Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേഗത കുറയുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാൾ വളരെ സാവധാനമായാണ് കറങ്ങുന്നതെന്ന് റിപ്പോർട്ട്. സതേൺ കാലിഫോണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തേക്കാൾ വേഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിച്ചിരുന്നത്.

എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിൻ്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നുമാണ് നേച്ചർ ജേണലിലെ പഠനം പറയുന്നത്. ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച വിവരത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ച യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതൽ പഠനം നടത്താൻ ശാസ്ത്രജ്ഞരുടെ ടീം റെഡിയാണെന്നും ഇനിയും ഇവയെക്കുറിച്ച് നിരവധി കാര്യങ്ങൾ കണ്ടെത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അകക്കാമ്പ് പതിറ്റാണ്ടുകൾക്ക്‌ശേഷം ആദ്യമായി ഉപരിതലത്തേക്കാൾ പതുക്കെ കറങ്ങുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ദിവസത്തിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കന്റിന്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വിശദീകരിക്കുന്നു.

നമ്മുടെ പാദത്തിന് താഴെ 4,800 കിലോമീറ്ററിന് താഴെയായാണ് അകക്കാമ്പ് സ്ഥിതി ചെയ്യുന്നത്.ഭൂമിയുടെ ഘടനയെ പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്. അകക്കാമ്പ് 760 മൈൽ കനമുള്ള പാളിയാണ്. ചന്ദ്രൻ്റെ അത്രയും വലിപ്പമുള്ല ഈ ഭാഗം ഇരുമ്പും നിക്കലും ഉപയോഗിച്ചു ഒരു ഖരഗോളമാണ്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer