Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കേരള സ്കൂൾ ശാസ്ത്രോത്സവം 2024 ന്റെ ലോഗോ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു

കേരള സ്കൂൾ ശാസ്ത്രോത്സവം 2024 ന്റെ ലോഗോ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അവസാനവര്‍ഷ എം.എ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥി റജൂൺ രമേഷ് ആണ് ലോഗോ ഡിസൈൻ ചെയ്തത്. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ.എ എസ്, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(അക്കാദമിക്) സന്തോഷ് സി എ, […]
Read more

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നില്‍ മറ്റു ചില കക്ഷികള്‍ക്കും പങ്ക്: മലയാലപ്പുഴ മോഹനന്‍

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പി പി ദിവ്യ മാത്രമല്ല മറ്റു ചില കക്ഷികളും സംഭവത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പാര്‍ട്ടി ഘടകത്തിലുള്ള പി പി ദിവ്യക്കെതിരെ തങ്ങള്‍ക്ക് സംഘടനാ നടപടി ആവശ്യപ്പെടാന്‍ കഴിയില്ല. തങ്ങളുടെ പാര്‍ട്ടി ഘടകത്തില്‍ ആയിരുന്നെങ്കില്‍ നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം […]
Read more

രാഘവന്‍ പ്രഭാകറിന് 300 കോടി സാലറി എന്തിന് ?

ഗൂഗിളിന്റെ ചീഫ് ടെക്‌നോളജിസ്റ്റാകാന്‍ പ്രഭാകര്‍ രാഘവന് ഗൂഗിള്‍ കൊടുക്കുന്ന സാലറി 300 കോടി രൂപയാണ്. സാലറി കേട്ട് ഞെട്ടാത്ത മലയാളികള്‍ ഉണ്ടാകുമോ…? 2012ലാണ് പ്രഭാകര്‍ ഗൂഗിളിനൊപ്പം യാത്ര ആരംഭിക്കുന്നത്. ചീഫ് ടെക്‌നോളജിസ്റ്റ് ആകുന്നതിന് മുന്‍പ് അദ്ദേഹം ഗൂഗിള്‍ സര്‍ച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്‌സ്, കൊമേഴ്‌സ് ആന്‍ഡ് പേയ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്‍ 20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം […]
Read more

ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടയും ; അഡ്വ. ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ : ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം ഇന്ത്യൻ മതേതര സമൂഹം ഒന്നടങ്കം തടയുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എൽ എ. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടേയും മതേതരത്വത്തിന്റെയും കാവലാളായി പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടി ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ […]
Read more

ചരിത്രത്തിലാദ്യമായി ദീപാവലി ദിനത്തിൽ ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ന്യൂയോർക്കിൽ ദീപാവലിക്ക് അവധി പ്രഖ്യാപിക്കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെയും മതപരമായ ആഘോഷങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വർഷത്തെ ദീപാവലി സവിശേഷമുള്ളതിനാലാണ് അവധി നൽകുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് മേയറുടെ ഓഫീസ് അറിയിച്ചു. വിവിധ മതപരമായ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുകയും എല്ലാ കുട്ടികൾക്കും അവയുടെ ഭാഗമാകാനുള്ള സൗകര്യം ഉറപ്പാക്കുകയുമാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. ന്യൂ യോർക്ക് നഗരത്തിലെ സ്കൂളുകളിൽ 1.1 ദശലക്ഷം വിദ്യാർഥികളുള്ളതിനാൽ […]
Read more

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻ പുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം, മയക്ക് മരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റ് ആദ്യം കറുകുറ്റിയിലെ […]
Read more

300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: 300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് […]
Read more

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയ്യാറാക്കും. ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള്‍ കുറയ്ക്കുക, […]
Read more

ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്‍

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്‍ ഗാരി സ്റ്റെഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2021 ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായിരുന്നു ന്യൂസിലന്റ്. നവംബര്‍ ഒന്ന് മുതല്‍ മുംബൈയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തണമെങ്കില്‍ ന്യൂസിലന്റിന് ശേഷിക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളും ജയിക്കണം. ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റ് കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ കീവികള്‍ക്ക് അവശേഷിക്കുന്നത്. ആദ്യ […]
Read more

ഉപതെരഞ്ഞുപ്പുകളിലെ മത്സരചിത്രം തെളിഞ്ഞു; വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികള്‍

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ മത്സരചിത്രം തെളിഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവിടെ ആരും പത്രിക പിന്‍വലിച്ചില്ല. പാലക്കാട് പത്തും ചേലക്കരയില്‍ ആറും സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ശക്തമായ ത്രികോണപ്പോര് നടക്കുന്ന പാലക്കാട് 10 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ രണ്ട് അപരന്‍മാരും പിന്‍മാറിയില്ല. രാഹുല്‍ എന്ന് പേരുള്ള രണ്ട് പേരും തലവേദന ഉണ്ടാക്കുമോ എന്നതാണ് യുഡിഎഫിന്റെ ആശങ്ക. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix