Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

കൊല്ലത്ത് ലോക്കല്‍ സമ്മേളനങ്ങളില്‍ പൊട്ടിത്തെറി, പരസ്യപ്രതികരണം; സിപിഐഎം നേതൃത്വത്തിന് തലവേദന

കൊല്ലം: കരുനാഗപ്പള്ളി ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയത സിപിഐഎം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു. ഇന്നലെ കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയിലേക്ക് നീങ്ങുകയും സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിടുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ഉള്‍പ്പെടെ ഏകപക്ഷീയമായി തെരഞ്ഞെടുത്തു എന്നാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയം. ഈ മാസം 11 ന് മത്സരം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനമാണ് ഇന്നലെ പുനരാരംഭിച്ചത്. സംസ്ഥാന സമിതി അംഗങ്ങളായ കെ […]
Read more

ശബരിമലയിൽ ആദ്യ 12 ദിവസം 9 ലക്ഷം ഭക്തർ ദർശനം നടത്തി

ശബരിമല : ശബരിമലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ആദ്യ 12 ദിവസം 9 ലക്ഷം ഭക്തർ ദർശനം നടത്തി. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം 5,53,922 പേരാണ് വന്നത്. മൂന്നര ലക്ഷത്തിലധികം പേർ ഈ വർഷം ദർശനം നടത്തി. മാത്രമല്ല ഇക്കുറി വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായതെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇത്തവണ ആദ്യ 12 ദിവസം 63,01,14,111 രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 രൂപ അധിക വരുമാനം ലഭിച്ചു. പന്ത്രണ്ട്‌ […]
Read more

ബാലഭാസ്‌കറിനെ കൊന്നത് തന്നെ; ആരോപണങ്ങളുമായി പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകം തന്നെയെന്ന് പിതാവ് ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഡ്രൈവറായിരുന്ന അര്‍ജുന്‍ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നുവെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. സിബിഐ യും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായവരില്‍ അര്‍ജുനുണ്ടായിരുന്നു. സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതല്‍ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അര്‍ജുനായിരുന്നു. ചില കവര്‍ച്ച കേസുകളിലും അടിപിടി […]
Read more

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 1ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 2ന് തൃശൂര്‍, […]
Read more

ഇന്‍വെസ്കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ഇന്‍വെസ്കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. എന്‍എഫ്ഒ ഡിസംബര്‍ 11 വരെ നടത്തും. ഓഹരി, കടപത്രം, ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്ന ഈ മ്യൂച്വല്‍ ഫണ്ട് പദ്ധതിയിലൂടെ ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓഹരികളിലും അനുബന്ധ മേഖലകളിലും കടപത്ര അനുബന്ധ മേഖലകളിലും 10 മുതല്‍ 80 ശതമാനം വീതം വരെയുള്ള നിക്ഷേപം നടത്താനാണ് വ്യവസ്ഥയുള്ളത്. ഇടിഎഫുകളില്‍ പത്തു മുതല്‍ 50 ശതമാനം […]
Read more

കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മായാ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് മൂവരും കൊടുംവനത്തിൽ പോയത് . കാട്ടിനുള്ളിൽ കുറച്ചുദൂരം നടന്നതിന് ശേഷമാണ് വഴിതെറ്റിയ കാര്യം മനസിലാക്കുന്നത്. കാട്ടാനയെ കണ്ടു ഭയന്ന് ഇവർ പരസ്പരം ചിതറി ഓടി. വൈകുന്നേരം നാലുമണിയോടെ മായ ഭർത്താവിനെ ഫോണിൽ വിളിച്ചു. താൻ പാറപ്പുറത്ത് […]
Read more

”ഫെങ്കല്‍” ചുഴലിക്കാറ്റ് : തമിഴ്‌നാട്ടില്‍ ജാഗ്രത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ”ഫെങ്കല്‍” ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. കാരൈക്കല്‍ – മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും തമിഴ്നാട്ടില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ പ്രധാന വാദം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ […]
Read more

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടറുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. ആദ്യ മൊഴിയിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതോടെയാണ് വീണ്ടും കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. നവീന്‍ ബാബു യാത്രയയപ്പിനുശേഷം ചേമ്പറില്‍ എത്തി തെറ്റുപറ്റി എന്നു പറഞ്ഞിരുന്നതായി കളക്ടര്‍ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ എന്താണ് പറ്റിയ തെറ്റ്? ഏത് സാഹചര്യത്തിലാണ് കലക്ടറെ കണ്ടത്? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ […]
Read more

രാസലഹരി കേസ്: ‘തൊപ്പി’യുടെ മുന്‍ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: രാസലഹരിക്കേസില്‍ യൂട്യൂബര്‍ ”തൊപ്പി”യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊപ്പി എന്ന നിഹാദിന്റെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ. ഈ മാസം 16നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാസലഹരി പിടികൂടിയത്. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ വരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പാലാരിവട്ടം പൊലീസിനോട് റിപ്പോര്‍ട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer