Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇയില്‍ ക്യുആര്‍ പെയ്മെന്‍റിനായി എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലുമായി സഹകരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:യുഎഇയിലെ കച്ചവട സ്ഥാപനങ്ങളില്‍ ക്യു ആര്‍ കോഡിന്‍റെ അടിസ്ഥാനത്തില്‍ യുപിഐ പണമടക്കല്‍ സാധ്യമാക്കാന്‍ എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സും നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലും പങ്കാളിത്തമാരംഭിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ ഡിജിറ്റല്‍ കോമേഴ്സ് സംവിധാനങ്ങള്‍ ഒരുക്കുന്ന രംഗത്തെ മുന്‍നിരക്കാരാണ് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണല്‍. നെറ്റ് വര്‍ക്കിന്‍റെ യുഎഇയിലുള്ള പിഒഎസ് ടെര്‍മിനലുകള്‍ വഴിയാകും ഈ സൗകര്യം ലഭ്യമാക്കുക.

യുഎഇയിലെ നിലവിലുള്ള യുപിഐ സ്വീകാര്യത കൂടുതല്‍ ശക്തമാക്കാന്‍ ഇതു സഹായിക്കും. യുഎഇയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സൗകര്യപ്രദമാക്കാനും ഇതു വഴിയൊരുക്കും. നെറ്റ് വര്‍ക്കിന് യുഎഇയില്‍ 60,000-ത്തില്‍ പരം കച്ചവട സ്ഥാപനങ്ങളിലാണ് സേവനമുള്ളത്. രണ്ടു ലക്ഷത്തിലേറെ പിഒഎസ് ടെര്‍മിനലുകളുമുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലളിതമായ പണമടക്കല്‍ രീതികള്‍ പ്രദാനം ചെയ്യുന്നതിന് ഒപ്പം നവീനമായ ഡിജിറ്റല്‍ പെയ്മെന്‍റ് രീതികള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രോല്‍സാഹിപ്പിക്കാനും ഇതു സഹായിക്കുമെന്ന് എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ സിഇഒ റിതേഷ് ശുക്ല പറഞ്ഞു. ഈ സഹകരണം സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനും മികച്ച ആഗോള പേയ്‌മെൻ്റ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ വെളിവാക്കുന്നുവെന്നും റിതേഷ് ശുക്ല പറഞ്ഞു.

കറന്‍സി രഹിത പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇതു സഹായകമാകുമെന്ന് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് സിഇഒ നന്ദന്‍ മെര്‍ പറഞ്ഞു. ഉപഭോക്താക്കളെ അവരുടെ ഇഷ്ടപ്പെട്ട രീതിയിൽ പണമടയ്ക്കാൻ പ്രാപ്‌തമാക്കുന്നതിലൂടെ ഏറ്റവും പുതിയ പേയ്‌മെൻ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബിസിനസുകളെയും വ്യാപാരികളെയും ശാക്തീകരിക്കുന്നതിനും ഡിജിറ്റൽ യുഎഇയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഒരു പടി കൂടി അടുത്തു. ഈ പങ്കാളിത്തം രാജ്യത്ത് പണരഹിത ഇടപാടുകൾ വർദ്ധിപ്പിക്കുന്ന ശക്തമായ ഡിജിറ്റൽ പേയ്‌മെൻ്റ് ആവാസവ്യവസ്ഥയെ നയിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യാ രംഗത്തെ തങ്ങളുടെ 30 വര്‍ഷത്തെ മുന്‍തൂക്കം യുപിഎ അധിഷ്ഠിത പണമിടപാടുകള്‍ സ്വീകരിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നതിനു സഹായകമാകുമെന്ന് നെറ്റ വര്‍ക്ക് ഇന്‍റര്‍നാഷണല്‍ മിഡല്‍ ഈസ്റ്റ് ആന്‍റ് നോര്‍ത്ത് ആഫ്രിക്ക ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജമാല്‍ അല്‍ നസ്സെ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer