Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ തകര്‍ത്ത് കേരളം

ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം. 43 റണ്‍സിനാണ് സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ വിജയം. കേരളം ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 191 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിതീഷാണ് മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍, മധ്യനിര ബാറ്റര്‍ സല്‍മാന്‍ നിസാര്‍ […]
Read more

നടി മാല പാര്‍വ്വതിക്കെതിരെ ഡബ്ല്യുസിസി

കൊച്ചി: നടി മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യുസിസി രംഗത്ത്. മാല പാര്‍വതി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ക്കെതിരെയാണ് നടിയുടെ ഹര്‍ജി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംഘടന അപേക്ഷ നല്‍കി. ഹേമ കമ്മറ്റിക്ക് മുന്‍പാകെ ഹാജരായി മൊഴി നല്‍കിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. […]
Read more

ഗായകന്‍ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു

പ്രശസ്ത ഗായകന്‍ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു. പ്രിയ ഗായകന്റെ മകന്‍ ഷാഹിദ് റാഫിയാണ് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നതിനായി ഉമേഷ് ശുക്ലയുമായി ചര്‍ച്ചയിലാണെന്നും ഷാഹിദ് പറഞ്ഞു. മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന 2024 ഡിസംബര്‍ 24 ന് ബയോപിക് ഔദ്യോഗികമായി പ്രഖ്യാപിക്കും. മകന്‍ റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും ഷാഹിദ് പരിപാടിയില്‍ അറിയിച്ചു. ഹിന്ദി സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് മുഹമ്മദ് റാഫിയ്ക്ക് […]
Read more

സംഭാൽ സർവേ : തുടർ നടപടികൾ സ്വീകരിക്കുന്നത് സുപ്രീം കോടതി വിലക്കി

ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയുടെ സർവേ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിൽ സംഭാൽ കോടതിയെ സുപ്രീം കോടതി വിലക്കി. സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശവും നൽകി. മസ്ജിദ് അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംഭാൽ ഷാഹി ജുമാമസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിലാണ്‌ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സർവേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കോടതി ഇന്ന് നിർദേശിച്ചു. […]
Read more

കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് കോടതി അനുമതി

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നത്. അതില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഈ കേസില്‍ സാക്ഷികള്‍ മാത്രമാണുണ്ടായിരുന്നത്. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ […]
Read more

മഞ്ഞുമ്മല്‍ ബോയ്സ് കള്ളപ്പണത്തിന്റെ മഞ്ഞുമലകളോ ?

കോടികള്‍ ചിലവഴിച്ച് മലയാള സിനിമകള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ കള്ളപ്പണ മാഫിയയോ… ? ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കോടികള്‍ വാരിയ മഞ്ഞുമ്മല്‍ ബോയ്സ് എക്കാലത്തേയും മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇടം പിടിച്ചിരുന്നു. 150 കോടി രൂപ രാജ്യത്തെ തീയേറ്ററുകളില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നുമടക്കം 250 കോടി രൂപയും കളക്ട് ചെയ്തെന്നായിരുന്നു സിനിമാ നിര്‍മ്മാതാക്കളുടെ അവകാശവാദം. കേരളത്തിലും തമിഴ്നാട്ടിലുമായി വന്‍ തുക കളക്ട് ചെയ്ത ചിത്രം എന്ന പേരില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടായി. നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിന്റെ […]
Read more

ഇ പി യുടെ ആത്മകഥ : പൊലീസ് പിടിച്ചത് പുലിവാല്‍

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് പുലിവാല് പിടിച്ചിരിക്കുകയാണോ…? ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭരണ കക്ഷിയിലെ ഉന്നത നേതാവായ ഇ പി ജയരാജന്റെ ആത്മകഥ ചോര്‍ത്തിയത് ആരാണെന്ന ചോദ്യത്തിലാണ് പൊലീസ് പ്രതിരോധത്തിലായിരിക്കുന്നത്. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം ഇ പി യുടെ ആത്മകഥയുടെ പി ഡി എഫ് ചോര്‍ന്നതാണ് സി പി ഐ എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയത്. പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിനെ വിമര്‍ശിച്ചും, ഒന്നാം പിണറായി സര്‍ക്കാരിന്റെ മികവ് രണ്ടാം പിണറായി […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ സര്‍വ്വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി- തിരുവനന്തപുരം റൂട്ടിലും എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സര്‍വ്വീസിന് തുടക്കമിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവിടങ്ങളില്‍ […]
Read more

സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടിൽ കടുത്ത നടപടികളുമായി ധനവകുപ്പ്‌

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടിൽ കടുത്ത നടപടികളിലേക്ക്‌ കടക്കാൻ ധനവകുപ്പ്‌. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ധനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി തന്നെ റിപ്പോർട്ട്‌ ചെയ്യണമെന്നും ധനവകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. ബിഎംഡബ്‌ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ […]
Read more

കൊല്ലത്ത് ലോക്കല്‍ സമ്മേളനങ്ങളില്‍ പൊട്ടിത്തെറി, പരസ്യപ്രതികരണം; സിപിഐഎം നേതൃത്വത്തിന് തലവേദന

കൊല്ലം: കരുനാഗപ്പള്ളി ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയത സിപിഐഎം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു. ഇന്നലെ കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയിലേക്ക് നീങ്ങുകയും സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിടുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ഉള്‍പ്പെടെ ഏകപക്ഷീയമായി തെരഞ്ഞെടുത്തു എന്നാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയം. ഈ മാസം 11 ന് മത്സരം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനമാണ് ഇന്നലെ പുനരാരംഭിച്ചത്. സംസ്ഥാന സമിതി അംഗങ്ങളായ കെ […]
Read more
Advertisement
WhiteswanTV Footer