Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

നടൻ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്

പി.ആർ.സുമേരൻ കൊച്ചി : മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ പി.ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവെയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം ‘കള്ളം’ ഈ മാസം അവസാനം തിയേറ്ററിലെത്തും. 1968 ൽ ‘കണ്ണൂർ ഡീലക്സ് ‘എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് അഭിനയം, എഴുത്ത്, സംവിധാനം, നിർമ്മാണം തുടങ്ങി സർവ്വ മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തി ഇന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് നടൻ പി.ശ്രീകുമാർ. കാമിയോ എന്റർടൈൻമെന്റ്സിന്റെ […]
Read more

അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനം തന്നെ: സുപ്രീം കോടതി

ന്യൂഡല്‍ഹി: അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകര്‍ ആര് എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നത് കൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും വിധിയില്‍ പറഞ്ഞു. 1967ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച കേസിലെ വിധിയാണ് ഏഴംഗ ബെഞ്ച് റദ്ദാക്കിയത്. ബെഞ്ചിലെ നാല് പേര്‍ സര്‍വ്വകാലശാലയുടെ ന്യൂനപക്ഷ പദവിയെ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ ഭിന്ന വിധിയെഴുതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് […]
Read more

സൂസി വൈൽസ്‌ ; ആദ്യവനിത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ മാനേജറായിരുന്ന സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തെരഞ്ഞെടുത്തു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ആയ ഡൊണള്‍ഡ് ട്രംപാണ് ഈ സ്ഥാനത്തേക്ക് സൂസി വൈൽസിനെ തെരഞ്ഞെടുത്തത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നത്. രാഷ്ട്രീയത്തിൽ മഹത്തായ വിജയങ്ങൾ കൈവരിക്കാൻ എന്നെ സഹായിച്ച ആളാണ് ലൂസിയെന്നും പ്രചാരണങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ വിശ്വസ്ത എന്ന നിലയിൽ സൂസി വൈൽസ് രാജ്യ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. […]
Read more

ഉമ്മയുമായി ജയിലില്‍വെച്ചുളള കൂടിക്കാഴ്ചയ്ക്ക് മനസ്സ് അനുവദിച്ചില്ല: അബ്ദുള്‍ റഹീം

റിയാദ്: ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ അനുവദിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാന്‍ സമ്മതിക്കാതിരുന്നതെന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ റഹീം പറഞ്ഞു. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായെന്നും റഹീം പറഞ്ഞു. 18 വര്‍ഷമായി ഞാന്‍ ജയിലില്‍ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളില്‍ വെച്ച് ജയില്‍ യൂണിഫോമില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ തന്റെ നിലവിലെ […]
Read more

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചു.
Read more

മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ല : ഹൈക്കോടതി

മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നത് നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാർ, കൗസർ എടപ്പഗത്ത്‌, സി എസ് സുധ, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചിന്റെതാണ് വിധി. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണമെന്നും അതേസമയം, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം […]
Read more

പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം: പി കെ ശ്രീമതി

കണ്ണൂര്‍: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ എന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു. ദിവ്യയുടെ ഭാഗത്തുനിന്നും മനപ്പൂര്‍വമുണ്ടായ സംഭവമല്ല. സംഭവിച്ച പാകപ്പിഴകളെ പാര്‍ട്ടി പരിശോധിച്ച് അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി. അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം […]
Read more

സുനിത വില്യംസിന്റെ ആരോഗ്യനില തൃപ്തികരം

ബഹിരാകാശ നിലയത്തിൽ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നാസ. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ സുനിതയുടെ ഭാരം കുറഞ്ഞതായി കാണാം അതിനെ തുടർന്ന് ആശങ്കകള്‍ വര്‍ധിക്കുകയാണ്. എന്നാൽ സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും മെഡിക്കല്‍ പരിശോധനകള്‍ പതിവായി നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുനിതയ്ക്കും സഹ ബഹിരാകാശ […]
Read more

പി പി ദിവ്യ പാര്‍ട്ടി കേഡര്‍, തെറ്റ് തിരുത്തനാണ് നടപടി: എം വി ഗോവിന്ദന്‍

പി പി ദിവ്യയെ സിപിഐഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യ സിപിഐഎം കേഡറാണെന്നും കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചതെന്നുമാണ് സെക്രട്ടറിയുടെ പ്രതികരണം. ദിവ്യക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. വിഷയം ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് […]
Read more

എഡിഎമ്മിന്റെ മരണം, പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ അറസ്റ്റിലായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. ഇന്നുതന്നെ പി പി ദിവ്യ ജയില്‍മോചിതയാവും. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പി പി ദിവ്യ പാര്‍ട്ടിയില്‍ ശക്തയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix