Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

വാട്സ്ആപ്പില്‍ ഇതാ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി

മെറ്റ കമ്പനിയുടെ വാട്‌സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമിന് സമാനമായ രണ്ട് ഫീച്ചറുകളാണ് വാട്സ്ആപ്പിലും ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ലൈക്ക് ചെയ്യുകയും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നതിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാസുകള്‍ക്ക് ലൈയ്ക്ക് ചെയ്യുന്നത് കൂടാതെ പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യാം. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ് പ്രൈവറ്റ് മെന്‍ഷന്‍. നമ്മള്‍ ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി […]
Read more

പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചു ; സി.കെ പത്മനാഭൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുതെന്നും സി.കെ പത്മനാഭൻ വ്യക്തമാക്കി. പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ. – സി.കെ പത്മനാഭൻ ചോദിച്ചു. പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർഥ കുറ്റക്കാരെ […]
Read more

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ എം. രാമചന്ദ്രന്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ശ്രോതാക്കള്‍ക്ക് വാര്‍ത്തയുടെ സുവര്‍ണ്ണ കാലഘട്ടം സമ്മാനിച്ച ആകാശവാണിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍. കൗതുകവാര്‍ത്തകള്‍ പേരില്‍ ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടി ഏറെ ജനപ്രിയമായിരുന്നു.
Read more

ലോകജനസംഖ്യയുടെ പകുതിയോളം ജനങ്ങള്‍ ഡെങ്കി ഭീഷണിയില്‍; ഡബ്ല്യു.എച്ച്.ഒ

ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു. എച്ച്.ഒ. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്ക ഡെങ്കിപ്പനി ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആശങ്ക ഇരട്ടിച്ച് ഇത് 1.23 കോടിയായി. മരണസംഖ്യ 7900 കടന്നു. കേരളത്തിന് ഭീഷണിയാകുന്ന പ്രധാന രോഗമാണ് ഡെങ്കിപ്പനി. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ […]
Read more

എമ്പുരാന്‍ ഷൂട്ടിങ് ഇനി ഹൈദരാബാദില്‍

പൃഥ്വിരാജ് ആരാധകരും മോഹന്‍ലാല്‍ ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രീകരണം നിലവിൽ 1400 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റു ചെയ്‌‌ത വിവരമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ഏഴാമത്തെ ഷെഡ്യൂളാണ് ഗുജറാത്തിൽ പൂർത്തിയായത്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. […]
Read more

‘ടെസ്റ്റ്’ നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം ടെസ്റ്റ് നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സ്‌പോർട്‌സ് ത്രില്ലര്‍ ഡ്രാമയാണ് ടെസ്റ്റ്. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നയൻതാരക്കൊപ്പം മലയാളി താരം മീരജാസ്മിനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാധവൻ, സിദ്ധാർത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഗായിക ശക്തി ശ്രീ ഗോപാൽ ആണ് ടെസ്റ്റിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുക്കുത്തി അമ്മൻ, നേട്രികൺ, ഒ2, […]
Read more

കെ.എസ്.യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

ആലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ഭീഷണി. കെഎസ്‌യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫോണിലുടെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ് എസ് എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. എസ് എന്‍ കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോ എസ് എഫ് ഐ ആലത്തൂര്‍ ഏരിയ കമ്മറ്റിയംഗം തേജസ് എടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജില്‍ പുറമേ നിന്നുള്ള കെ എസ് യു – എസ് […]
Read more

പാർട്ടി രൂപീകരിക്കുക എന്നത് അൻവർ കാണിക്കുന്ന ഇന്‍റർനാഷണൽ മണ്ടത്തരം ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മലബാറിൽ അൻവറിന് സി.പി.എമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.വി അൻവർ എം.എൽ.എയുടെ പിന്നാലെ കൂടാൻ ആളുണ്ടാകുമെന്നും മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈയിൽ നിന്ന്പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പല കാര്യങ്ങൾക്കും ഉത്തരം പറയാൻ സർക്കാറിന് സാധിക്കുന്നില്ല. സർക്കാർ പല കാര്യങ്ങളും ചെയ്തതിനെ പറ്റി അൻവറിനും പറയാൻ കഴിയുന്നില്ല. അൻവർ ഉന്നയിക്കുന്ന പല കാര്യങ്ങളിൽ, മലബാറിൽ പ്രത്യേകിച്ച് […]
Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ആശ്വാസം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആശ്വാസം. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. കെ സുരേന്ദ്രന് വേണ്ടി അഭിഭാഷകന്‍ കെ ശ്രീകാന്താണ് ഹാജാറായത്.കെ സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി […]
Read more

മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക ; കോണ്‍ഗ്രസിന്‍റെ ജനകീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം : പത്രമാധ്യമത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലെവിവാദ പരാമര്‍ശത്തെതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ നിശബ്ദതയും ചേര്‍ത്ത്, മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക, തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ സി.​പി.​എം-​ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ല്‍വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ സ​ര്‍ക്കാ​ര്‍ പൊ​തു​വി​പ​ണി​യി​ല്‍ ഇ​ട​പെ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി ഒ​ക്ടോ​ബ​ര്‍ അ​ഞ്ച്​, ഇന്ന് മു​ത​ല്‍ 20 വ​രെ ‘ജ​ന​ദ്രോ​ഹ സ​ര്‍ക്കാ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നുവെന്ന്​ […]
Read more
Advertisement
WhiteswanTV Footer