Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ ഇൻഷുറൻസ് തുകയ്ക്ക് അവകാശമുന്നയിക്കാൻ നിയമപരമായി രൂപതനേതൃത്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തിൽ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിയൻ പ്രൊവിൻഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എം എ സി ടി കോടതി ഉത്തരവ് റദ്ദാക്കി.


2013 ഏപ്രിൽ 16-നാണ് ഫാ. ടോം കളത്തിൽ വാഹനാപകടത്തിൽ മരിക്കുന്നത്. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കിൽ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്. തുടർന്ന് അപകടത്തിന്റെ നഷ്ടപരിഹാരത്തിനായി പ്രൊവിൻഷ്യാൽ ഫാ. മാത്യു പൈകടയാണ് മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചത്.‌ രൂപതാ പ്രൊവിൻഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിയമപരമായി സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി അപ്പീൽ ഫയൽ ചെയ്തു. എന്നാൽ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കൾക്കുള്ള അധികാരം സഭയ്ക്ക് ഇല്ലെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix