Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

അലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി: സുപ്രീംകോടതി വിധി ഇന്ന്

ഡല്‍ഹി: അലിഗഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് വിധി പറയുക. ഹൈക്കോടതി വിധി പുറത്തുവന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി വാദം കേട്ട് തീരുമാനമെടുക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 30 ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മത സ്വാതന്ത്ര്യമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ആര്‍ജ്ജിക്കാമെന്നാണ് ഹര്‍ജിക്കാരുടെ […]
Read more

സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴ: ജാഗ്രത നിര്‍ദ്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കുളള സാധ്യത മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. 2024 നവംബര്‍ 07 മുതല്‍ 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് വലിയ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് […]
Read more

മഞ്ചേശ്വരം കോഴ കേസ്; ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. സമയ പരിധി കഴിഞ്ഞ് കുറ്റം ചുമത്താന്‍ കോടതിക്ക് നിയമപരമായി അധികാരമില്ലായെന്നും കെ സുരേന്ദ്രനെതിരെ പീഡനക്കുറ്റം ചുമത്താന്‍ വ്യക്തമായ തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ വാദം. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീൽ നൽകി. ഇതേത്തുടർന്നാണ് ഹൈക്കോടതി ഈ കേസ് […]
Read more

പാലക്കാട് നടന്ന പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്തത് 1.56 കോടി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തു. വിവിധ സ്‌ക്വാഡുകള്‍, എക്സൈസ്, പൊലീസ്, ആദായനികുതി തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 1.56 കോടി രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. ഇതില്‍ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായനികുതി വകുപ്പുമാണ് പിടിച്ചെടുത്തത്. 23.9 ലക്ഷം രൂപ വിലവരുന്ന 12064.15 ലിറ്റര്‍ മദ്യം, 93.21 ലക്ഷം രൂപ വരുന്ന കഞ്ചാവ്, 189.96 കിലോഗ്രാം മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തവയില്‍ […]
Read more

പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ജഡ്ജ് നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. അതേസമയം ദിവ്യയ്ക്ക് ജാമ്യം ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് […]
Read more

സീനിയര്‍ ആണ്‍കുട്ടികളുടെ വോളിയില്‍ കോഴിക്കോടിന് വിജയം

സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ആണ്‍കുട്ടികളുടെ വോളിബോളില്‍ ചാമ്പ്യന്‍മാരായി കോഴിക്കോട്. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കോട്ടയത്തെ തോല്‍പ്പിച്ചാണ് കോഴിക്കോട് ഒന്നാമതെത്തിയത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് വിജയം. തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
Read more

പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട സിപിഐഎം: മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : ഉപതെരഞ്ഞെടുപ്പും പാതിരാറെയ്ഡും ആളികത്തുന്നു. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട സിപിഐഎമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. രാഹുലും സുഹൃത്തും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് കയറിയതെന്നും താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ […]
Read more

ദി സ്ക്രിപ്റ്റ് ക്രാഫ്റ്റുമായി പ്രഭാസ് ; സിനിമാമോഹികൾക്ക് പുത്തനവസരം

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് […]
Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഡര്‍ബനിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക ദുഷ്‌ക്കരമാകും, പ്രത്യേകിച്ച് കുട്ടിക്രിക്കറ്റില്‍. ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിന് ശേഷം ഇരു […]
Read more

ആന്റിബയോട്ടിക് സാക്ഷരത : വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുകൂടാതെ എഎംആര്‍ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ആരോഗ്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix