Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ഏകീകൃത കുര്‍ബാന;സിഎന്‍എ ചാട്ടവാര്‍ പ്രയോഗ സമരം നടത്തി

കൊച്ചി:മാര്‍പാപ്പയുടെയും, സിനഡിന്റെയും തീരുമാനങ്ങളെ അട്ടിമറിച്ച സിനഡിലെ തന്നെ ഏതാനും ചില മെത്രാന്‍മാരും ചില വൈദീകരുംഏകീകൃത കുര്‍ബാന മേജര്‍ അതിരൂപതയില്‍ നടപ്പില്‍ വരുത്താന്‍ കഴിയാത്ത സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് പരാജയപ്പെട്ട സാഹചര്യത്തില്‍ സിനഡിനെ മരവിപ്പിച്ച് അപ്പ്‌സ്‌തോലിക്ക് അഡ്മിനിസ്‌ട്രേറേറ്ററെ നിയമിക്കാനുള്ള നീക്കങ്ങള്‍ വത്തിക്കാന്‍ എത്രയും വേഗം ഇടപെട്ട് ആക്കം കൂട്ടണമെന്നും,ആരാധന ക്രമതര്‍ക്കം പരിഹരിച്ചതിന് ശേഷം മാത്രം മതി ഓഗസ്റ്റിലെ സിനഡ് സമ്മേളമെന്ന് സി.എന്‍.എ. അഭിപ്രായപ്പെട്ടു. മാര്‍പാപ്പയെ പൊതു സമൂഹത്തില്‍ അവഹേളിക്കുന്ന അതിരൂപതയിലെ സഭവിരുദ്ധ നിലപാടുകളെ വത്തിക്കാന്‍ അതീവ […]
Read more

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും.ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരള തമിഴ്നാട് തീരങ്ങളിൽ ഇന്ന് രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവസികൾ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
Read more

നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന

നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ് കളക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. നിർബന്ധിത പിരിവും അടിച്ചേൽപ്പിക്കുന്ന ടിക്കറ്റ് വില്പനയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് […]
Read more

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ

സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന്‍ നടന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുള്ള കുഞ്ഞിന്‍റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. 25 വയസുണ്ട് അമ്മയ്ക്ക്.  രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്‍റേഷൻ എന്നത് അതിസങ്കീർണ്ണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതിസങ്കീർണ്ണമായ […]
Read more

വാട്സ്ആപ്പിൽ വീണ്ടും പുത്തൻ പരീക്ഷണത്തിന് മെറ്റ

വാട്സ്ആപ്പില്‍ ഈയടുത്തിടെ ലഭ്യമായ നീല വളയം (മെറ്റ എഐ) ഏറെ സഹായകരമാണെന്ന് ഇതിനോടകം ഉപയോക്താക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്. ഇതിന് പിന്നിലെ എഐയിൽ പുത്തൻ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് മെറ്റ. ‘Imagine Me’ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. യഥാർത്ഥ ചിത്രങ്ങൾ ഉപയോ​ഗിച്ച് ഇഷ്ടാനുസരണം സ്റ്റിക്കറുകളും എഐ അവതാറുകളും ഇമാജിൻ മി വഴി നിർമിക്കാൻ സാധിക്കും. ഇവ പ്രൊഫൈൽ പിക്ചറാക്കി മാറ്റാനും സാധിക്കും. വാട്‌സ്ആപ്പിന്റെ ആൻഡ്രോയ്‌ഡ് 2.24.14.13 ബീറ്റ വേർഷനിൽ ഇത് […]
Read more

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം;ഉത്തരവുമായി വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം:ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍.സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.റിപോര്‍ട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ കമ്മീഷന്‍ വിമര്‍ശിച്ചു.മുന്‍ വിധിയോടെയാണ് സാംസ്‌കാരിക വകുപ്പ് വിവരങ്ങള്‍ നിഷേധിച്ചതെന്നും വിവരാവകാശ കമ്മീഷന്‍ ചൂണ്ടികാട്ടി. ആര്‍ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ […]
Read more

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് […]
Read more

എംഎല്‍എയ്‌ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യം; പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം – യു ഡി എഫ്

പാലാ:പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടതുമുന്നണി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ എംഎല്‍എ ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി.കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ എംഎല്‍എയുടെ നിരപരാധിത്വം തെളിയും.അതോടുകൂടി ഈ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും.ജനാധിപത്യത്തോടും ജുഡീഷ്യറിയോടും ഉള്ള അവഹേളനമായി മാത്രമേ ഇടത് നിലപാടിനെ കാണാന്‍ കഴിയുള്ളൂ എന്നും എംഎല്‍എ മാണി സി കാപ്പനെതിരെ വ്യക്തിപരമായി നടക്കുന്ന ഈ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. മാണി സി […]
Read more

പാരീസിലെ ഗാലറീസ് ലഫായെറ്റിലെ ഫ്ളാഗ്ഷിപ് സ്റ്റോറില്‍ യുപിഐ സേവനം ആരംഭിച്ചു

കൊച്ചി:ലോകോത്തര ഷോപ്പിങിന്‍റെ പേരില്‍ അറിയപ്പെടുന്ന പാരീസിലെ ഗാലറീസ് ലഫായെറ്റിലെ പതാക വാഹക സ്റ്റോറില്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തി. എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സ് ഫ്രാന്‍സിലെ ഇ-കോമേഴ്സ് സുരക്ഷാ, പ്രോക്സിമിറ്റി പെയ്മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ ലൈറയുമായുള്ള സഹകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ പാരീസ് അനുഭവങ്ങള്‍ കൂടുതല്‍ മനോഹരമാക്കും വിധം ചരിത്രപ്രാധാന്യമുള്ള ഈ ആഡംബര ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇനി സാധിക്കും. ഈഫല്‍ ടവറിലെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ യുപിഐ […]
Read more

Recent News

Advertisement
WhiteswanTV Footer