Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാന്ധിജിയെ ലോകം അറിഞ്ഞത് സിനിമയിലൂടെ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദീപിക ദിനപത്രം.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ഗോഡ്സെ സംഘമൊഴിച്ച് ഈ രാജ്യത്തെ സകല മനുഷ്യരെയും സമരത്തിനിറക്കിയ മഹാത്മാവിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.ചോരയൊലിക്കുന്ന ചരിത്രമാണത് എന്നാണ് ദീപിക അവരുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.

ദീപിക മുഖപ്രസംഗത്തില്‍ ഗാന്ധിജി ഗാന്ധി സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകാരാധ്യനായിരുന്നു എന്നും മഹാത്മാ ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ മോദിക്ക് ഇക്കാര്യം വിശ്വസിക്കാനായില്ലെന്നത് മഹാ കഷ്ടമാണെന്നും ദിപിക പറയുന്നു.

ദീപിക മുഖപ്രസംഗം ഇങ്ങനെയാണ്

ഐന്‍സ്റ്റീന്‍ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് അറംപറ്റിയിരിക്കുന്നു. ‘ രക്തവും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നെന്നു പറഞ്ഞാല്‍ വരുംതലമുറ വിശ്വസിച്ചേക്കില്ല എന്നായിരുന്നു 1939 ലെ ആ വാക്കുകള്‍.അതേ, ഗാന്ധി സിനിമ പുറത്തിറങ്ങുന്നതിനു പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ലോകാരാധ്യനായിരുന്നു മഹാത്മാഗാന്ധി. നമ്മുടെ പ്രധാനമന്ത്രിക്കു വിശ്വസിക്കാനാകുന്നില്ല. കഷ്ടം ! ഗാന്ധിജിയുടെ നാട്ടുകാരനാണ് !

ലോകമാകെ സഞ്ചരിച്ചശേഷമുള്ള തന്റെ അനുഭവം എന്ന ആമുഖത്തോടെയാണ് എബിപി ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ പരാമര്‍ശം നടത്തിയത്.

രാജ്യം തലകുനിച്ച ആ വാക്കുകള്‍ ഇങ്ങനെ ” ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ ഗാന്ധി സിനിമ 1982 ല്‍ പുറത്തിറങ്ങുന്നതുവരെ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞിരുന്നില്ല. 75 വര്‍ഷത്തിനിടെ ഗാന്ധിയെ ലോകത്തെ മുഴുവന്‍ അറിയിക്കേണ്ട ചുമതല രാജ്യത്തിനുണ്ടായിരുന്നില്ലേ ? എന്നോടു ക്ഷമിക്കൂ… നമ്മളതതു ചെയ്തില്ല. മാര്‍ട്ടിന്‍ലൂതര്‍ കിംഗിനെയും നെല്‍സണ്‍ മണ്ടേലയേയും പോലുള്ള നേതാക്കളെ ലോകത്തിനു നന്നായി അറിയാം.

എന്നാല്‍ ഗാന്ധിജിയെക്കുറിച്ച് ലോകം അറിയാതെപോയി. ഇതാണ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് രാഷ്ട്രപിതാവിനെക്കുറിച്ചുള്ള അറിവ്. അപ്പോള്‍ സ്വാഭാവികമായ മറ്റൊരു ചോദ്യമുണ്ട്. ഗാന്ധി സിനിമയ്ക്ക് മുന്‍പ് ഗാന്ധിജിയെ അറിയാത്തവര്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അറിവ് എന്തായിരിക്കും ?മോദി പറഞ്ഞ മാര്‍ട്ടിന്‍ലൂതര്‍ കിംഗും, നെല്‍സന്‍മണ്ടേലയുമൊക്കെ ‘ ഗാന്ധി ‘ സിനിമ ഇറങ്ങുന്നതിനു മുന്‍പേ ഗാന്ധിജിയുടെ ആരാധകരായിരുന്നു. അവരുടെ വാക്കുകള്‍ ലോകത്തെ ഉന്നും പ്രചോദിപ്പിക്കുകയും അഹിംസയുടേയും ഫാസിസത്തിന്റേയും വക്താക്കളെ അലോസരപ്പെടുത്തുകയും ചെയ്യുന്നതാണ്.

ക്രോസര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ പഠിക്കുമ്പോഴാണ് മാര്‍ട്ടിന്‍ലൂതര്‍ കിംഗ് ജൂനിയര്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ അടുത്തറിയുന്നത്. പിന്നീട് 1850 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായിരുന്ന മോര്‍ ഡെക്കായി ജോണ്‍സണ്‍, ആയിടയ്ക്കു താന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തേയും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തേയും കുറിച്ച് പറഞ്ഞത് മാര്‍ട്ടിന്‍ലൂര്‍ കേട്ടു. തുടര്‍ന്നു കിംഗ് പറഞ്ഞത് ” ക്രിസ്തു നമുക്ക് വഴികാണിച്ചുതന്നു, അതുപ്രാവര്‍ത്തികമാണെന്ന് ഇന്ത്യയില്‍ ഗാന്ധി തെളിയിച്ചു ‘ എന്നാണ്.

ആധുനിത ലോകത്തിലെ ഏറ്റവും മഹാനായ ക്രിസ്ത്യാനിയായി താന്‍ ഗാന്ധിയെ കണക്കാക്കുന്നുവെന്ന് അദ്ദേഹം പിന്നീട് അഭിപ്രായപ്പെടുകയും ചെയ്തു. ; അടിച്ചമര്‍ത്തുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തോട് വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാര്‍ഢ്യത്തിനൊപ്പം ഗാന്ധിജി നീതി ബോധത്തേയും ധാര്‍മ്മികതയേയും സമന്വയിപ്പിച്ചു ” എന്നതാണ് നെല്‍സണ്‍ മണ്ഡേല പറഞ്ഞത്. ഗാന്ധിജിയെ വിശുദ്ധയോദ്ധാവ് എന്നു വിശേഷിപ്പിച്ച നെല്‍സണ്‍ മണ്ഡേല പിന്നീട് ;; ആഫ്രിക്കയുടം ഗാന്ധി ” എന്നാണ് അറിയപ്പെട്ടത്.

മേദിജീ, ഗാന്ധി സിനിമ ഇറങ്ങുന്നതിന് അര നൂറ്റാണ്ടു മുന്‍പാണ് ടൈം മാഗസിന്‍ അദ്ദേഹത്തെ ‘ വിശുദ്ധ ഗാന്ധി’ എന്നു വിശേഷിപ്പിച്ചത്. സെയിന്റ് ഗാന്ധി ; മാന്‍ ഓഫ് ദ ഇയര്‍ 1930 ‘ എന്നായിരുന്നു ഗാന്ധിജിയുടെ കവര്‍ ചിത്രത്തോടുകൂടിയ 1931 ജനുവരി അഞ്ചിലെ ടൈം മാഗസിന്റെ ഫി്ച്ചറിന്റെ തലക്കെട്ട് . നാഥുറാം ഗോഡ്സെ എന്ന ഹിന്ദു മതഭ്രാന്തന്‍ 1948 ജനുവരി 30 ന് ഗാന്ധിജിയെ വെടിവച്ചു കൊന്നപ്പോള്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചുപോയി.

രാഷ്ടത്തെ അഭിസംബോധന ചെയ്തു എന്ന് മൗണ്ട് ബാറ്റണ്‍ പറഞ്ഞപ്പോള്‍, തനിക്കതിനു കഴിയില്ല, എന്നാണ് നെഹ്രു തകര്‍ന്ന ഹൃദയത്തോടെ പറഞ്ഞത്. നിര്‍ബന്ധത്തിനു വഴങ്ങി പിന്നീട് അദ്ദേഹം പ്രസംഗിച്ചത് ‘ നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ടുപോയി ‘ എന്നുപറഞ്ഞുകൊണ്ടായിരുന്നു. ലണ്ടന്‍ ടൈംസ് എഴുതി” തലമുറകളായി ഇന്ത്യ സൃഷ്ടിച്ചതില്‍ ഏറ്റവും സ്വാധീനമുള്ളവ്യക്തിയായിരുന്നു മിസ്റ്റര്‍ ഗാന്ധി ”.

ആറ്റണ്‍ബറോ സിനിമ ഇറക്കിയത് ഗാന്ധിജിയെ ലോകത്തിനു പരിചയപ്പെടുത്താനല്ല. അങ്ങിനെയാണെങ്കില്‍ പാഷന്‍ ഓഫ് ക്രൈസ്റ്റ് ഇറക്കിയത് ക്രിസ്തുവിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താനാണോ എന്നും ? 2012 ല്‍ ലിങ്കണ്‍ എന്ന സിനിമ ലോക്കത്തിനു പരിചയപ്പെടുത്താനാണോ എന്നും ദീപിക ചോദിക്കുന്നു.

2023 ല്‍ ദി മോദി ക്വസ്റ്റിയന്‍ എന്ന ബി ബി സി ഡോക്യുമെന്ററി ഇറങ്ങുന്നതിന് മുന്‍പ് മോദിയെ ലോകത്തിന് അറിയില്ലായിരുന്നു എന്നു കൂടി പറയേണ്ടിവരുമെന്നും ദീപിക മോദിയുടെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നുമുണ്ട്.ഗാന്ധിജിയെ ക്കുറിച്ചും ലോകത്ത് ഗാന്ധിജിക്കുള്ള സ്ഥാനത്തേക്കുറിച്ചും അറിയാന്‍ ഒരു സിനിമയും വേണ്ട. ഇന്ത്യന്‍ പ്രധാനമന്ത്രി അറിയണം., ഗാന്ധിജി നായകനാണ് അത് സിനിമയിലല്ലെന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ദീപിക മുഖപ്രസംഗം അവസാനിക്കുന്നത്.

Greeshma Celine Benny

Advertisement
WhiteswanTV Footer