നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനകാലയളവില്‍ സഭ കലുഷിതമാകാനാണ് സാധ്യത. നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ആദ്യ ദിനത്തില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതല്‍ സഭാ സമ്മേളനം തുടരും. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സര്‍വകലാശാല ബില്‍ […]
Read more