Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇലക്ട്രിക് ടൂ വീലർ വാങ്ങാൻ വീണ്ടും സബ്സിഡി; അവസാനിച്ച പദ്ധതി 2 വർഷത്തേക്ക് കൂടി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി രണ്ട് വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ. 2028 സാമ്പത്തിക വർഷം വരെ നീട്ടിയ പദ്ധതിയിൽ 1,000 കോടി രൂപയുടെ വർധനയും കേന്ദ്ര സർക്കാർ വരുത്തി. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് ഇന്നലെ മുതൽ വീണ്ടും നീട്ടിയത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബർ 31 ആയിരിക്കും.

കാലാവധി നീട്ടുന്നതിനൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി വിഹിതം 1,772 കോടി രൂപയിൽ നിന്ന് 2,767 കോടി രൂപയായി ഉയർത്തി. സബ്‌സിഡിക്ക് അർഹതയുള്ള വാഹനങ്ങളുടെ എണ്ണം 24 ലക്ഷത്തിൽ നിന്ന് 45.7 ലക്ഷമായും ഉയർത്തിയിട്ടുണ്ട്

1.5 ലക്ഷം രൂപ എക്സ് ഫാക്ടറി വിലയുള്ള വാഹനങ്ങൾക്കാണ് പദ്ധതി വഴി സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് അവർ ശേഷിക്ക് 2500 രൂപയാണ് ലഭിക്കുക. ഇങ്ങനെ പരമാവധി 5000 രൂപ വരെ കിട്ടും. സബ്ഡിസി വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനം കടക്കാൻ പാടില്ല. എല്ലാ വാഹനങ്ങൾക്കും 5000 രൂപ വീതം സബ്സിഡി ലഭിക്കണമെന്നില്ല. ചുരുക്കത്തിൽ വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്സിഡി നിശ്ചയിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix