Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം മോഷണം പോയി

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. എം ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 26 പവന്‍ സ്വര്‍ണം മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 22 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം. മൂന്ന് മാലകള്‍, ഒരു പവന്‍ തൂക്കം വരുന്ന വള, രണ്ട് […]
Read more

കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ ലോറി ഉടമ മനാഫ് മാധ്യമങ്ങളിൽ കൂടി വെളിപ്പെടുത്തിയ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു എന്ന കുടുംബത്തിന്‍റെ പരാതിയിൽ മനാഫിന്‍റെ ഭാഗത്ത് തെറ്റില്ലായെന്ന് പൊലീസ്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയായിരുന്നു മനാഫിനെതിരെ പൊലീസ് കേസെടുത്തത്. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. എന്നാൽ ചില യുട്യൂബർമാർ കുടുങ്ങാനിടയുണ്ടെന്നാണ് വിവരം. വിവാദ ഉള്ളടക്കം കണ്ടെത്താൻ കഴിയാത്തതിനെ […]
Read more

ചിത്രലേഖ അന്തരിച്ചു

കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം […]
Read more

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് ‘സര്‍വ്വ’ അവതരിപ്പിച്ച് മണിപ്പാല്‍ സിഗ്ന

 കൊച്ചി: ഏറ്റവും വേഗത്തില്‍ വളരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ‘മണിപ്പാല്‍ സിഗ്ന സര്‍വ്വ’ എന്ന പുതിയൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും എന്ന് അര്‍ഥം വരുന്ന ‘സര്‍വ്വ’ പോളിസി ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പൂര്‍ണ പരിഹാരം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക് കൂടി ആരോഗ്യ കവറേജ് ലഭ്യമാകുന്നതാണ് പുതിയ പദ്ധതി. സാംക്രമികം, സാംക്രമികേതരം, ജീവിതശൈലി രോഗങ്ങള്‍ എന്നിങ്ങനെ ട്രിപ്പിള്‍ രോഗ ഭീഷണിക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുകയാണ്. അവഗണിക്കപ്പെട്ടുന്ന ഇടത്തരക്കാര്‍ക്കുള്ള ആരോഗ്യ […]
Read more

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; 90 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. ബിജെപി തുടര്‍ ഭരണം പ്രതീക്ഷിക്കുമ്പോള്‍ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആംആദ്മി, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. പത്ത് വര്‍ഷത്തെ ഭരണത്തില്‍ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇത് ബിജെപി ക്യാമ്പുകളില്‍ വലിയ […]
Read more

ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ  ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 4ന് തുടങ്ങി 18ന് അവസാനിക്കും.  നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയില്‍  സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍  ഇത്  ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നല്‍കുന്നതാണ്. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. 100 രൂപയാണ് […]
Read more

മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് യുവാക്കളെ കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; അമിത് ഷാ

ന്യൂഡൽഹി: മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് യുവാക്കളെ കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ നിന്ന് 5600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിനു പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം. സംഭവത്തിൽ തുഷാർ ഗോയൽ എന്ന 40കാരനെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഇയാ​ളാണ് മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരനെന്നും പൊലീസ് വ്യക്തമാക്കി. ​ തുഷാർ ഗോയൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് കോൺഗ്രസിനെതിരെ അമിത് ഷാ ആരോപണം […]
Read more

സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ്; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലകള്‍ക്കാണ് നിലവില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 9 […]
Read more

അമ്പതോളം സി.പി.എം പ്രവർത്തകർ കോൺഗ്രസിലേക്ക്

കൊച്ചി : എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവർത്തകർ കോൺഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് സി.പി.എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സി.പി.എം പ്രവർത്തകർ പാർട്ടി വിടുന്ന വിവരം […]
Read more

രജനികാന്ത് ചിത്രം വേട്ടയ്യന്റെ റിലീസ് തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

രജനികാന്ത് ചിത്രം വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. പൊലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മധുര സ്വദേശിയായ കെ. പളനിവേലു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വേട്ടയ്യന്റെ ടീസറിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. എന്‍കൗണ്ടര്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് […]
Read more
Advertisement
WhiteswanTV Footer