Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ കണ്ടതില്‍ അസാധാരണത്വമില്ല ; മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള നിരുത്തരവാദപരമായ ശ്രമങ്ങൾക്ക് ഉദാഹരണമാണ് മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നതെന്ന കുറിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ […]
Read more

കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

തിരുവനന്തപുരം : പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിലേയ്ക്ക് നീങ്ങുകയാണ് കേരളം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. യുവ നേതാക്കളെ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും മത്സരിക്കാൻ താൽപര്യം ​പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ ആയിരിക്കും സ്ഥാനാർഥിയെന്ന് നേരത്തേ ഷാഫി പറമ്പിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ പലർക്കും അസ്വാരസ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന് പരിഹാരമായിട്ടുണ്ട്. […]
Read more

എം.ടി വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിലെ മോഷണം ; രണ്ടു പേര്‍ കസ്റ്റഡിയിൽ

കോഴിക്കോട് : എം.ടി വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുജോലിക്കാരിയും ഇവരുടെ ബന്ധുവുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ ചോദ്യംചെയ്തുവരികയാണ്. വീട്ടുവാതിൽ പൊളിക്കുകയോ അലമാരയും മറ്റും കുത്തിത്തുറക്കുകയോ ചെയ്യാതെയായിരുന്നു മോഷണം. ഇതാണ് വീടുമായി ബന്ധമുള്ള ആളുകളാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കഴിഞ്ഞ മാസം 22നും 30നുമിടയിൽ മോഷണം പോയതായി എം.ടിയുടെ ഭാര്യ സരസ്വതിയാണ് […]
Read more

ക്ലിഫ് ഹൗസിൽ തിരക്കിട്ട നീക്കങ്ങള്‍ ; മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ

തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ വീഴ്ചകൾ നിരത്തിയ റിപ്പോർട്ട് ഡി.ജി.പി ഇന്നലെ സർക്കാറിന് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. റിപ്പോർട്ടിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് മുഖ്യമന്ത്രിയെ കാണാൻ സമയം തേടി. […]
Read more

ഹരിയാനയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നു

ചണ്ഡീഗഢ് : ഹരിയാനയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നു. ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായാണ് കാണുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 55 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ച് പീപ്ൾസ് പൾസ്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഹാട്രിക് ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്നുമാണ് പീപ്ൾസ് പൾസിന്റെ വിശകലനം. സംസ്ഥാനത്ത് 2014ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2019ലും ബി.ജെ.പി തന്നെ സർക്കാർ രൂപവത്കരിച്ചു. ഇത്തവണ മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായ അധികാരത്തിലെത്തിയ നായബ് സിങ് […]
Read more

കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു ; നരേന്ദ്രമോദി

മുംബൈ : കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുകയാണെന്ന വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്‍റേത് ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണെന്നും പാർട്ടിയെ ഭരിക്കുന്നത് അർബൻ നക്സലുകളാണെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്‍റെ അജണ്ട നടപ്പാക്കാൻ സമുദായങ്ങൾക്കിയിൽ കോൺഗ്രസ് മനഃപൂർവം ഭിന്നത വളർത്തുകയാണ്. ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ അജണ്ട പരാജയപ്പെടുമെന്ന് അവർക്കറിയാം. കോൺഗ്രസിന്റെ അജണ്ടകൾ പരാജയപ്പെടുത്താൻ ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചുനിൽക്കണം – മോദി പറഞ്ഞു. […]
Read more

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. കഴിഞ്ഞ മണ്ഡലകാലത്തെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും […]
Read more

ഹൈബോക്സ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; റിയ ചക്രബര്‍ത്തിക്ക് പൊലീസ് നോട്ടീസ്

ഹൈബോക്‌സ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് സ്‌പെഷ്യല്‍ നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്. ആപ്പിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ അഞ്ച് വ്‌ളോഗര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി. ഈ മാസം ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റിയ ചക്രബര്‍ത്തിക്ക് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ആപ്പായ ഹൈബോക്‌സിലൂടെ വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ മുപ്പതുകാരന്‍ ശിവറാമിനെ പൊലീസ അറസ്റ്റ് ചെയ്തിരുന്നു. ശിവറാമിന്റെ […]
Read more

പെയ്തൊഴിയാതെ ഈ മഴ

തിരുവനന്തപുരം : വീണ്ടും കേരളത്തെതേടി പെരുമഴക്കാലം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാലവർഷത്തിൽനിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യതയുമുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക്‌ ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
Read more
Advertisement
WhiteswanTV Footer