Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനം. നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആര്‍ദ്രം മിഷന്‍ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കല്‍ കോളേജുകളില്‍ അക്കാദമിക് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അസാധാരണ കാലതാമസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ […]
Read more

നഗ്‌നതാ പ്രദര്‍ശനത്തില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ,’ എന്നാണ് വിനായകന്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വിനായകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഉടുവസ്ത്രം അഴിച്ച് […]
Read more

‘അധികാരം ഒരു മിഥ്യയാണ്’ : ജിതിൻ രാംദാസിനെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ സിനിമ പ്രേമികൾ കാത്തിരിന്നിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടി ആയിരുക്കും. അത്രമേൽ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനും കിട്ടുന്നത് . ഇപ്പോഴിതാ അത്തരത്തിൽ ഒരു അപ്ഡേഷന് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തക്കർ .എംമ്ബുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്ററാണ് ടൊവിനോയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്‌തിരിക്കുന്നത്‌ . ലൂസിഫറിൽ ജിതിൻ രാംദാസ് എന്ന കഥാപാത്രമാണ് ടോവിനോ കൈകാര്യം ചെയ്തിരുന്നത് കൂടാതെ ടൊവിനോയുടെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ […]
Read more

യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം

കണ്ണൂര്‍: പയ്യന്നൂര്‍ നെസ്റ്റ് കോളേജില്‍ യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മര്‍ദ്ദനമേറ്റത്. കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. കോളേജ് മാനേജ്മെന്റ് ചെയര്‍മാന് നേരെയും എസ്എഫ്ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായി. ചെയര്‍മാനെ അസഭ്യം പറയുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഐഎം. ഇന്ന് പെരളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മധ്യസ്ഥ […]
Read more

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റാണ് ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്. കാണാതായവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ gസമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാന സമിതിയുടെ സൂഷ്മപരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ദുരന്തത്തില്‍ 231 മൃതദേഹങ്ങളും, 223 മൃതദേഹ […]
Read more

വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ ഇൻഷുറൻസ് തുകയ്ക്ക് അവകാശമുന്നയിക്കാൻ നിയമപരമായി രൂപതനേതൃത്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തിൽ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിയൻ പ്രൊവിൻഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എം എ സി ടി കോടതി ഉത്തരവ് റദ്ദാക്കി. 2013 ഏപ്രിൽ 16-നാണ് ഫാ. ടോം കളത്തിൽ വാഹനാപകടത്തിൽ മരിക്കുന്നത്. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കിൽ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്. തുടർന്ന് അപകടത്തിന്റെ നഷ്ടപരിഹാരത്തിനായി പ്രൊവിൻഷ്യാൽ […]
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിലെ ഹര്‍ജിക്കാരനായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസെടുത്ത് അന്വേഷിക്കാന്‍ എസ്ഐടിക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം റദ്ദാക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേസെടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് […]
Read more

പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍’; ട്രംപിന് ആശംസകളുമായി നരേന്ദ്രമോദി

അമേരിക്കയുടെ 47-ാം പ്രസിഡൻ്റായി സ്ഥാനാരോഹണം നടത്തിയ ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രയപ്പെട്ട സുഹൃത്തെന്ന് വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ എക്‌സിൽ കുറിച്ചത്. ഇരു രാജ്യങ്ങളുടെയും മികച്ച ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ കുറിച്ചു. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ […]
Read more

വിമാനയാത്രയ്ക്കിടെ ശ്വാസതടസം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് പുലർച്ചെയാണ് ഗൾഫ് എയർ വിമാനത്തിൽ ദാരുണ സംഭവം നടന്നത്. പ്രാഥമിക ചികിത്സ വിമാനത്തിൽ നിന്നും കുഞ്ഞിന് നൽകിയിരുന്നു. പിന്നീട അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.ഇതിന്റെ തുടർ ചികിത്സക്കായിനാട്ടിലേക്ക് വരുന്നതിനിടെയാണ് മരണം. മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്.
Read more

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ പരിശോധിക്കാന്‍ വിദഗ്ധസംഘം ഇന്നെത്തും

അതിരപ്പളളി: അതിരപ്പള്ളി വനത്തിനുള്ളില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ ഇന്ന് വിദഗ്ധസംഘം പരിശോധിക്കും. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിന്റെ പരിശോധന. വയനാട്ടില്‍ നിന്നും ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റതാകാം എന്നാണ് നിഗമനം. നിലവില്‍ ആന നിരീക്ഷണത്തിലാണ്. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവില്‍ വനം വകുപ്പ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix