Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മുഖ്യന്റെ അടുക്കള വ്യവസായി ചൈന സുനില്‍ ?

രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിയുടെ അടുക്കളയില്‍വരെ പ്രവേശനമുള്ള ആ വ്യവസായ പ്രമുഖന്‍ ആരെന്ന ചോദ്യമാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് ഉയരുന്നത്.സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ കരമന ഹരി കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണവും ആ വ്യവസായിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമായിരുന്നു. ആരാണ് ആ വ്യവസായി? യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴും ആ വ്യവസായിയുടെ പേര് ആരോപണ […]
Read more

ജൂലൈ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ

സംസ്ഥാനത്ത് ജൂലൈ ആറ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന […]
Read more

ഡി കെ ശിവകുമാറിനെതിരെ ആഭിചാരപൂജ നടത്തിയത് സിദ്ദരാമയ്യയോ ?

രാജേഷ് തില്ലങ്കേരി കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.കേരളത്തിലെ രാജരാജേശ്വരീ ക്ഷേത്രത്തില്‍ മൃഗബലിയും ചില ആഭിചാര പൂജകളും നടത്തിയെന്നായിരുന്നു ആരോപണം.തന്നെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാനായാണ് ഈ നീക്കമെന്നാണ് അന്ന് ഡി കെ ആരോപിച്ചിരുന്നത്.കേരളത്തില്‍ എവിടെയാണ് ഈ ആഭിചാര ക്രിയകള്‍ നടത്തിയതെന്ന് ഡി കെ വ്യക്തമാക്കിയിരുന്നില്ല.ആരാണ് ഈ പൂജകള്‍ക്ക് പിന്നിലെന്നും ഡി കെ പറഞ്ഞിരുന്നില്ല.എന്നാല്‍ കര്‍ണ്ണാടകയിലും കേരളത്തിലും ഡി കെയുടെ ആരോപണം കത്തിപ്പിടിച്ചു. […]
Read more

കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
Read more

ഈ പാപക്കറയെങ്ങിനെ കഴുകിക്കളയും സഖാക്കളേ…?

രാജേഷ് തില്ലങ്കേരി ഇത് തീരാ കളങ്കമാണ് സഖാക്കളേ… സാധാരണക്കാരായ നിരവധി പേരുടെ പണം തട്ടിയെടുത്ത് പാര്‍ട്ടി മന്ദിരം പണിയാനുള്ള തീരുമാനം കൈക്കൊണ്ട സി പി എം നേതാക്കളെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ ഇഡി കണ്ടെത്തിയ വിവരങ്ങള്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. നമ്മുടെ പൊലീസിനെയും പാര്‍ട്ടി കോടതിയേയും വച്ച് അന്വേഷിച്ചാല്‍ ഈ കൊടും കൊള്ളയുടെ അന്തരാളത്തിലേക്ക് ആര്‍ക്കും കയറാനാവില്ലെന്ന് വിശ്വസിച്ചിരുന്ന സി പി എമ്മിന് തെറ്റിയത് ഇ ഡിയുടെ വരവായിരുന്നല്ലോ. […]
Read more

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം കടന്നു

സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു.എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു.പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു.കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്.രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 […]
Read more

ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ, രണ്ടാം കിരീടം

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ […]
Read more

പി സി ചാക്കോ എന്ന കുമ്പിടി

രാജേഷ് തില്ലങ്കേരി എന്‍ സി പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റെങ്കിലും പി സി ചാക്കോ കേരളത്തിലെത്തുമ്പോള്‍ സംസ്ഥാന അധ്യക്ഷനായി മാറും. എന്‍ സി പിയില്‍ നേതൃത്വമാറ്റത്തിനായി പോരാട്ടം കടുത്തതോടെയാണ് ഒരേ സമയം സംസ്ഥാന അധ്യക്ഷന്റേയും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റേയും ചുമതലകള്‍ ഒരുമിച്ച് വഹിക്കാനുള്ള ഭാഗ്യം ചാക്കോ സാറിന് കൈവന്നത്. കോണ്‍ഗ്രസുമായി എന്‍ സി പി ( എസ് ) ലിയിക്കില്ലെന്നാണ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ഇപ്പോള്‍ സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ പവാര്‍ വിഭാഗം ലയിച്ചാല്‍ […]
Read more

മനു തോമസ് ഇനി ഏത് കൊടിക്കീഴില്‍

അനീഷ എം എ രാഷ്ട്രീയ കേരളത്തില്‍ ഇടതിന് തുടര്‍ച്ചയായി കനത്ത പ്രഹരം ഏറ്റുകൊണ്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും,നേതാക്കളുടെ രഹസ്യ കൂട്ടുകെട്ടുകളും, വിവാദങ്ങളും എല്ലാം സിപിഎമ്മിനും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ട എന്നറിയപ്പെടുന്ന കണ്ണുരിലെ, രാഷ്ട്രീയ കാലാവസ്ഥയും കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സി പി എം യുവനേതാവുമായ മനു തോമസിന്റെ വെളിപ്പെടുത്തലുകളാണ് ഏറ്റവും ഒടുവിലായി സിപിഎമ്മിനെ ചൂടിപിടിപ്പിച്ചിരിക്കുന്നത്.പാര്‍ട്ടിയില്‍ നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക […]
Read more

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. 2022ൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചപ്പോൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആന്റണി രാജു ​ഗതാ​ഗത മന്ത്രി ആയിരുന്ന സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് നടപടിയൊന്നുമായിരുന്നില്ല. ​ഗണേഷ് കുമാർ ​ഗതാ​ഗതമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer