Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ചാലക്കുടിയിൽ ബെന്നി ബെഹനാൻ വിജയത്തിലേക്ക്

കൊച്ചി∙ ചാലക്കുടിയിൽ തുടക്കത്തിൽ പതറിയെങ്കിലും സുരക്ഷിതമായി മുന്നിലെത്തി യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. നിലവിലെ കണക്കനുസരിച്ച് ബെന്നി ബെഹനാൻ 11,500 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥാണ് – 36,490 വോട്ടുകൾ. എൻഡിഎ സ്ഥാനാർഥി 11,339 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. ചാലക്കുടിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതിയ ട്വന്റി20യുടെ ചാർളി പോളിന് ഇതുവരെ ലഭിച്ചത് 5624 വോട്ടുകളാണ്. ബെന്നി ബെഹനാന്റെ ഭൂരിപക്ഷം ട്വന്റി 20 സ്ഥാനാർഥിക്ക് ആകെ ലഭിച്ച വോട്ടുകളേക്കാൾ കൂടുതലാണ്. ബെന്നി ബെഹനാന്റെ […]
Read more

തൃശൂരിൽ നടൻ സുരേഷ് ഗോപിക്ക് 15000 ലധികം വോട്ടിന്റെ ലീഡ്

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഐ രണ്ടാം സ്ഥാനത്തായി. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ […]
Read more

ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ മണിക്കൂറുകളില്‍ 17 സീറ്റുകളില്‍ തൃണമൂലും കോണ്‍ഗ്രസും ലീഡ് തുടരുമ്പോള്‍ 16 സീറ്റുകള്‍ നിലനിര്‍ത്തി ബിജെപി തൊട്ടുപിന്നാലെ തന്നെയുണ്ട്. പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ അഭിഷേക് ബാനര്‍ജി മുന്നിലാണ്.നിലവില്‍ രാജ്യത്ത് ഇന്‍ഡ്യ സംഖ്യത്തിനാണ് മുന്നേറ്റം.261 സീറ്റില്‍ ഇന്‍ഡ്യ ലീഡില്‍ നില്‍ക്കുമ്പോള്‍ എന്‍ഡിഎ 234 സീറ്റുകളില്‍ പിന്നാലെയുണ്ട്.തപാല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്
Read more

എറണാകുളത്ത് പോസ്റ്റൽ വോട്ടുകളിൽ ലീഡ് യുഡിഎഫിന്

കോൺ​ഗ്രസിന്റെ കോട്ട എന്നറിയപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫിനാണ് ലീഡ്
Read more

രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം

രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

ഇടക്കാല ജാമ്യം അവസാനിച്ചു;അരവിന്ദ് കെജരിവാൾ ജയിലിലേക്ക് തിരിച്ചു

ഡൽഹി:ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി ഹനുമാന്‍ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങിയത്.എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും ജൂൺ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു. സുപ്രീംകോടതിക്ക് നന്ദിയെന്ന് പ്രതികരിച്ച അരവിന്ദ് കെജ്രിവാൾ ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അണികളോട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ […]
Read more

പീരുമേട് നിയമസഭക്കേസ്;വാഴൂര്‍ സോമന് ആശ്വാസം

ഇടുക്കി:പീരുമേട് നിയമസഭാ കേസില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമന് ആശ്വാസം.യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.ജസ്റ്റിസ് മേരി തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മേരി തോമസ് വിധി പ്രസ്താവിച്ചത്. 97 വോട്ടിനാണ് വാഴൂര്‍ സോമന്‍ പീരുമേട്ടില്‍ നിന്ന് ജയിച്ചത്. സിപിഐയുടെ ബിജിമോള്‍ മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമാണ് പീരുമേട്. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ […]
Read more

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക

ഗാന്ധിജിയെ ലോകം അറിഞ്ഞത് സിനിമയിലൂടെ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദീപിക ദിനപത്രം.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ഗോഡ്സെ സംഘമൊഴിച്ച് ഈ രാജ്യത്തെ സകല മനുഷ്യരെയും സമരത്തിനിറക്കിയ മഹാത്മാവിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.ചോരയൊലിക്കുന്ന ചരിത്രമാണത് എന്നാണ് ദീപിക അവരുടെ മുഖപ്രസംഗത്തില്‍ പറയുന്നത്. ദീപിക മുഖപ്രസംഗത്തില്‍ ഗാന്ധിജി ഗാന്ധി സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകാരാധ്യനായിരുന്നു എന്നും മഹാത്മാ ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ മോദിക്ക് ഇക്കാര്യം വിശ്വസിക്കാനായില്ലെന്നത് മഹാ കഷ്ടമാണെന്നും ദിപിക പറയുന്നു. ദീപിക മുഖപ്രസംഗം ഇങ്ങനെയാണ് […]
Read more

രാജ്യസഭാസീറ്റിനെചൊല്ലി മുസ്സിംലീഗിലും ഭിന്നത

കോണ്‍ഗ്രസില്‍ നിന്നും പോരാടി വാങ്ങിയ രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിംലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷം.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ശക്തമാവുകയും സീറ്റുവിഭജന ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് ഒഴിവുവരുന്ന ഒരു രാജ്യസഭാ സീറ്റ് മുസ്ലിംലീഗിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്.കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മൂന്നാമത്തെ സീറ്റ് യു ഡി എഫിന് വിജയസാധ്യതയുള്ളതാണ്. മുന്‍ ധാരണ പ്രകാരം സീറ്റ് ലീഗിന് ലഭിക്കുമെന്ന് ഉറപ്പായതോടെ സീറ്റ് ലക്ഷ്യമിട്ട് ലീഗീലെ നേതാക്കള്‍ ചരടുവലികള്‍ ആരംഭിച്ചിരിക്കയാണ്. ജൂണ്‍ 25 […]
Read more

ഡി കെ ശിവകുമാര്‍ ആരോപിച്ച ശത്രുവൈരഭിയാഗം നടന്നത് തളിപ്പറമ്പില്‍ !

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയോ?കര്‍ണ്ണാടക സര്‍ക്കാരിനെ വീഴ്ത്താനായി കേരളത്തില്‍ ശത്രുവൈരഭിയാഗം നടത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയെങ്കില്‍ അത് ദേശീയതലത്തില്‍ തന്നെ കേരളത്തിന് വലിയ നാണക്കേടാണ്. പോത്തുകളെയും ആടുകളേയും പന്നികളേയും ബലി നല്‍കിയുള്ള യാഗമാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്താണ് യാഗം നടന്നതെന്നാണ് ഉയരുന്ന ആരോപണം.തളിപ്പറമ്പിലാണ് ഈ രാജരാജേശ്വര ക്ഷേത്രം. ക്ഷേത്രത്തിന് സമീപ പ്രദേശത്താണ് യാഗം നടന്നതെന്നും, യാഗത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നുമാണ് ഡി കെ […]
Read more

Recent News

Advertisement
WhiteswanTV Footer