Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

വിമാനത്താവളങ്ങളിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയക്കുന്നവർക്ക് അഞ്ചുവർഷം യാത്രാവിലക്ക്‌

വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേയുള്ള വ്യാജ ബോംബ് ഭീഷണി വർധിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. ഇതേത്തുടർന്ന് നടത്തേണ്ട അധിക പരിശോധനകൾ വിമാനങ്ങൾ വൈകാനുമിടയാക്കുന്നു.ഈ പശ്ചാത്തലത്തിൽ വ്യാജ ഭീഷണിക്കാരെ കണ്ടെത്തി കർശനനടപടികളെടുക്കാൻ തയ്യാറെടുക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഇത്തരക്കാർക്ക് അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ആലോചന. അടുത്തിടെ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ കൂടിയിട്ടുണ്ട്.പോലീസ് കണ്ടെത്തുമോയെന്നറിയാൻ തമാശയ്ക്ക് ഭീഷണിമുഴക്കിയ പതിമ്മൂന്നുകാരനെ ഏതാനും ദിവസംമുമ്പ് ഡൽഹി പോലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ച മാത്രം രാജ്യത്താകെ 41 വിമാനത്താവളങ്ങളിൽ ഇത്തരം […]
Read more

സി പി ഐ എല്‍ഡിഎഫ് വിടുമോ ?

സി പി ഐ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണോ?മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം ഒഴിയണമെന്ന സി പി ഐ ജില്ലാ കൗണ്‍സിലുകളുടെ ആവശ്യം പെട്ടെന്നുണ്ടായ രാഷ്ട്രീയാന്തരീക്ഷത്തില്‍ അംഗുരിച്ചതല്ലെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.എല്‍ ഡി എഫില്‍ നിന്നുകൊണ്ട് ഇനി രാഷ്ട്രീയമായൊരു നേട്ടവുമില്ലെന്നും മുന്നണി മാറുന്നതാണ് നല്ലതെന്നുമുള്ള സി പി ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പ്രമേയം സി പി ഐയില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ബഹിസ്ഫരണം മാത്രമാണ്. സി പി ഐയുടെ നാല് മന്ത്രിമാരും ശോഭിക്കുന്നില്ലെന്ന അഭിപ്രായമാണ് […]
Read more

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.തിരുവനന്തപുരം,കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കേരളാ തീരത്ത് മത്സ്യബന്ധനത്തിന് […]
Read more

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം

നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിൽ വൻ വിവാദം.പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.9 ലക്ഷത്തോളം വിദ്യാർത്ഥികൾ ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതി എന്നാണ് കണക്ക്. രണ്ട് ഷിഫ്റ്റുകളിൽ ആയാണ് പരീക്ഷ നടത്തിയിരുന്നത്.ക്രമക്കേട് നടന്നുവെന്ന നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് വിഭാഗത്തിൻ്റെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിനും നിർദ്ദേശമുണ്ട്. പരീക്ഷ പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി […]
Read more

ആമസോണില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യ്ത പാക്കേജില്‍ പാമ്പ്‌

ബെംഗളൂരുവിലെ ദമ്പതികൾ ഞായറാഴ്ച ആമസോണിൽ ഓൺലൈനായി ഓർഡർ ചെയ്ത പാക്കേജിൽ പാമ്പിനെ കണ്ടെത്തി.സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഓൺലൈനിൽ ഒരു എക്‌സ്‌ബോക്‌സ് കൺട്രോളറാണ് ഓർഡർ ചെയ്‌തത്.എന്നാൽ പാക്കേജിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ട് ഇവർ ഞെട്ടി.വിഷമുള്ള പാമ്പ് ഭാഗ്യവശാൽ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല.ദമ്പതികൾ ഇതിൻ്റെ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അത് പങ്കുവെക്കുകയും ചെയ്തു
Read more

ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേഗത കുറയുന്നു

ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാൾ വളരെ സാവധാനമായാണ് കറങ്ങുന്നതെന്ന് റിപ്പോർട്ട്. സതേൺ കാലിഫോണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാൾ വേഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിച്ചിരുന്നത്. എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിൻ്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നുമാണ് നേച്ചർ ജേണലിലെ പഠനം പറയുന്നത്. ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച വിവരത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ച […]
Read more

റിസർവേഷനില്ലാതെ കയറിയാൽ കുടുങ്ങും; പരിശോധന കർശനമാക്കി

ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട് ഡിവിഷൻ. തിരക്ക് കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും (ആർപിഎഫ്) വാണിജ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ടീമുകൾ കർശന പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് പരിശോധ കർശനമാക്കിയതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ- മുംബൈ എൽടിടി നേത്രാവതി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിൽ, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് […]
Read more

പാവോ നുര്‍മി ഗെയിംസ്;നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഫിന്‍ലന്‍ഡ്:2024 പാവോ നുര്‍മി ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 85.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്.ജാവലിന്‍ ത്രോയില്‍ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കുന്ന ഫിന്‍ലന്‍ഡിലെ ഏറ്റവും മികച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരമാണിത്.2022ലെ പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗെയിംസില്‍ പരിക്ക് മൂലം നീരജ് മത്സരിച്ചിരുന്നില്ല. ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ മത്സരമാണിത്.ദോഹ ഡയമണ്ട് ലീഗിനും […]
Read more

ജെ ഡി എസ് കേരളഘടകം കൂടുതല്‍ പ്രതിസന്ധിയില്‍;പുതിയ പാര്‍ട്ടി നിയമപരമായ കുരുക്കാവും

കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും തീരുമാനിച്ചു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ജെ ഡി എസിനെ ബി ജെ പി പാളയത്തില്‍ എത്തിച്ചതോടെയാണ് ജെ ഡി എസ് കേരള ഘടകം നേതാക്കള്‍ ജെ ഡി എസ് ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.സമാന സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയുമായി ലയിക്കുകയോ,അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്നാണ് മാത്യു ടി തോമസ് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ […]
Read more

ആലുവയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍

കൊച്ചി:എംഡിഎംഎ കടത്തിയ യുവതി പൊലീസ് പിടിയില്‍ ആലുവയില്‍ പിടിയില്‍.ബെംഗളൂരുവില്‍ നിന്ന് ആലുവയിലേക്ക് ബംഗളൂരു സ്വദേശി മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടിയത്.റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമുമാണ് പ്രതിയെ പിടികൂടിയത്.ഒരു കിലോഗ്രാം എംഡിഎംഎയാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്.വിപണിയില്‍ ഏകദേശം 50 ലക്ഷത്തിലേറെ വിലവരും പിടിച്ചെടുത്ത എംഡിഎംഎയ്ക്ക്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൊച്ചിയില്‍ യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി […]
Read more

Recent News

Advertisement
WhiteswanTV Footer