Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ദില്ലി ചലോ മാർച്ചിന് ഇന്ന് തുടക്കം

ഡൽഹി : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തും. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. ശംഭു അതിർത്തിയിൽ നിന്ന് ഉച്ചയോടെ മാർച്ച് ആരംഭിക്കും. ഇതേ തുടർന്ന് അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് […]
Read more

കളര്‍കോട് വാഹനാപകടം : ആൽബിൻ ജോർജിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും

ആലപ്പുഴ : ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആൽബിൻ ജോർജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് പത്തുമണിയോടെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ചികിത്സയിൽ കഴിഞ്ഞിരുന്ന ആൽബിൻ ഇന്നലെയാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറ് ആയി. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തിങ്കളാഴ്ച സംസ്കാരം നടത്തും. അപകടത്തിൽ ആൽബിന് തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ സഞ്ചരിച്ച […]
Read more

നവീൻ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കണ്ണൂർ : എഡിഎം ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നുമുള്ള ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ഹർജിയിൽ സിബിഐയും സംസ്ഥാന സർക്കാരും നിലപാട് അറിയിക്കും. മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. കേസന്വേഷണം നേരായ ദിശയിലല്ലെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യയുടെ ആരോപണം. […]
Read more

ഡിസംബര്‍ 6 : ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ ദിനം

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6, രാമക്ഷേത്രം പുനര്‍ജനിച്ച ഡിസംബര്‍ 6. പള്ളിയുടെ ആത്മാവിനെ ക്ഷേത്രത്തിന്റെ ചവിട്ടുപടികളാക്കാന്‍ വാശിപിടിച്ച നമ്മുടെ പ്രധാനമന്ത്രി. ആമോദവും ആവേശവും സമം ചേര്‍ന്ന അന്തരീക്ഷത്തില്‍ രാമക്ഷേത്രത്തിലെ രാംലല്ല ഭക്തര്‍ക്കായി കണ്‍തുറന്നപ്പോള്‍ അസ്തമിച്ചത് ഒരു വിഭാഗത്തിന്റെ വിശ്വാസമാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹം പ്രതിഷ്ടിച്ചു. ഇതോടെ മൂന്നു പതിറ്റാണ്ടുകാലത്തെ ബി ജെ പി, സംഘ് പരിവാര്‍ ശക്തികളുടെ ഏറ്റവും പ്രധാനമായൊരു രാഷ്ട്രീയ-വര്‍ഗീയ അജണ്ടയാണ് നടപ്പിലായത്. […]
Read more

മോനിഷയുടെ ഓർമകൾക്ക് ഇന്ന് 32 വർഷം

ചെറുപ്രായത്തിൽ തന്നെ അസാമാന്യ പ്രതിഭ കൊണ്ട് മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മോനിഷ. സിനിമയിൽ സജീവമായി ഏതാനും വർഷത്തിനുള്ളിൽ തന്നെ മോനിഷ ഉണ്ണി എന്ന നടി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. നാരായണൻ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി 1971 ൽ ആണ് മോനിഷ ജനിച്ചത്. പതിനാറാം വയസിൽ തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശീയ ചലച്ചിത്ര അവാർഡ് നേടുക എന്നത് ആർക്കും സ്വപ്നം കാണാനാവാത്തതാണ്. എന്നാൽ മോനിഷ തന്റെ ചെറുപ്രായത്തിൽ തന്നെ ആ […]
Read more

പുഷ്പ 2 : ദി റൂൾ; തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ പടം

ഗ്രാവിറ്റിയുടെ എഫക്ട് ഉൾപ്പടെ ലോജിക്കുകൾ എല്ലാം മാറ്റിവച്ച് കാണാൻ പറ്റിയ തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ സിനിമയാണ് സുകുമാർ രചനയും സംവിധാനവും ചെയ്‌ത പുഷ്പ 2 : ദി റൂൾ. കളർഫുൾ ആയ കാണാൻ ഭംഗിയുള്ള ഫ്രയിമുകളും ലൈറ്റിങ്ങുകളുമെല്ലാം ചേർന്ന തീയേറ്റർ പടം. ആകെ മൊത്തം ഒന്നാം ഭാഗത്തിനേക്കാൾ മേക്കിങ് ക്വാളിറ്റിയിൽ മുന്നിട്ട് നിക്കുന്ന ശരാശരി സിനിമയാണ് പുഷ്പ 2 : ദി റൂൾ. ഒന്നാം ഭാഗത്തിന്റെ ബാക്കിയാണ് രണ്ടാം ഭാഗത്തിലുള്ളത്. രക്ത ചന്ദനം കടത്തുന്ന സ്വന്തമായി […]
Read more

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുമാണ് ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും […]
Read more

കെഎസ്‌എഫ്‌ഇ ഓഹരി മൂലധനം ഇരട്ടിയാക്കി

തിരുവനന്തപുരം :സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്‌എഫ്‌ഇയുടെ അടച്ചുതീർത്ത ഓഹരി മൂലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു.അംഗീകൃത ഓഹരി മൂലധനം 100 കോടിയിൽനിന്ന്‌ 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ്‌ അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്‌. സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന്‌ സഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്‌തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്‌എഫ്‌ഇയുടെ കരുതൽ ഫണ്ട്‌ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബോണസ്‌ ഷെയർ അനുവദിക്കണമെന്ന കമ്പനി ഡയറക്ടർ […]
Read more

തവള വിഷം കഴിച്ച നടിക്ക് ദാരുണാന്ത്യം

മെക്സിക്കോ : ശരീര ശുദ്ധീകരണത്തിനായി തവള വിഷം കഴിച്ചതിനെത്തുടർന്ന് മെക്‌സിക്കൻ നടി മാർസെല അൽകാസർക്ക് ദാരുണാന്ത്യം. ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് നടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെക്കേ അമേരിക്കയിലെ പരമ്പരാഗത ശുദ്ധീകരണ ചടങ്ങിൽ വെച്ച് ഭീമൻ കുരങ്ങൻ തവളയുടെ വിഷമാണ് നടി കഴിച്ചത്. ചില രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട പദാര്‍ത്ഥമാണിത്. അന്ധവിശ്വാസമാണ് നടിയെ മരണത്തിലേക്ക് നയിച്ചത് . മാർസെല അൽകാസർ ധാരാളം ഷോർട്ട് ഫിലിമുകളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു.
Read more

ചിത്രം പുഷ്പ 2 കാണാനെത്തിയ യുവതി മരിച്ച സംഭവം: തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്

ബെംഗളൂരു: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി. വന്‍തിരക്ക് അനുഭവപ്പെടുമെന്ന് അറിഞ്ഞിട്ടും സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) […]
Read more
Advertisement
WhiteswanTV Footer