സ്വർണക്കടത്തുമായി ബന്ധപ്പെട്ട തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചു ; കെ.ടി ജലീൽ
മലപ്പുറം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍റെ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും കെ.ടി ജലീൽ. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് ജലീലിന്‍റെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ജലീലിന്‍റെ വിശദീകരണം. താൻ സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമർശമാണ് നടത്തിയത്. എന്നാൽ, തന്‍റെ വാക്കുകൾ വളച്ചൊടിച്ചു. സൈബർ ഇടത്തിൽ പരാമർശം തെറ്റായി പ്രചരിച്ചു. സ്വർണം കടത്തിയവരിൽ മത പണ്ഡിതന്മാരുമുണ്ട്. ലീഗ് വേദികളിൽ […]
Read more