Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന : വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപ് ശബരിമലയിൽ വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനങ്ങളുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാവില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉച്ചക്ക് 12 : 30 നകം തന്നെ മറുപടി അറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. നടൻ ദിലീപ് ഇന്നലെയാണ് ശബരിമലയിൽ ദർശനം നടത്തിയത്. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്ന വിഷയമാണ് ഹൈക്കോടതി പരിഗണിക്കുക.
Read more

വയനാട് പുനരധിവാസം : കണക്കുകള്‍ ചോദിച്ച് ഹൈക്കോടതി, സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് ഹൈക്കോടതി. ദുരിതാശ്വാസ പുനരധിവാസ പാക്കേജില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫിനാന്‍സ് ഓഫീസര്‍ നാളെ നേരിട്ട് ഹാജരായി കണക്കുകള്‍ ബോധിപ്പിക്കണം. ദുരന്തത്തിന് മുന്‍പ് സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ എത്ര തുക ഉണ്ടായിരുന്നു, കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ ഫണ്ടില്‍ എത്രതുക സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ ബാക്കിയുണ്ട്, അതില്‍ വിനിയോഗിക്കാവുന്ന എത്രതുക ഉണ്ടായിരുന്നു, കേന്ദ്രം അനുവദിച്ചതില്‍ എത്ര […]
Read more

നവീന്‍ ബാബുവിന്റെ മരണം : കേസ് ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ കോടതി പറയുമെങ്കില്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചിരുന്നു. സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. അന്വേഷണത്തിൽ ഏതുതരത്തിലാണ് അപാകത തോന്നുന്നത്, അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് തോന്നുന്നത്, എന്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് എന്നതെല്ലാം പരാതിക്കാരി കോടതിയെ ബോധ്യപ്പെടുത്തിയാൽ അക്കാര്യങ്ങളെല്ലാം അപ്പോള്‍ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് 12-ന് സിബിഐ […]
Read more

ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയെന്ന് ചെന്നിത്തല

മിഥുൻ നാഥ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുന്നത് അഴിമതിയാണെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സിറ്റി പാട്ടക്കരാറിലെ വ്യവസ്ഥ മുഴുവന്‍ ടീകോം ലംഘിച്ചു. അതിനാല്‍ അടിയന്തരമായി 206 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കണം. അതിന് നിയമതടസമില്ല. ഏറ്റെടുക്കുന്ന ഭൂമി എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. നൂറ് കണക്കിന് വ്യവസായ സംരംഭകര്‍ […]
Read more

ദില്ലി ചലോ മാർച്ചിന് ഇന്ന് തുടക്കം

ഡൽഹി : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തും. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. ശംഭു അതിർത്തിയിൽ നിന്ന് ഉച്ചയോടെ മാർച്ച് ആരംഭിക്കും. ഇതേ തുടർന്ന് അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് […]
Read more

കളര്‍കോട് വാഹനാപകടം : ആൽബിൻ ജോർജിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും

ആലപ്പുഴ : ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആൽബിൻ ജോർജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് പത്തുമണിയോടെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ചികിത്സയിൽ കഴിഞ്ഞിരുന്ന ആൽബിൻ ഇന്നലെയാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറ് ആയി. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തിങ്കളാഴ്ച സംസ്കാരം നടത്തും. അപകടത്തിൽ ആൽബിന് തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ സഞ്ചരിച്ച […]
Read more

നവീൻ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കണ്ണൂർ : എഡിഎം ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നുമുള്ള ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ഹർജിയിൽ സിബിഐയും സംസ്ഥാന സർക്കാരും നിലപാട് അറിയിക്കും. മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. കേസന്വേഷണം നേരായ ദിശയിലല്ലെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യയുടെ ആരോപണം. […]
Read more

ഡിസംബര്‍ 6 : ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ ദിനം

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6, രാമക്ഷേത്രം പുനര്‍ജനിച്ച ഡിസംബര്‍ 6. പള്ളിയുടെ ആത്മാവിനെ ക്ഷേത്രത്തിന്റെ ചവിട്ടുപടികളാക്കാന്‍ വാശിപിടിച്ച നമ്മുടെ പ്രധാനമന്ത്രി. ആമോദവും ആവേശവും സമം ചേര്‍ന്ന അന്തരീക്ഷത്തില്‍ രാമക്ഷേത്രത്തിലെ രാംലല്ല ഭക്തര്‍ക്കായി കണ്‍തുറന്നപ്പോള്‍ അസ്തമിച്ചത് ഒരു വിഭാഗത്തിന്റെ വിശ്വാസമാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹം പ്രതിഷ്ടിച്ചു. ഇതോടെ മൂന്നു പതിറ്റാണ്ടുകാലത്തെ ബി ജെ പി, സംഘ് പരിവാര്‍ ശക്തികളുടെ ഏറ്റവും പ്രധാനമായൊരു രാഷ്ട്രീയ-വര്‍ഗീയ അജണ്ടയാണ് നടപ്പിലായത്. […]
Read more

മോനിഷയുടെ ഓർമകൾക്ക് ഇന്ന് 32 വർഷം

ചെറുപ്രായത്തിൽ തന്നെ അസാമാന്യ പ്രതിഭ കൊണ്ട് മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മോനിഷ. സിനിമയിൽ സജീവമായി ഏതാനും വർഷത്തിനുള്ളിൽ തന്നെ മോനിഷ ഉണ്ണി എന്ന നടി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. നാരായണൻ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി 1971 ൽ ആണ് മോനിഷ ജനിച്ചത്. പതിനാറാം വയസിൽ തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശീയ ചലച്ചിത്ര അവാർഡ് നേടുക എന്നത് ആർക്കും സ്വപ്നം കാണാനാവാത്തതാണ്. എന്നാൽ മോനിഷ തന്റെ ചെറുപ്രായത്തിൽ തന്നെ ആ […]
Read more

പുഷ്പ 2 : ദി റൂൾ; തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ പടം

ഗ്രാവിറ്റിയുടെ എഫക്ട് ഉൾപ്പടെ ലോജിക്കുകൾ എല്ലാം മാറ്റിവച്ച് കാണാൻ പറ്റിയ തെലുഗ് ടെമ്പ്ലേറ്റ് ആക്ഷൻ ത്രില്ലർ സിനിമയാണ് സുകുമാർ രചനയും സംവിധാനവും ചെയ്‌ത പുഷ്പ 2 : ദി റൂൾ. കളർഫുൾ ആയ കാണാൻ ഭംഗിയുള്ള ഫ്രയിമുകളും ലൈറ്റിങ്ങുകളുമെല്ലാം ചേർന്ന തീയേറ്റർ പടം. ആകെ മൊത്തം ഒന്നാം ഭാഗത്തിനേക്കാൾ മേക്കിങ് ക്വാളിറ്റിയിൽ മുന്നിട്ട് നിക്കുന്ന ശരാശരി സിനിമയാണ് പുഷ്പ 2 : ദി റൂൾ. ഒന്നാം ഭാഗത്തിന്റെ ബാക്കിയാണ് രണ്ടാം ഭാഗത്തിലുള്ളത്. രക്ത ചന്ദനം കടത്തുന്ന സ്വന്തമായി […]
Read more

Recent News

Advertisement
WhiteswanTV Footer