Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മഹാരാഷ്ട്രയുടെ നായകൻ : ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

മുംബൈ: മഹാരാഷ്ട്രയിലെ മഹാനാടകങ്ങള്‍ക്ക് അവസാനമായിരിക്കുന്നു. ഇന്ന് വൈകിട്ട് മുംബൈയിലെ ആസാദ് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് രണ്ടാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. പരിഭവങ്ങളും വാശിയുമൊക്കെ മാറ്റിവെച്ച് എന്‍സിപിയുടെ അജിത് പവാറിനൊപ്പം ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി രൂപീകരണത്തിൽ കാലതാമസം രൂപപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിൽ മുംബൈയിലേക്ക് പാര്‍ട്ടിയുടെ നിരീക്ഷകനായി അയച്ച വിജയ് രൂപാണിയാണ് ഫഡ്‌നാവിസിന്റെ പേര് നിര്‍ദേശിച്ചത്. മുതിര്‍ന്ന ബിജെപി […]
Read more

നവീകരിച്ച വെബ്‌സൈറ്റ്, കേരള ടൂറിസത്തിന്റെ പുതിയ ചുവടുവയ്പ് : മന്ത്രി റിയാസ്

തിരുവനന്തപുരം: അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്. നവീകരിച്ച വെബ്‌സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതില്‍ ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാലോ അഞ്ചോ പ്രധാന […]
Read more

കിച്ചണ്‍ ഗാലറിയുമായി ഗോദ്‌റെജ് ഇന്റീരിയോ; അടുക്കള സമ്മാനമായി നേടാന്‍ അവസരം

കൊച്ചി: ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോദ്‌റെജ് ഇന്റീരിയോ കൊച്ചിയില്‍ പുതിയ കിച്ചണ്‍ ഗാലറി തുറന്നു. 900 ചതുരശ്ര അടിയിലധികമുള്ള ഗാലറിയിലൂടെ കൊച്ചിയിലെ പ്രീമിയം അടുക്കളയിടങ്ങളെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. സീപ്പോര്‍ട്ട്- എയര്‍പ്പോര്‍ട്ട് റോഡില്‍ ഇരുമ്പനത്താണ് പുതിയ സ്റ്റോര്‍. മോഡുലാര്‍ അടുക്കളയുടെ ഒരു വലിയ ശ്രേണിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുതിയ സ്റ്റോര്‍ തുറന്നത് പ്രമാണിച്ച് ഗോദ്‌റെജ് ഇന്റീരിയോയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25% വരെ കിഴിവും സൗജന്യമായി ഒരു അടുക്കള സമ്മാനമായി നേടാനും അവസരം ഒരുക്കിയിട്ടുണ്ട്്. കൊച്ചിയിലെ […]
Read more

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഹെലി ടൂറിസം നയം അംഗീകരിച്ചു കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. ആരോ​ഗ്യ വകുപ്പിൽ 44 തസ്തികകൾ […]
Read more

സംഭാൽ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

ഉത്തർപ്രദേശിലെ സംഭാലിൽ സന്ദർശനത്തിനായി പോകാൻ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. ബാസിപൂർ അതിർത്തിയിൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞത്. ഒറ്റക്ക് പോകാമെന്ന് അറിയിച്ചിട്ടും രാഹുലിന് പൊലീസ് അനുമതി നൽകിയില്ല . അതേ തുടർന്ന് ഒന്നര മണിക്കൂർ കാത്ത് നിന്നിട്ട് രാഹുലും സംഘവും മടങ്ങി. സന്ദര്‍ശിക്കുന്നതില്‍ തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് സംഭവ സ്ഥലം സന്ദർശിക്കാനായി താൻ എത്തിയതെന്നും ഇത് തന്റെ […]
Read more

പൂജാ ബമ്പര്‍ നറുക്കെടുപ്പ്: ഭാഗ്യ നമ്പര്‍ ഇതാ…..

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അര്‍ഹമായിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് തുടങ്ങിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 […]
Read more

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്: സന്ദേശം വ്യാജം

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് പ്രചരണം വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരുവിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ട് സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്നും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്‌സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചാരണം. കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നു. പൊതുജനങ്ങള്‍ തട്ടിപ്പിനിരയാകുന്നത് […]
Read more

പുഷ്പ 3 സംഭവിക്കുമോ?

സിനിമ നാളെ തിയറ്ററിൽ എത്തുന്ന വേളയിൽ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയുടെ എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ സിനിമയുടെ മൂന്നാം ഭാഗത്തെ പറ്റിയുള്ള പ്രധാന സർപ്രൈസ് ചോർന്നത്. കഴിഞ്ഞ ദിവസം പുഷ്പ 2 വിന്റെ സൗണ്ട് മിക്സിങ് പൂർത്തിയായതായി അറിയിച്ചുകൊണ്ട് ഒരുഫോട്ടോ അദ്ദേഹം പങ്കുവെച്ചു. റസൂലും സംഘവുമുള്ള ഫോട്ടോയിൽ മറ്റൊരു പ്രധാന ട്വിസ്റ്റ് കൂടി ഉണ്ടായിരുന്നു. പങ്കുവെച്ച ഫോട്ടോയിൽ അദ്ദേഹത്തിന് പിന്നിൽ പുഷ്പ 3: ദി റാംപേജ് എന്ന് വലിയ സ്ക്രീനിൽ കാണാം. അമളി പറ്റിയെന്ന് മനസ്സിലാക്കിയ […]
Read more

കാസര്‍ഗോഡ് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍ററുമായി യുടിഐ മ്യൂച്വല്‍ ഫണ്ട്

കാസര്‍ഗോഡ്: ഇന്ത്യയിലെ മുന്‍നിര അസറ്റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളിലൊന്നായ യുടിഐ അസറ്റ് മാനേജ്മെന്‍റ് കമ്പനി (യുടിഐ എഎംസി) കാസര്‍ഗോഡ് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ആരംഭിച്ചു. കാസര്‍ഗോഡ് നെല്ലിക്കുന്ന് റോഡിലെ ഗീത കോംപ്ലക്സിലെ ഒന്നാം നിലയിലാണ് പുതിയ സെന്‍റര്‍. ഇന്ത്യയുടെ തെക്ക്, കിഴക്ക്, വടക്കുകിഴക്കന്‍ മേഖലയിലുടനീളം 19 പുതിയ യുടിഐ ഫിനാന്‍ഷ്യല്‍ സെന്‍ററുകള്‍ (യുഎഫ്സി) തുറക്കുമെന്ന് 2024 നവംബര്‍ 18-ന് കമ്പനി പ്രഖ്യാപിച്ചതിന്‍റെ ഭാഗമായാണിത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ ബി30 നഗരങ്ങളില്‍ നിന്നും അതിനപ്പുറമുള്ള നിക്ഷേപകരെ […]
Read more

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിലാണ് അധികാരമേൽക്കുക. ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏകനാഥ് ഷിൻഡെയും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്. 2022 ജൂൺ 30 മുതൽ ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഫഡ്നാവിസ് വസന്തറാവു […]
Read more

Recent News

Advertisement
WhiteswanTV Footer