Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ലോകചെസ് ചാമ്പ്യന്‍ഷിപ്പ് അഞ്ചാം മത്സരവും സമനിലയില്‍

ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന അഞ്ചാമത്തെ മത്സരവും സമനിലയില്‍. നാല്‍പ്പത് നീക്കങ്ങള്‍ക്കൊടുവില്‍ ഡിങ് ലിറനും ഡി ഗുകേഷും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും രണ്ടര പോയിന്റ് വീതമായി. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ സമനിലയാണിത്. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന് പക്ഷെ ആ മുന്‍തൂക്കം വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. അതേസമയം, കറുത്ത കരുക്കളുമായി കളിച്ച് സമനില നേടാനായത് ലിറന് ആത്മവിശ്വാസം നല്‍കുന്നതാണ്. ആറാമത്തെ മത്സരം നാളെ നടക്കും. ഗുകേഷ് കറുത്ത കരുക്കളുമായാണ് നാളെ മത്സരിക്കുക.
Read more

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം : 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് […]
Read more

ബംഗ്ലാദേശി രോഗികളെ ചികിത്സയ്‌ക്കില്ലെന്ന് കൊൽക്കത്ത ആശുപത്രി

ബംഗ്ലാദേശി രോഗികളെ ഇനി ചികിത്സയ്‌ക്കില്ലെന്ന് മണിക്തലയിലെ ജെഎൻ റേ ആശുപത്രി അധികൃതർ അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് . ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് എതിരെയുള്ള അതിക്രമങ്ങളെ തുടർന്നാണ് നടപടി. മാത്രമല്ല ബംഗ്ലാദേശിലെ ആളുകൾ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുകയും ചെയ്തെന്ന് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു. ത്രിവർണ്ണ പതാകയോട് കാണിച്ച അനാദരവിനോട് ഉള്ള പ്രതിഷേധമാണിത് എന്ന് അവർ വ്യക്തമാക്കി. മറ്റ് ആശുപത്രി അധികൃതരോടും ഇത് പിന്തുടരാൻ അവർ അഭ്യർത്ഥിച്ചു.
Read more

സെറിബ്രൽ പാൾസിയെ തോൽപിച്ച സിനിമ സംവിധായകൻ

സെറിബ്രൽ പാൾസിയെ തോൽപിച്ച് സംവിധായകനായ ഒരു യുവാവാണ് രാഗേഷ് കൃഷ്ണൻ. പരിമിതികളെ മറികടന്ന് തന്റെ ആദ്യ സിനിമ ‘കളം @24’ വെള്ളിയാഴ്ച തിയറ്ററിൽ റിലീസ് ചെയ്തു. താൻ ആദ്യമായി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം റിലീസായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. കോളേജ് വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ആൽബങ്ങളും ചെറിയ സിനിമകളും സംവിധാനം ചെയ്ത പരിചയമാണ് മുഴുനീള സിനിമ ചെയ്യാൻ രാഗേഷിനെ പ്രാപ്തനാക്കിയത്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള കളം @24 എന്ന സിനിമ സിനി ഹൗസ് മീഡിയയും സി.എം.കെ. പ്രൊഡക്ഷൻസും ചേർന്നാണ് പുറത്തിറക്കുന്നത്. സ്വയം […]
Read more

വിഭാഗീയതയില്‍ സിപിഐഎം നടപടി, കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു. പകരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴംഗ അഡ്‌ഹോക് കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനിടെ കയ്യാങ്കളി ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ഏരിയാ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്ന് ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. […]
Read more

നാഗ ചൈതന്യ- ശോഭിതാ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഹൈദരാബാദ്: ആരാധകര്‍ കാത്തിരുന്ന നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹത്തിനുളള ഒരുങ്ങള്‍ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായുളള ദമ്പതികളുടെ മംഗള സ്‌നാനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുക. താരങ്ങളുടെ വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന കത്ത്, വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക […]
Read more

​ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭിനേതാവുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. വിവാഹിതയായ വിവരം അഞ്ജു തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഇത് അഞ്ജുവിന്റെ രണ്ടാം വിവാഹമാണ്.
Read more

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി;പിണറായി വിജയന്‍

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. […]
Read more

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരുഹതയില്ല: സിബിഐ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ. കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ അര്‍ജുന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും പറയുന്നുണ്ട്. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്. ഈ കേസുകളില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം […]
Read more

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നു: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് തലങ്ങും വിലങ്ങും തല്ലുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിലേക്ക് കടന്നത്. നിലവില്‍ സംഘര്‍ഷം തുടരുകയാണ്.
Read more
Advertisement
WhiteswanTV Footer