട്:കിഴക്കഞ്ചേരിയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.പുറത്ത് മേയാന്‍ വിട്ട പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം.
Read more

സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം അനുഭവത്തിനായി […]
Read more

യുഎഇയില്‍ ക്യുആര്‍ പെയ്മെന്‍റിനായി എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലുമായി സഹകരിക്കും

കൊച്ചി:യുഎഇയിലെ കച്ചവട സ്ഥാപനങ്ങളില്‍ ക്യു ആര്‍ കോഡിന്‍റെ അടിസ്ഥാനത്തില്‍ യുപിഐ പണമടക്കല്‍ സാധ്യമാക്കാന്‍ എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സും നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലും പങ്കാളിത്തമാരംഭിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ ഡിജിറ്റല്‍ കോമേഴ്സ് സംവിധാനങ്ങള്‍ ഒരുക്കുന്ന രംഗത്തെ മുന്‍നിരക്കാരാണ് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണല്‍. നെറ്റ് വര്‍ക്കിന്‍റെ യുഎഇയിലുള്ള പിഒഎസ് ടെര്‍മിനലുകള്‍ വഴിയാകും ഈ സൗകര്യം ലഭ്യമാക്കുക. യുഎഇയിലെ നിലവിലുള്ള യുപിഐ സ്വീകാര്യത കൂടുതല്‍ ശക്തമാക്കാന്‍ ഇതു സഹായിക്കും. യുഎഇയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സൗകര്യപ്രദമാക്കാനും […]
Read more

50ലക്ഷത്തിലധികം വിലവരുന്ന എം.ഡി.എം എ യുമായി യുവാവ് പിടിയിൽ

കോഴിക്കോട്∙ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്. പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് […]
Read more

വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം:വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍.വണ്ടിത്തടത്ത് മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74), സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.അര്‍ബുദബാധിതയായിരുന്ന,സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു.
Read more

ട്വിറ്ററിന് ബദലായി അവതരിപ്പിച്ച ഇന്ത്യൻ ആപ്പ് ‘കൂ’ അടച്ചുപൂട്ടുന്നു

ആഗോളതലത്തിൽ മികച്ച സ്വീകാര്യതയുള്ള ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ‘ഇന്ത്യൻ ബദലെന്ന’ വിശേഷണവുമായി ഉപയോക്താക്കളിലേക്ക് എത്തിയ കൂ (Koo ) പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്ത പശ്ചാത്തലത്തിലാണിത്. 2020ലായിരുന്നു കൂ പ്രവർത്തനം ആരംഭിച്ചത്. അപ്രമേയ രാധാകൃഷ്‌ണ, മായങ്ക് ബിദവത്ക എന്നിവരായിരുന്നു സ്‌ഥാപകർ. മഞ്ഞക്കിളി ലോഗോയായിരുന്നു കമ്പനിയുടേത്. അപ്രമേയയാണ് കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ലിങ്ക്‌ഡ്‌ഇൻ വഴി അറിയിച്ചത്. തുടക്കകാലത്ത് കേന്ദ്രമന്ത്രിമാർ, സെലബ്രിറ്റികൾ തുടങ്ങിയവരിൽ നിന്ന് വൻ പിന്തുണ കൂവിന് കിട്ടിയിരുന്നു. ഇത് വൻതോതിൽ നിക്ഷേപം ആകർഷിക്കാനും വഴിയൊരുക്കിയിരുന്നു. യുഎസ് […]
Read more

ഒഴുക്കിൽപ്പെട്ട 28കാരിയുടെ മൃതദേഹം കണ്ടെത്തി; 21കാരിക്കായി തിരച്ചിൽ

ഇരിട്ടി : പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ തുടരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ എത്തിയ ഇവർ പുഴക്കരയിൽനിന്നു മൊബൈലിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന്‌ സമീപം പുഴയിൽ ഇറങ്ങി. സമീപത്തു മത്സ്യം […]
Read more

‘ഗുരുവായൂർ അമ്പലനടയിൽ’ ചിത്രത്തിൻ്റെ സെറ്റിൻ്റെ അവശിഷ്ടം കത്തിച്ചു: പ്രദേശവാസികൾക്ക് ശ്വാസതടസം നേരിട്ടതായി പരാതി

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനായി ഏലൂരിൽ തയാറാക്കിയ സെറ്റ് പൊളിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചത് സെറ്റ് പൊളിച്ചു നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരെന്ന് നാട്ടുകാർ. പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളിൽ പലർക്കും ശ്വാസതടസമുണ്ടായി. പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കള്‍ കൂട്ടിയിട്ട ഏഴു മാലിന്യക്കൂനകളാണ് കത്തിച്ചത്.ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നെങ്കിലും ജീവനക്കാർ കേട്ടില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നഗരസഭാ അധികൃതർ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു പ്രദേശത്തെയാകെ പ്രതിസന്ധിയിലാക്കിയ സംഭവം. […]
Read more
Advertisement
WhiteswanTV Footer